True Demon : King of Hell [Illusion Witch] 998

 

” അപ്പോ അന്ന് നമ്മൾ ചെയ്തു കൊണ്ടിരുന്ന പ്രൊജക്റ്റ്‌, കരാട്ടെയും Renewal Taekwondo യും മിക്സ്‌ ചെയ്തതിന്റെ ഡാറ്റാ അത് കയ്യിൽ ഉണ്ടോ??  ” കുറച്ചു നേരത്തിനു ശേഷം excitment ഓടെ അവൻ ചോദിച്ചു.

 

 

[ Yes മാസ്റ്റർ ]

 

 

” cool, ആദ്യം ഇവിടെ നിന്ന് രക്ഷപെടണം. അതിന് ശേഷം അലക്സയുടെ സഹായത്തോടെ ഒരു breathing technique കണ്ടു പിടിക്കണം.

 

Demon Lust Lara, my dear sis You are Dead. നീ മാത്രം അല്ല, നിന്റെ മുഴുവൻ ക്ലാനും, ആറു ക്ലാനുകളും, demon kingdom ത്തിൽ നിന്ന് ഞാൻ തുടച്ചു നീക്കും.

 

hahahaha ” അവൻ പൊട്ടിച്ചിരിച്ചു.  അതിന് ശേഷം അവൻ ചുറ്റും നോക്കി.

 

‘ ശേ, ഒരു വിളക്ക് ഒപ്പിക്കണം ഈ ഇരുട്ടത്ത് പുറത്തേക്ക് ഉള്ള വഴി കണ്ടുപിടിക്കുക ബുദ്ദിമുട്ട് ആണ് ‘ അവൻ നിരാശ മനസ്സിൽ ഓർത്തു.

 

 

[ night vision mode ആക്റ്റീവ് ആക്കട്ടെ?? ] അപ്പോഴാണ് അലക്സയുടെ ശബ്ദം കേട്ടത്.

 

 

” നൈറ്റ്‌ വിഷനോ?? ”

 

 

[ yes മാസ്റ്റർ, കണ്ണിൽ വീഴുന്ന പ്രകാശം അഡ്ജസ്റ്റ് ചെയ്ത് നൈറ്റ്‌ വിഷൻ ആക്റ്റീവ് ആക്കാൻ പറ്റും. ആക്ടിവേറ്റ് ചെയ്യട്ടെ?? ]

 

 

” ഒക്കെ ചെയ്യൂ ” ലൂസിഫർ അത് പറഞ്ഞതും അവന്റെ കണ്ണിൽ ചെറിയ ഒരു pain വന്നു അവൻ കണ്ണ് ഒന്ന് അടച്ചു തുറന്നു, അന്നേരം അവനും ചുറ്റും ഉള്ള ഇരുട്ട് മാറി, പകൽ പോലെ വെളിച്ചം ഉള്ളതായി. അവൻ അത്ഭുതത്തിൽ ചുറ്റും നോക്കി. വലിയ ഒരു ഹാൾ ന്റെ വലിപ്പം ഉള്ള ചുറ്റും പാറക്കെട്ട് കൊണ്ട് ചുറ്റപ്പെട്ട ഒരു സ്ഥലത്താണ് അവൻ നിൽക്കുന്നത്. പുറത്തേക്ക് പോവാൻ ഉള്ള ഒരു വഴി പോലും അവൻ കണ്ടില്ല. അന്നേരം ആണ് അവന്റെ അടുത്ത് ഉള്ള പാറയിൽ ഒരു പാട് അവൻ ശ്രദ്ധിച്ചത്. ആരോ മുഷ്ടി ചുരുട്ടി ഇടിച്ചതു പോലെ ഉള്ള ഒരു പാട്. അവൻ അതിൽ തൊട്ടു നോക്കി.

 

 

[ Amazing ] പെട്ടന്ന് അലക്സയുടെ ശബ്ദം കേട്ടു

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.