True Demon : King of Hell [Illusion Witch] 997

 

” പക്ഷെ നീ എങ്ങനെ ഇവിടെ?? ” ലൂസിഫർ അത്ഭുതം വിട്ടുമാറാത്ത ശബ്ദത്തിൽ ചോദിച്ചു.

 

 

[ ആ ചോദ്യത്തിന് ഉള്ള ഉത്തരം കൃത്യമായി എനിക്ക് അറിയില്ല മാസ്റ്റർ. ഈ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ എനിക്ക് തോന്നുന്നത്, അന്ന് ഭൂമിയിൽ വെച്ച് ഇടിമിന്നൽ ഏറ്റപ്പോൾ എന്റെ Operating System മാസ്റ്റരുടെ സോളും ആയി മെർജ്‌ ചെയ്യുകയും മാസ്റ്റരുടെ കൂടെ ഇവിടെ reincarnate ആവുകയും ചെയ്തു എന്നാണ്. ] അലക്സ പറഞ്ഞത് കേട്ട് അവൻ കുറച്ചു നേരം തരിച്ചു നിന്നു പോയി. അവൾ പറഞ്ഞത് പ്രോസസ് ചെയ്യാൻ അവൻ ഇത്തിരി പാട്പെട്ടു.

 

 

” അപ്പൊ ഈ കഴിഞ്ഞ 14 വർഷവും നീ എന്റെ കൂടെ ഉണ്ടായിരുന്നോ?? ” ലൂസിഫർ അത്ഭുതപ്പെട്ടു.

 

 

[ yes and no ]

 

 

” മനസ്സിലായില്ല ” അലക്സാ എന്താണ് അങ്ങനെ ഉത്തരം പറഞ്ഞത് എന്ന് മനസ്സിലാവാതെ ലൂസിഫർ ചോദിച്ചു.

 

 

[ ഞാൻ മാസ്റ്റരുടെ കൂടെ ഉണ്ടായിരുന്നു എന്നത് സത്യം ആണ് പക്ഷെ അത് 14 വർഷം അല്ല, ഏകദേശം 7. 459 billion വർഷങ്ങളായി ഞാൻ മാസ്റ്റരുടെ കൂടെ ഉണ്ട് ]

 

 

” ഏഴു ബില്ല്യണോ??? ” ലൂസിഫർ ശരിക്കും ഞെട്ടി.

 

 

[ അതേ ഭൂമിയിൽ വെച്ച് മാസ്റ്റർ മരിച്ചിട്ട് ഇപ്പൊ ഏകദേശം 7 billon വർഷങ്ങൾ കഴിഞ്ഞു. മാസ്റ്റർ ടെ സോൾ ഇത്രയും നാൾ പുഴു കോക്കൂണിൽ ഇരിക്കുന്നത് പോലെ ഒരു വോയ്‌ഡിൽ കഴിയുകയായിരുന്നു. അവിടെ സമയത്തിന്റെയോ പകലിന്റെയോ വെളിച്ചത്തിന്റെയോ കോണ്സെപ്റ്റ് ഒന്നും ഇല്ലായിരുന്നു. Endless sea of darkness, അതായിരുന്നു ആ സ്ഥലം. അവിടെ ഒരു ഉറക്കത്തിൽ എന്നപോലെ കഴിയുകയായിരുന്നു മാസ്റ്റർ. അവസാനം 14 വർഷങ്ങൾക്ക് മുൻപ് മാസ്റ്റരും ഞാനും ഇവിടെ പുനർജനിച്ചു. ]

 

 

“……” ലൂസിഫർ ന് ഒന്നും പറയാൻ ഉണ്ടായിരിന്നില്ല.

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.