കുറെ നേരത്തിനു ശേഷം എപ്പോഴോ ലൂസിഫറിന് ബോധം വീണു. അവൻ തല പൊട്ടി പൊളിയുന്ന വേദനയോടെ എഴുന്നേറ്റ് ഇരുന്നു. അവൻ അപ്പോഴും വെള്ളത്തിൽ കിടക്കുകയാണ്. ആ കിണറ്റിൽ അല്ല പകരം ഒരു കൊച്ചു തടാകം ആണ്. അവൻ ചുറ്റും ഒന്ന് നോക്കി. ഇരുട്ട് പിടിച്ചു കിടക്കുന്ന ഒരു ഗുഹയുടെ ഉള്ളിൽ ആണ് അവൻ. ഒരറ്റത്ത് അവൻ കിടക്കുന്ന തടാകം ആണ് അതിനെ ചുറ്റി ഒരു വലിയ പാറകെട്ടും. അവൻ വെള്ളത്തിൽ നിന്ന് എഴുന്നേറ്റു. അവിടെ ആകെ അവൻ നടന്നു നോക്കി, അവിടെ നിന്ന് പുറത്തേക്ക് പോവാനോ അകത്തേക്ക് കടക്കാനോ ഒരു വഴിയും ഇല്ല. നാലു സൈഡും പാറ കൊണ്ട് മൂടി ഇരിക്കുകയാണ്.
‘ ഞാൻ എങ്ങനെയാ ഇവിടെ എത്തിയെ??’ അവൻ അവനോട് തന്നെ ചോദിച്ചു. കിണറ്റിൽ ലാറ തള്ളിയിട്ടത് അവൻ ഓർക്കുന്നുണ്ട്, പക്ഷെ കിണറ്റിൽ വീണ അവൻ എങ്ങനെ ആണ് ഈ ഗുഹയുടെ ഉള്ളിൽ എത്തിയത് എന്ന് അവന് മനസ്സിലായില്ല. ലൂസിഫർ ആ തടത്തിലേക്ക് നോക്കി.
‘ ഒരുപക്ഷെ ഈ താടാകവും ആ കിണറും തമ്മിൽ കണെക്ഷൻ ഉണ്ടാവുമോ?? ‘ അവൻ ഒരുനിമിഷം ആലോചിച്ചിട്ട് അതിന്റെ ഉള്ളിലേക്ക് കൂപ്പുകുത്തി. അവന്റെ സംശയം ശരിയായിരുന്നു. തടകത്തിന്റെ ഉള്ളിൽ കൂടി പാറ കെട്ടിന്റെ അടിയിലൂടെ ഒരു തുരെങ്കം ഉണ്ട്. പക്ഷെ അതിന് ഉള്ളിലൂടെ അവന് പുറത്തു പോവാൻ പറ്റില്ല, കാരണം ഒരു അദൃശ്യമായ ഒരു ഫോഴ്സ് ഒന്നിനെയും അവിടേക്ക് വിടാതെ തടയുന്നുണ്ട്. അത് ഒരു one-way ആണെന്ന് അവൻ തിരിച്ചറിഞ്ഞു. ശ്വാസം മുട്ടാൻ തുടങ്ങിയപ്പോൾ അവൻ തിരികെ മുകളിലേക്ക് നീന്തി. പിന്നെ കരയിൽ കയറി ഇരുന്നു.
‘ ഇവിടെ നിന്ന് എങ്ങനെ രെക്ഷപെടും? ‘ ലൂസിഫർ നിരാശയോടെ ചോദിച്ചു. പെട്ടന്ന് ആണ് അവൻ വേറെ ഒരു കാര്യം ഓർത്തത്.
‘ അലക്സാ!! നേരത്തെ ഷോക്ക് അടിച്ചപ്പോൾ എനിക്ക് അലക്സയുടെ ശബ്ദം കേട്ടത് പോലെ തോന്നി. ഞാൻ ഓർത്ത് ഞാൻ വീണ്ടും തിരികെ ഭൂമിയിലേക്ക് പോയി എന്ന്. എനിക്ക് ഷോക്ക് അടിച്ചപ്പോൾ തോന്നിയതാവും ‘ ലൂസിഫർ മനസ്സിൽ പറഞ്ഞു ചിരിച്ചു.
[ No Master, തോന്നൽ അല്ല ഞാൻ ഇവിടെ തന്നെ ഉണ്ട് ] വീണ്ടും അലക്സയുടെ ശബ്ദം ലൂസിഫർ അവന്റെ ചെവിയിൽ കേട്ടു. അവൻ ഒന്ന് ഞെട്ടി പുറകിലേക്ക് മാറി.
” അലക്സാ?? ” അവൻ ഞെട്ടലോടെ വീണ്ടും വിളിച്ചു.
[ yes മാസ്റ്റർ ]
അവൻ വിശ്വാസം വരാതെ കയ്യിൽ നുള്ളി നോക്കി. വേദന ഉണ്ട് അപ്പൊ സ്വപ്നം അല്ല.
Ith oru vattam ittathalle pinnim thudageele??
കിടിലൻ
ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്
♥️♥️♥️♥️♥️