” haaa” അവൾ ശക്തിയായി ശബ്ദം ഉണ്ടാക്കി. അവളുടെ വായിൽ നിന്ന് വന്ന ഷോക്ക് വേവ് അവനെ തെറിപ്പിച്ചു ആ കിണറ്റിലേക്ക് ഇട്ടു. Lust ക്ലാനിന്റെ martial art technique സൗണ്ട് മാനിപുലേഷൻ ആണ്. അവന് ഒന്നും ചെയ്യാൻ പറ്റിയില്ല. അവൻ ആ കിണറ്റിൽ വന്ന് വീണു അവൻ താഴേക്ക് താഴ്ന്ന് പോവുന്നതും അവന് ചുറ്റും കിണറ്റിലെ ജീവികൾ വട്ടം കൂടുന്നതും കണ്ട് അവൾ ഒരു ചിരിയോടെ അവിടെ നിന്ന് ഇറങ്ങി.
‘ ഞാൻ വീണ്ടും മരിക്കാൻ പോകുവാണോ?’ ലൂസിഫർ അവനോട് തന്നെ ചോദിച്ചു. അവൻ നീന്താൻ ശ്രമിച്ചു എങ്കിലും അവന്റെ കൈകാലുകൾക്ക് അതിനുള്ള ശക്തി ഇല്ലായിരുന്നു. അവന് ചുറ്റും കൂടിയ ആ ജീവികളെ അവൻ കണ്ടു. ഈൽ.. എലെക്ട്രിക്ക് ഈൽ. അത് എല്ലാം ഒരുമിച്ച് അവന് നേരെ കറണ്ട് പാസ്സ് ചെയ്തു. അവന്റെ ശരീരത്തിൽ കൂടി കറണ്ട് കടന്നു കയറുന്നത് അവൻ അറിഞ്ഞു. നേരത്തെ ഇടിമിന്നൽ ഏറ്റപ്പോൾ ഉണ്ടായ അതേ ഫീൽ അവൻ വീണ്ടും അനുഭവിച്ചു. അവൻ വേറെ ഒരു കാര്യം അപ്പോൾ അവൻ തിരിച്ചറിഞ്ഞു. അവന്റെ ശരീരത്തിൽ കൂടി പാസ്സ് ആവുന്ന എലെക്ട്രിസിറ്റി അവന്റെ തലച്ചോറിലേക്ക് ആണ് പോവുന്നത് അത് അവന്റെ തലച്ചോറിൽ വന്ന് എവിടേക്കോ വാനിഷ് ആവുന്നു.
തല പൊട്ടി പൊളിയുന്ന വേദനയിലും അവൻ അവന്റെ ചെവിയിൽ ഒരു ശബ്ദം കേട്ടു.
[ The energy needed for reactivation had been obtained ]
[ System Switching On ]
ആ മെക്കാനിക്കൽ ആയ ശബ്ദം അവൻ തിരിച്ചറിഞ്ഞു
” അലക്സാ?? ” അവൻ സംശയത്തിൽ മനസ്സിൽ ചോദിച്ചു
[ Yes മാസ്റ്റർ ] ബോധം മറയുന്നതിന് മുന്നേ അവന്റെ VR ന്റെ AI യുടെ ശബ്ദം അവൻ അവ്യക്തമായി കേട്ടു..
Ith oru vattam ittathalle pinnim thudageele??
കിടിലൻ
ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്
♥️♥️♥️♥️♥️