True Demon : King of Hell [Illusion Witch] 998

” ആദി ”

 

” ആദി ”

 

” ആദി ”

 

” Demon ”

 

” Demon ”

 

കാണികൾ ആവേശത്തിൽ  അർപ്പ് വിളിക്കുകയാണ്. റിങ്ങിന്റെ ഉള്ളിൽ രണ്ടുപേർ fight ചെയ്യാൻ തയ്യാറായി നിൽക്കുന്നു.

 

 

” ആദി, നീ ഇപ്പൊ സറണ്ടർ ചെയ്യുന്നതാണ് നിന്റെ ഭാവിക്ക് നല്ലത്. ഈ ചാമ്പ്യൻഷിപ് എനിക്ക് വേണം. നിനക്ക് അറിയാല്ലോ എന്റെ അച്ഛൻ, MMA association president വിചാരിച്ചാൽ നിന്റെ ഭാവി തന്നെ ഇല്ലാതെആക്കാം, എന്റെ ഓഫർ സ്വീകരിക്കുന്നതാണ് നിനക്ക് നല്ലത്. ” രുദ്ര, ആദിയുടെ എതിരാളി fight തുടങ്ങുന്നതിനു മുന്നേ കൈ കൊടുക്കാൻ റെഫറി വിളിച്ചപ്പോൾ ആദിയോട് പറഞ്ഞു. അവൻ രുദ്രയെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അത് കണ്ടതും രുദ്രക്ക് കലികയറി. അവന് അത്രക്ക് ഇമ്പോര്ടന്റ്റ്‌ ആണ് ഈ മാച്ച്. അത് കൊണ്ട് ആണ് ആദിയോട് പറഞ്ഞു നോക്കാം എന്ന് വെച്ചത്.

 

 

Fight തുടങ്ങിയതും ആദി രണ്ട് കൈ കൊണ്ടും മുഖം മറച്ചു വെച്ച് അതിവേഗം രുദ്രയുടെ അടുത്തേക്ക് ചീറി അടുത്തു. ഇത് കൂടി കണ്ടതോടെ ആദിക്ക് കീഴടങ്ങാൻ യാതൊരു ഉദ്ദേശവും ഇല്ലന്ന് രുദ്രക്ക് മനസിലായി. അവൻ ദേഷ്യത്തിൽ തന്റെ അടുത്ത് വന്ന ആദിയുടെ മുഖം നോക്കി പഞ്ച് ചെയ്തു. ആദി സിമ്പിൾ ആയി ഒന്ന് കുനിഞ് ഒരു Duck and Slip മൂവ് വഴി രുദ്രയുടെ പഞ്ചിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ അടുത്ത് എത്തി. എന്നിട്ട് ഫുൾ ഫോഴ്സിൽ അവന്റെ മുഖത്തിന് നേരെ പഞ്ച് ചെയ്തു.

 

 

ആദിയുടെ പഞ്ചിന്റെ വേഗത കാരണം തനിക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ലന്ന് തിരിച്ചറിഞ്ഞ രുദ്ര രണ്ട് കയ്യും കൊണ്ടും മുഖം ഗാർഡ് ചെയ്തു. പക്ഷെ രുദ്രയുടെ മുഖം നോക്കി വന്ന ആ പഞ്ച് പകുതിക്ക് വെച്ച് ദിശമാറി രുദ്രയുടെ ഹൃദയത്തിന്റെ ഇടതുവശത്തായി അവന്റെ ഇടത്തെ വാരിയെല്ലിൽ ഒരു ഹാമർ പോലെ തറഞ്ഞു കയറി. അതിന്റെ ശക്തിയിൽ രുദ്ര നിലത്ത് നിന്ന് ഒരല്പം പൊങ്ങി പുറകിലേക്ക് പോയി. എന്നാൽ നിലത്ത് കാലു കുത്തുന്നതിന് മുന്നേ രുദ്ര തന്റെ വലതുകാൽ കറക്കി ഒരു Roundhouse kick ആദിയുടെ തലയുടെ നേരെ കൊടുത്തു. എന്നാൽ ആദി വളരെ സിമ്പിൾ ആയി ആ കിക്ക് തന്റെ ഇടതുകൈ കൊണ്ട് തടുത്ത് രുദ്രയുടെ കാലിൽ പിടുത്തം മുറിക്കി എന്നിട്ട് വലതുകാൽ കൊണ്ട് രുദ്രയുടെ ഇടത്തേ വാരിയെല്ലിൽ കൃത്യമായി പറഞ്ഞാൽ നേരത്തെ പഞ്ച് ചെയ്ത സെയിം സ്പോട്ടിൽ കിക്ക് ചെയ്തു. രുദ്ര തെറിച്ചു പോയി റിങ് ന്റെ കോർണറിൽ ചെന്ന് വീണു. റെഫറി കൗണ്ട് ചെയ്യാൻ തുടങ്ങി. മൂന് വരെ ആയപ്പോൾ രുദ്ര എഴുന്നേറ്റു. Fight വീണ്ടും continue ചെയ്തു.

 

 

പക്ഷെ ഇത്തവണ ആദി fighting പൊസിഷനിൽ നിന്നില്ല. പകരം അവൻ തന്റെ ഗ്ലൗസും മറ്റും ഊരാൻ ഉള്ള തിരക്കിൽ ആണ്.

 

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.