‘ എന്തോ കുഴപ്പം ഉണ്ടല്ലോ?? ഇത് ഒരു അറ്റാക്ക് ടെക്നിക്കോ ഡിഫെൻസ് ടെക്നിക്കോ മൂവേമെന്റ് ടെക്നിക്കോ അല്ല, പഞ്ച്കൾക്കും കിക്ക്കൾക്കും ഫോഴ്സ് കുറവ് ആണ്, ഓരോ മൂവേമെന്റ്ന് ഇടയിലും നല്ല ഗ്യാപ്പ് ഉണ്ട് എതിരാളിക്ക് വളരെ എളുപ്പം അറ്റാക്ക് ചെയ്യാം മൂവ്മെന്റ്ന് സ്പീടും ഇല്ല. ഇത് ശരിക്കും true demon ക്രീയേറ്റ് ചെയ്ത ടെക്നിക്ക് തന്നെ ആണോ?? ‘ ഒരു തവണ പ്രാക്ടീസ് ചെയ്ത് കഴിഞ് ലൂസിഫർ അവനോട് തന്നെ ചോദിച്ചു.
[ മാസ്റ്റർ, എനിക്ക് തോന്നുന്നത് ഇത് ഒരു breathing technique ആണെന്ന് ആണ്. ഓരോ മൂവ്മെന്റ് ന് ശേഷം ഉള്ള ഗ്യാപ്പിലും ഓരോ ഡീപ്പ് ബ്രീത്ത് എടുത്തു നോക്കു ] അലക്സ പറഞ്ഞത് ശരിയാണെന്ന് അവനും തോന്നി. ഓരോ തവണ ശ്വാസം വലിച്ചെടുക്കുബോഴും എന്തോ മാറ്റം വരുന്നത് അവന് മനസ്സിലായി. പത്താമത്തെ മൂവ്മെന്റ് ൽ അടിവയറ്റിൽ പ്രതേകതരം എനർജി രൂപപ്പെടുന്നത് അവൻ അറിഞ്ഞു.
‘ അപ്പൊ ഇതാണ് QI അല്ലേൽ internal energy ‘ ലൂസിഫർ മനസ്സിൽ ഓർത്തു. അതിന് ശേഷം ഓരോ മൂവ്മെന്റ് ലും അവന്റെ ശരീരത്തിൽ കൂടി QI ഒഴുകുന്നതും അതിന്റെ ഡെൻസിറ്റി കൂടുന്നതും അവൻ അറിഞ്ഞു. അവസാനത്തെ മൂവ്മെന്റ് ൽ അവന്റെ കയ്യിൽ QI കേന്ത്രീകരിച്ചു. അത് ചുവന്ന നീരാവിയായി അവന്റെ കയ്യിൽ നിന്ന് പുറത്തേക്ക് ഒഴുകാൻ തുടങ്ങി. അവസാനത്തെ പഞ്ച് അവൻ ആ പാറയിൽ ഇടിച്ചപ്പോൾ ആ QI മുഴുവനും അവന്റെ കയ്യിൽ നിന്ന് ആ പാറയിലേക്ക് കയറി പോയി. അടുത്ത നിമിഷം അവിടെ ഉണ്ടായിരുന്ന ഒരു പാറ ഇളകി മാറി, താഴേക്ക് ഇറങ്ങാൻ ഉള്ള ഒരു വഴി തെളിഞ്ഞു. ലൂസിഫരുടെ കണ്ണുകൾ തിളങ്ങി.
‘ ഇത് ഒരു പക്ഷെ ഇവിടെ നിന്ന് പുറത്തു കടക്കാൻ ഉള്ള വഴി ആയിരിക്കും. ഞാൻ breathing technique കംപ്ലീറ്റ് ചെയ്തത് കൊണ്ട് വന്നത് ആവും. ‘ അവൻ മനസ്സിൽ ഓർത്തു. പിന്നെ ആ വഴിയേ നടന്നു. പക്ഷെ അവൻ പ്രതീക്ഷിച്ചത് പോലെ പുറത്തേക്ക് ഉള്ള വഴി ആയിരുന്നില്ല അത്. പകരം ഒരു റൂമിലേക്ക് ഉള്ള വഴി ആയിരുന്നു. ആ റൂമിൽ നിറയെ പല തരത്തിൽ ഉള്ള സാധനങ്ങൾ ഉണ്ടായിരുന്നു. ഒരു വലിയ ബോക്സ് നിറയെ കുറെ നല്ല സുഗന്ധം ഉള്ള വെള്ള നിറമുള്ള ബോൾസ്, ഡമ്പൽസ്, പഞ്ചിങ്ങ് ബാഗ്, ബോഡി വെയിറ്റ്സ്, Mu ren zhuang എന്ന് വിളിക്കുന്ന wooden punching dummy ഒക്കെ അവിടെ ഉണ്ടായിരുന്നു.
അത് ലൂസിഫറിനെ ശരിക്കും അമ്പരപ്പിച്ചു. അവ എല്ലാം കിക്കും പഞ്ചും പ്രാക്ടീസ് ചെയ്യാൻ ഉള്ള എക്യുപ്മെൻറ്സ് ആയിരുന്നു. അവന്റെ 14 വർഷത്തെ ഓർമയിൽ demon kingdom ൽ ആരും തന്നെ പഞ്ച് and കിക്ക് martial arts use ചെയ്യുന്നതായി പറയുന്നില്ല. സോഡ്, ബ്ലേയ്ഡ്, വിപ്പ്, സ്പിയർ മുതലായ ആയുധങ്ങൾ ആണ് ഓരോ ക്ലാനും യൂസ് ചെയ്യുന്നത്. ഓരോ ക്ലാനും ഓരോ ആയുധങ്ങളിൽ സ്പെഷ്യലെയ്സ് ചെയ്തിട്ടുണ്ട്. അവൻ അവിടെ ഉണ്ടായിരുന്നു സാധനങ്ങളിൽ കൂടി കണ്ണ് ഓടിച്ചു. അവിടെ ആ മുറിയുടെ ഏറ്റവും അറ്റത്ത് ഒരു വലിയ പാറ കല്ല് ഉണ്ടായിരുന്നു. അതിൽ ഒരു തീ പടർന്ന ഒരു മുഷ്ടിയുടെ ചിത്രം കൊത്തിവെച്ചിരുന്നു.
അതിന് താഴെ ഒരു പുസ്തകവും. അവൻ ആ പുസ്തകം എടുത്തു നോക്കി. അത് ഒരു Martial art technique ആയിരുന്നു, punch and kick യൂസ് ചെയ്യുന്ന ഒരു ടെക്നിക്.
അവന്റെ അറിവിൽ True Demon sword യൂസർ ആയിരുന്നു. അപ്പൊ ആരായിരിക്കും ഈ ടെക്കിന്ക്ക് കണ്ടുപിടിച്ചത് എന്ന് അവൻ ആലോചിച്ചുകൊണ്ട് അവൻ ആ പേജുകളിൽ കൂടി കണ്ണ് ഓടിച്ചു.
[ Scanning Completed ] അവസാനത്തെ പേജും കൂടി മറിചു കഴിഞ്ഞപ്പോൾ അവന്റെ ചെവിയിൽ അലക്സയുടെ ശബ്ദം കേട്ടു.
Ith oru vattam ittathalle pinnim thudageele??
കിടിലൻ
ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്
♥️♥️♥️♥️♥️