True Demon : King of Hell [Illusion Witch] 998

ഈ സമയം കുറച്ചു മാറി കൊട്ടാരത്തിൽ നിന്റെ ഉള്ളിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു 40 നോട് അടുത്ത് പ്രായം തോന്നിക്കുന്ന ഗോൾഡൻ മുടിഉള്ള ആ മനുഷ്യൻ. ആറടിയിൽ ഏറെ പൊക്കവും അതിന് ഒത്ത ശരീരവും ഉള്ള അയാളുടെ മുഖത്ത് വലിയ ഒരു മുറിപ്പാട് ഉണ്ടായിരുന്നു അത് അയാളുടെ രൂപത്തെ ഒന്നുകൂടി ഭയപ്പെടുത്തുന്നത് ആക്കി. അയാൾ പ്രാക്ടീസ് മതിയാക്കി തന്റെ വാൾ ഉറയിലേക്ക് ഇട്ട് മുടി എല്ലാം കൂടി വാരി കെട്ടി കൊണ്ട് നിന്നപ്പോൾ ആണ് അപായ വിസിൽ കേട്ടത്. അടുത്ത നിമിഷം അയാളുടെ രൂപം ഒരു ബ്ലർ ആയി മാറി, ശബ്ദത്തേക്കാൾ വേഗത്തിൽ അയാൾ വിസിൽ കേട്ട ഇടത്തേക്ക് പാഞ്ഞു. അയാൾ അവിടെ വരുമ്പോൾ കാണുന്നത്. പത്തോളം വരുന്ന മാസ്റ്റർ സ്റ്റേജിൽ ഉള്ള കാവൽ ക്കാർ ഒരു പയ്യനെ ആക്രമിക്കുന്നത് ആണ്. അവർക്ക് ചുറ്റും അമ്പതോളം top സ്റ്റേജിൽ ഉള്ള കാവൽക്കാർ ഉണ്ട്. പലരുടേം കയ്യും കാലും ഒക്കെ ഒടിഞ്ഞിട്ടുണ്ട് മിക്കവരുടേം ദേഹത്ത് മുഴുവൻ മുറിവ്കൾ ഉണ്ടായിരുന്നു.

 

 

ഏറ്റവും അമ്പരപ്പിക്കുന്നത് ആ പയ്യനാണ്. അവൻ വളരെ നിസാരമായി തന്നെ ആക്രമിക്കുന്നവരുടെ കയ്യിൽ നിന്ന് ഒഴിഞ്ഞു മാറുന്നു, വെറും കൈ ഉപയോഗിച്ച് അവൻ അവരെ എല്ലാരേം ഇടിച്ചുതെറിപ്പിച്ചു. അവർ ദേഷ്യത്തിൽ വീണ്ടും അവന്റെ അടുത്തേക്ക് ചെല്ലാൻ പോയപ്പോൾ ആണ് ആ ഗോൾഡൻ മുടി ഉള്ള ആളെ അവർ കാണുന്നത്. അയാളെ കണ്ടതും അവരിൽ ആശ്വാസം നിറഞ്ഞു.

 

 

” Lord First ” അവർ എല്ലാരും തല കുനിച്ചു അയാളെ വണങ്ങി കൊണ്ട് പറഞ്ഞു. അയാൾ ആണ് Alexander RedMoon, The First Sword. രാജാവിന്റെ Elite ആർമി ആണ് Swords. അതിന്റെ ലീഡർ ആണ് അയാൾ. Demon Kingdom ത്തിൽ രാജാവ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അതോറിറ്റി ഉള്ള ആൾ. കാണാതായ രാജാവിനെ പോലെ തന്നെ സുപ്രീം മാസ്റ്റർ സ്റ്റേജിൽ ഉള്ള പവർഹൗസ്.

 

 

Alexander ആ പയ്യന്റെ നേരെ നടന്നു. അയാൾ വരുന്നത് കണ്ട് അവനിൽ ഭവമാറ്റം ഒന്നും ഇല്ലങ്കിലും അവൻ അവിടെ നിന്ന് രക്ഷപെട്ടുപോവാൻ ഒരു ഗ്യാപ്പ് നോക്കുകയായിരുന്നു. അയാൾ വരുന്നത് കണ്ടതും കാവൽക്കാർക്ക് ഒക്കെ ധൈര്യം വെച്ചു.

 

 

” ലോർഡ് ഫസ്റ്റ്, നമ്മുടെ temple ൽ കടന്ന് കയറാൻ ശ്രമിച്ച ഈ നായിന്റെ… ” ഒരു കാവൽക്കാരൻ ആ വാചകം പറഞ്ഞു തീർന്നില്ല അതിന് മുന്നേ അയാളുടെ തല കഴുത്തിൽ നിന്ന് വേർപെട്ട് താഴെ വീണു. ആളുകൾ എല്ലാരും ഒരുനിമിഷം നിശബ്ദർ ആയി. അവർക്ക് കാര്യം മനസ്സിലായില്ല. Alexander തന്റെ ഉറയിൽ നിന്ന് വാൾ ഊരിയത് പോലും ഇല്ല ആ കാവൽക്കാരൻ മരിച്ചിരിക്കുന്നു. സത്യത്തിൽ Alexander വാൾ ഉറയിൽ നിന്ന് ഊരുന്നതൊ വീശുന്നതൊ അവർക്ക് കാണാൻ പോലും പറ്റാത്ത വേഗത്തിൽ ആയിരുന്നു. അവർക്ക് മനസ്സിലാവാത്ത കാര്യം Alexander എന്തിനാണ് അവരുടെ തന്നെ കാവൽക്കാരനെ കൊന്നത്. ഒരുപക്ഷെ അയാൾ അദ്ദേഹത്തിന്റെ മുന്നിൽ കിടന്ന് ഒച്ച വെച്ചിട്ട് ആവും. അവർ ഓർത്തു. ഒച്ച വെച്ച അയാളെ കൊന്നു എങ്കിൽ ഇത്രയും വലിയ കോലാഹലം ഉണ്ടാക്കിയ ആ പയ്യനെ Alexander എന്താണ് ചെയ്യാൻ പോവുന്നത് എന്ന് ഓർത്തപ്പോ തന്നെ അവരുടെ എല്ലാം ഉള്ളം കാലിൽ നിന്ന് ഒരു ഭയം അരിച്ചിറങ്ങി.

 

 

ആ പയ്യനും ചെറുതായി ഭയന്ന് തുടങ്ങിയിരുന്നു. പക്ഷെ പിന്നെ നടന്ന് കണ്ട് അവിടെ ഉണ്ടായിരുന്നവർ എല്ലാ വാ പൊളിച്ചു. Alexander RedMoon രണ്ട് കയ്യും പുറകിലേക്ക് കെട്ടി ആ പയ്യന്റെ മുന്നിൽ ചെറുതായി ഒന്ന് തലകുനിച്ചു നിന്നു. രാജാവിന്റെ  Swords രാജാവിന്റെ മുന്നിൽ അല്ലാതെ വേറെ ആരെയും വണങ്ങില്ല. ആ swords ന്റെ ലീഡർ ആണ് ഇപ്പൊ ഒരു പയ്യന്റെ മുന്നിൽ വണങ്ങുന്നത്. അവർ ഒന്നും മനസ്സിലാവാതെ അങ്ങനെ നോക്കി നിന്നപ്പോൾ Alexander ടെ വളരെ പവർഫുൾ ആയ ശബ്ദം അവിടെ മുഴങ്ങി.

 

 

” I Alexander RedMoon, The First Sword paying respect to the Eight Prince ”

 

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.