True Demon : King of Hell [Illusion Witch] 998

” ആദി, ബാക്ക്ഔട്ട്‌ ചെയ്യുകയാണോ??”  കമന്റർ ചോദിച്ച ചോദ്യം കാണികളുടേം മനസ്സിൽ നിറഞ്ഞു. ഇത് കണ്ട് രുദ്ര ചിരിച്ചു. ആദി അവന്റെ ഓഫർ സ്വീകരിച്ചു എന്ന് അവന് മനസ്സിലായി. പക്ഷെ ആദിയുടെ കയ്യിൽ നിന്ന് കിട്ടിയ ഇടിയുടെ വേദന അവനെ ചൊടിപ്പിച്ചു. ആദിയെ സർപ്രൈസ് അറ്റാക്ക് ചെയ്യാൻ അവൻ ചീറി അടുത്തു. ആദിയുടെ മുഖം നോക്കി അവൻ പഞ്ച് ചെയ്തു. ആദി ഒന്ന് അനങ്ങുകയോ ഒഴിഞ്ഞു മാറുകയോ ചെയ്തില്ല. പകരം രുദ്രയെ നോക്കി അങ്ങനെ നിന്നു.

 

 

ആദിയുടെ മുഖത്തു തൊട്ടു തൊട്ടില്ല എന്ന് ആയപ്പോ രുദ്രക്ക് തല കറങ്ങി അവൻ ചോര തുപ്പി ആദിയുടെ കാൽ കീഴിലേക്ക് വീണു. റെഫറി 10 വരെ എന്നിയിട്ടും രുദ്ര എഴുന്നേറ്റില്ല. മെഡിക്കൽ ടീം വന്നു രുദ്ര കോമയിൽ ആയി എന്ന വിവരം സ്‌ഥിതികരിച്ചിട്ട് അവർ അവനെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.

 

 

” hmp, ഈ strength വെച്ചിട്ടാണോ എന്നെ ഭീഷണി പെടുത്താൻ നോക്കുന്നത്. വാട്ട്‌ a ലൂസർ. ” ആദി, രുദ്ര അവന്റെ ദേഹത്തു തുപ്പിയ ചോര തുള്ളികൾ തുടച്ചു കളഞ്ഞു കൊണ്ട് പറഞ്ഞു.  ബോക്സിങ് വേൾഡ്ൽ ആദിയെ ആളുകൾ വിളിക്കുന്നത് Demon എന്നാണ്. അതാണ് അവന്റെ നിക് നെയിമും അഡ്രെസും. അതിന് അപ്പുറം മറ്റൊരു അഡ്രസ്സ് അവന് ഇല്ല.

 

 

 

ആദി…. ആദിത്യൻ. ആദിയുടെ പേരിന് വേറെ തുമ്പും വാലും ഒന്നുമില്ല ജസ്റ്റ്‌ ആദിത്യൻ.

 

 

 

ആദി ഒരു ഓർഫൻ ആണ്. ജനിച്ചതും വളർന്നതും ഒക്കെ ഒരു ഓർഫനേജിൽ ആണ്. +2 വരെ പഠിച്ചു. പിന്നെ ചെറിയ കൊട്ടേഷനും പരുപാടി കളും ഒക്കെ ആയി, ഒരു ഗ്യാങ്സ്റ്റർ ലൈഫിലേക്ക് അവൻ തിരിഞ്ഞു. വളരെ യാഥർഷികമായി ആണ് അവന്റെ മാസ്റ്റർ അവനെ കാണുന്നത്. അവന്റെ fighting ൽ ഉള്ള നാച്ചുറൽ ടാലെന്റ് കണ്ട് അദ്ദേഹം ആണ് ആദിയെ ബോക്സിങ് ന്റെ ലോകത്തേക്ക് കൊണ്ട് വരുന്നത്. പണത്തിനു വേണ്ടി fight ചെയ്തിരുന്ന അവന്റെ മുന്നിൽ fight നെ കലയായി കാണുന്ന ലോകത്തിലേക്ക് ഉള്ള വാതിൽ അദ്ദേഹം തുറന്നു കൊടുത്തു. അവനും ഒരു കലാകാരൻ, ഒരു Martial Artist ആയി മാറി.

