True Demon : King of Hell [Illusion Witch] 998

ഒരു വർഷത്തിന് ശേഷം.

 

True Demon Temple 

 

 

നേരം വെളുക്കുന്നതെ ഉള്ളൂ, temple ന്റെ മുന്നിൽ ഉള്ള രണ്ടു കാവൽക്കാരും മയക്കത്തിൽ ആണ്. പെട്ടന്ന് temple ന്റെ വാതിൽ ഒന്ന് അനങ്ങി അതിൽ നിന്ന് ഒരു പയ്യൻ ഇറങ്ങി വന്നു. അവൻ അതിന് നിന്ന് ഇറങ്ങിയിട്ട് തിരിഞ് നിന്ന് ആ temple ന്റെ അകത്തേക്ക് നോക്കി. അന്നേരം അവന്റെ മുഖത്ത് സങ്കടവും സന്തോഷവും ഗൃഹാതുരതയും ഒക്കെ മിന്നി മറഞ്ഞു. അവൻ വളരെ സുന്ദരൻ ആയിരുന്നു. ഏകദേശം പതിനഞ്ചു വയസോളം പ്രായം വരും, എന്നാൽ അതിൽ കവിഞ്ഞ ശരീര ഘടന, നല്ല ബലിഷ്ടമായ ശരീരം, തോൾ അറ്റം നീണ്ട് കിടക്കുന്ന നല്ല കറുത്ത മുടിഇഴകൾ, നല്ല വെളുത്ത ശരീരം, വളരെ ഷാർപ് ആയിട്ടുള്ള കറുത്ത കണ്ണുകൾ.

 

 

” ഹേ ആരാ നീ?? Temple ൽ നിനക്ക് എന്താ കാര്യം??” ഉറക്കത്തിൽ നിന്ന് ഉണർന്ന കാവൽക്കാരിൽ ഒരാൾ ചോദിച്ചു. അവൻ temple ലേക്ക് നോക്കി നിന്നത് കൊണ്ട് അവർ വിചാരിച്ചത് ആരോ temple ന്റെ ഉള്ളിൽ കടക്കാൻ നോക്കിയത് ആണെന്ന് ആണ്. അവൻ തിരിഞ്ഞ് അവരെ ഒന്ന് നോക്കി. പുച്ഛം നിറഞ്ഞ ഒരു ചിരി അവനിൽ വിരിഞ്ഞു.

 

 

” കണ്ണ് താത്തെടാ ” അവൻ നോക്കുന്നത് കണ്ട് ഒരു കാവൽ കാരൻ അലറി. അവന്റെ വസ്ത്രം പിഞ്ചി തുടങ്ങിയ ഒരു അടിമയുടെ ആയിരുന്നു, അതിൽ നിന്ന് കാവൽക്കാർ അവൻ ഒരു അടിമ ആണെന്നും temple ൽ നിന്ന് എന്തേലും കിട്ടുമോ എന്ന് അറിയാൻ വന്നതും ആവും എന്ന് ഊഹിച്ചു. Pride ക്ലാൻ മെമ്പർ ആയ ആ കാവൽക്കാരന് ഒരു അടിമ തന്നെ  നോക്കുന്നത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഞാൻ എന്ന ഭാവം ഉള്ളവർ ആണ് Pride ക്ലാനിൽ ഉള്ളവർ. എന്നാൽ ആ പയ്യന് ഒട്ടും ഭാവമാറ്റം ഇല്ലായിരുന്നു. അവൻ അതേ ഭാവത്തിൽ അവരെ നോക്കി.

 

 

” നീ ” അയാൾ ദേഷ്യം കൊണ്ട് വിറച്ചു. തന്റെ വാൾ ഊരി അയാൾ ആ പയ്യന്റെ നേരെ പാഞടുത്തു. അവന്റെ അടുത്ത് എത്തി അയാൾ അവന്റെ കഴുത്ത് നോക്കി വാൾ വീശി. എന്നാൽ അവൻ വളരെ നിസാരമായി അതിൽ നിന്ന് ഒഴിഞ്ഞുമാറി. പിന്നെ അയാളുടെ വയറ്റിൽ നോക്കി പഞ്ച് ചെയ്തു. അയാൾ തെറിച്ചുപോയി ഭിത്തിയിൽ ഇടിച്ചു വീണു. ആ വീഴ്ചയിൽ തന്നെ അയാളുടെ ചലനം നിന്നിരുന്നു.

 

 

” Master Stage Martial artist ” അയാളുടെ കൂടെ ഉണ്ടായിരുന്ന കാവൽക്കാരൻ മന്ത്രിച്ചു. മരിച്ചു പോയ കാവൽക്കാരൻ ഒരു top സ്റ്റേജ് Martel artist ആണ് അയാളെ ഒറ്റ ഇടിക്ക് കൊന്നു എങ്കിൽ ഈ പയ്യൻ ഒരു മാസ്റ്റർ ലെവൽ ആണെന്ന് അയാൾക്ക് മനസ്സിലായി.

 

 

‘ പതിനഞ്ചു വയസ്സ് ഉള്ളത് ഒരു master stage martial artist, അതും ഒരു അടിമ. ഉറപ്പായും ഇത്‌ ഒരു ചാരൻ ആണ്, temple തകർക്കാൻ അവസരം നോക്കി വന്നതാവും ‘ അയാൾ മനസ്സിൽ കണക്ക് കൂട്ടി. പെട്ടന്ന് തന്നെ അരയിൽ ഉണ്ടായിരുന്ന വിസിൽ എടുത്ത് ഊതി. അത് അപായ സൂചന ആണ്. അത് കേട്ടാൽ കൂടുതൽ കാവൽക്കാർ വരും. അയാൾ വിസിൽ ഊതുന്നത് കണ്ടിട്ടും ആ പയ്യനിൽ യാതൊരു ഭാവ മാറ്റവും ഇല്ലായിരുന്നു. അല്പ സമയത്തിന് ഉള്ളിൽ ഒരുപാട് പടയാളി അവിടെ എത്തി.

 

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.