മൂന് അവൻ ഇപ്പൊ ഈ ലോകത്തിലെ ഏറ്റവും വീക്ക് ആയ ജീവി ആണ്, കാരണം ഇവിടെ ഉള്ള അഞ്ചു വയസ്സ് ഉള്ള കുട്ടികൾക്ക് പോലും Martial arts അറിയാം പക്ഷെ ഈ രാജകുമാരനെ ആരും പഠിപ്പിച്ചിട്ടില്ല, അവന്റെ സഹോദരങ്ങൾക്കോ അവിടെത്തെ ബാക്കി റാണിമാർക്കോ എപ്പോ വേണമെങ്കിലും അവനെ കൊല്ല. വെറും കൈ കൊണ്ട് മലകൾ വരെ തകർക്കാൻ പറ്റുന്ന അവർക്ക് അവനെ കൊല്ലുക എന്നത് പൂ പറിക്കുന്നത് പോലെ നിസാരം ആണ്.
ആദിക്ക് ആദ്യം എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. അവൻ കുറച്ചു നേരം അവന്റെ എന്ന് തോന്നിക്കുന്ന കാലൊക്കെ ഒടിഞ്ഞ, തടികൊണ്ട് ഉണ്ടാക്കിയ ആ കട്ടിലിൽ ഇരുന്നു. അല്പം മുന്നേ അവനിലേക്ക് വന്ന 14 വർഷത്തെ ഓർമ്മകൾ ഒക്കെ അവൻ ഒന്ന് സോർട്ട് ചെയ്തു നോക്കി.
‘ അപ്പൊ, എന്നെ കൊല്ലാൻ വന്ന ഗുണ്ടകളിൽ നിന്ന് ഒക്കെ രക്ഷപെട്ട ഞാൻ ഇടിമിന്നൽ ഏറ്റു മരിച്ചിരിക്കുന്നു. ഞാൻ മരിച്ചിട്ട് ഇപ്പൊ 14 വർഷം ആയി, ഇത് എന്റെ പുനർജ്ജന്മം ആണ് ‘ കുറച്ചു നേരത്തിനു ശേഷം ആദി ഒരു conclusion ൽ എത്തി. അവന്റെ പുനർജ്ജന്മം ആണെന്ന് അവന് തോന്നാൻ കാരണം കണ്ണാടിയിൽ കണ്ട മുഖം ആണ്. അത് ആദിയുടെ കുട്ടികാലത്തെ ഉള്ള രൂപം തന്നെ ആയിരുന്നു, ആദിയെക്കാളും ഇത്തിരി കൂടി മെലിഞ്ഞിട്ടാണ് എന്നൊരു മാറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബാക്കി എല്ലാം സെയിം ആണ്. ആ കണ്ണുകളും മുടിയും മുഖവും എല്ലാം ആദിയുടെ തന്നെ ആയിരുന്നു, എന്തിന് അവന്റെ സ്വഭാവം വരെ ആദിയുടെ തന്നെ ആയിരുന്നു, അവന്റെ ദേഷ്യവും വാശിയും ആരോടും പെട്ടന്ന് അടുക്കാത്ത സ്വഭാവവും അതിനേക്കാൾ ഉപരി എന്തിനെയും വെട്ടിപ്പിടിക്കാൻ ഉള്ള, ആരോടും പോരാടാൻ ഉള്ള, കരുത്ത് നേടാൻ ഉള്ള ഒരു തൊര, ഒരു തരം ബാറ്റിൽ hunger.