 

 

Fighting അവന് ഒരു ലഹരി ആയിരുന്നു. ഒരുപാട് കാലത്തെ കഷ്ടപ്പാട്, ഒരുപാട് തോൽവികൾ, ആ തോൽവികളിൽ നിന്ന് അവൻ പഠിച്ചു, ഓരോ തോൽവിയും അവന്റെ മൂർച്ച കൂട്ടി.  10 വർഷങ്ങൾക്ക് ശേഷം ഇന്ന് തോൽവി എന്തെന്ന് കൂടി അവൻ മറന്നിരിക്കുന്നു. അവനെ പതിയെ മടുപ്പ് ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഈ ലോകം അവന് ചേരുന്നത് അല്ല എന്നൊരു തോന്നൽ. ഇവിടെ അവനെ എതിർക്കാൻ പോലും ആരുമില്ല, അവന് നേരെ നിന്ന് fight ചെയ്യാൻ ആരുമില്ല, അവന്റെ ഉള്ളിലെ fight ചെയ്യാൻ ഉള്ള ആ ത്വര അടക്കാൻ അവന് ഈ ലോകത്തിൽ പറ്റില്ല എന്നൊരു തോന്നൽ.

 

 

ആദി അവസാനത്തെ ഗ്ലാസും ഒറ്റ സിപ് ന് അകത്താക്കി. അവൻ സ്ഥിരം വരാറുള്ള നൈറ്റ്‌ ക്ലബ്ബിൽ ആണ് അവൻ ഇരിക്കുന്നത്. പതിവിലും നേരത്തെ അവൻ മതിയാക്കി എഴുന്നേറ്റു. പിന്നെ ക്ലബിന്റെ സൈഡിൽ ഉള്ള ഇരുട്ട് പിടച്ച വഴിയിലൂടെ അവൻ നടന്നു. നടന്നു നടന്ന് അരും വരാത്ത ആ ഇരുട്ട് പിടിച്ചു കിടക്കുന്ന കെട്ടിടത്തിൽ അവൻ വന്ന് നിന്നു. പിന്നെ ഇട്ടിരുന്ന കറുത്ത കോട്ട് ഊരി മാറ്റി. അവന്റെ  ഷർട്ട് ന്റെ കൈ മുട്ട് വരെ മടക്കി കേറ്റി. പിന്നെ തന്റെ കഴുത്ത് വരെ നീണ്ട സമൃദ്ധമായ മുടി പുറകിലേക്ക് ഈരി കെട്ടി. അതിന് ശേഷം തിരിഞ്ഞ് ഇരുട്ടിലേക്ക് നോക്കി നിന്നു.

 

 

” ഇനിയും പുറത്ത് വരാൻ ഉദ്ദേശം ഇല്ലേ??” അവൻ ഇരുട്ടിലേക്ക് നോക്കി ചോദിച്ചു. അന്നേരം പത്തിരുപത് പേർ ഇരുട്ടിൽ നിന്ന് പുറത്തു വന്നു. അവർ അവനെ നോക്കി ചിരിച്ചു. രുദ്രയുടെ അച്ഛൻ അയച്ച ഗുണ്ടകൾ. അതിൽ ഒരുത്തൻ ഒരു കത്തിയുമായി ആദിയുടെ നേരെ പാഞ്ഞു. ആദി അവന്റെ കത്തി പിടിച്ച കയ്യിൽ കടന്ന് പിടിച്ചത് തിരിച് ഒടിച്ചു. അയാൾ അലറി കരഞ്ഞു. അയാളുടെ കരച്ചിൽ വക വെക്കാതെ ആദി അവനെ ഭിത്തിയിൽ ചേർത്തു നിർത്തി അവന്റെ മുഖത്തു നോക്കി ഇടിച്ചു.

 

ഠാ

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.