ആദി എഴുന്നേറ്റു കണ്ണാടിയിൽ നോക്കി, അവന്റെ ഈ രൂപത്തിന്റെ, പുതിയ ജന്മത്തിന്റെ പേര് Lucifer എന്നാണ്. Demon D Lucifer ( A/N : ya I know, my naming sense su*ks ?). Demon എന്നത് അവിടത്തെ റോയൽ ഫാമിലി നെയിം ആണ്, അവൻ ആ രാജ്യത്തെ രാജകുമാരൻ ആണെന്ന് ഉള്ളതിന്റെ അടയാളം, D എന്നത് അവന്റെ അമ്മയുടെ ക്ലാൻ നെയിം ആണ്. സത്യത്തിൽ ഇതിനെ ക്ലാൻ നെയിം എന്ന് പറയാൻ പറ്റില്ല, Demon kingdom ത്തിൽ A, B, C, D എന്ന് വിളിക്കുന്ന നാലു ക്ലാനുകൾ ഉണ്ട് ഈ ക്ലാനുകളിൽ ഉള്ളവർ ഒക്കെ കാലങ്ങൾ ആയി അടിമകൾ ആണ്. പണ്ട് പല നാളുകളായി നടന്ന യുദ്ധങ്ങളിൽ ശത്രു രാജ്യങ്ങളിൽ നിന്ന് പിടിച്ചു കൊണ്ട് വന്ന ആളുകളുടെ പിൻതലമുറക്കാർ. അവന്റെ അമ്മ D ക്ലാനിലെ മെമ്പർ ആയിരുന്നു. അവന്റെ അമ്മയുടെ ക്ലാനിന്റെ പേര് അവന്റെ പേരിന്റെ കൂടെ അവൻ ചേർത്തു. രാജ കുടുംബത്തിന്റെ പേരിന്റെ ഒപ്പം ഒരു അടിമ ക്ലാനിന്റെ പേര് ചേർക്കുന്നത് ബാക്കി ഉള്ളവർക്ക് അപമാനം ആയിരുന്നു എങ്കിൽ അവന് അത് അഭിമാനം ആയിരുന്നു. അവന്റെ അമ്മയുടെ അടയാളം ആയിരുന്നു, ജനിച്ചിട്ട് ഇത്ര നേരിൽ കാണാത്ത അവന്റെ അച്ഛന്റെ പേര് കൂടെ ചേർക്കുന്നതിലും അവന് ഇഷ്ടം എല്ലാ ദുരിതങ്ങളും സഹിച്ചു 10 വയസ് വരെ അവനെ സ്നേഹിച്ചു വളർത്തിയ അവന്റെ അമ്മയുടെ പേര് കൂടെ ചേർക്കുന്നത് ആയിരുന്നു.
അമ്മയെ കുറിച്ച് ഓർത്തപ്പോൾ ആദിയുടെ കണ്ണ് ഒന്ന് നനഞ്ഞു. അവൻ കഴിഞ്ഞ ജന്മത്തിൽ ഒരു അനാഥൻ ആയിരുന്നു, അമ്മയുടെ സ്നേഹം ഒക്കെ സിനിമകളിലും മറ്റും കണ്ടിട്ടുള്ള വെറും ഒരു ഫാന്റസി മാത്രം ആണ് അവന്, തന്നെ കുപ്പതൊട്ടിയിൽ ഉപേക്ഷിച്ചു കടന്ന് കളഞ്ഞ അവന്റെ അമ്മയെ അവന് വെറുപ്പ് ആയിരുന്നു, ആ വാക്ക് പോലും അവന് കേൾക്കുന്നതെ ഇഷ്ടം ആയിരുന്നില്ല. പക്ഷെ ഈ അമ്മ… കഴിഞ്ഞ കാലത്തെ ഓർമ്മകളിൽ അവനെ നെഞ്ചോടു ചേർത്തു പിടിച്ച ഈ അമ്മ ആദിയുടെ ഹൃദയത്തേ ആർദ്രമാക്കി. നാലു വർഷങ്ങൾക്ക് മുന്നേ ഒരു രാത്രി ഒരു സ്ത്രീ അവരുടെ വീട്ടിൽ വന്നു. അവനോട് ഉറങ്ങാൻ പറഞ്ഞിട്ട് ആ സ്ത്രീയുമായി സംസാരിക്കാൻ പോയ അമ്മയെ ആണ് അവൻ അവസാനം ആയി കാണുന്നത്. പിന്നെ ഒരു ജഡം ആയിട്ട് ആയിരുന്നു അവൻ പിറ്റേന്ന് അമ്മയെ കണ്ടത്. അമ്മയുടെ ബോഡി അടക്കം ചെയ്യാൻ പോലും ആരും ഉണ്ടായിരുന്നില്ല. ആ പത്ത് വയസുകാരൻ തനിച്ചാണ് അവിടെ ഒരു
Ith oru vattam ittathalle pinnim thudageele??
കിടിലൻ
ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്
♥️♥️♥️♥️♥️