” ദേ ഈ കിണറിന്റെ അകത്തേക്ക് ഇറങ്ങണം ഓരോ പടി കടക്കുമ്പോഴും ഓരോ ലൈറ്റ് തെളിയും. അങ്ങനെ തെളിഞ്ഞാൽ true demon അനുഗ്രഹിച്ചു എന്നാണ് അർഥം. അങ്ങനെ അനുഗ്രഹം കിട്ടിയവർ ഇറങ്ങിയാൽ വെള്ളം വഴി മാറി ഒരു വാതിൽ തെളിയും. ഇല്ലേൽ വെള്ളത്തിൽ ഉള്ള വിചിത്രമായ ഒരു ജീവി ഒരു തരം എനർജി വിട്ട് നിന്നെ കൊല്ലും ” ലാറ അവന് പറഞ്ഞു കൊടുത്തു. ലൂസിഫർ അതിന്റെ ഉള്ളിലേക്ക് എത്തി നോക്കി. ദൂരെ വളരെ ആഴത്തിൽ വെള്ളം അവൻ കണ്ടു. ഒപ്പം ലൈറ്റിംഗ് പോലെ ഒരു നീല പ്രകാശവും അവൻ ഇറങ്ങണോ വേണ്ടയോ എന്ന് അങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ ആണ് ഒരു killing intent വരുന്നത് പോലെ അവന് തോന്നിയത് അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കയ്യിൽ വാളും ആയി നിൽക്കുന്ന ലാറയേ ആണ്. അവന് എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. അവൻ സംശയത്തിൽ അവളെ നോക്കി
” martial art പഠിക്കാഞ്ഞിട്ട് കൂടി നിനക്ക് എന്റെ killing intent തിരിച്ചറിയാൻ പറ്റി. അപ്പൊ അമ്മമാർ നിന്നെ art പഠിപ്പൊക്കാഞ്ഞത് വളരെ നന്നായി ” ഒരു വല്ലാത്ത ഭാവത്തിൽ ലാറ പറഞ്ഞു.
” നിന്ന് കൊല്ലാൻ ആ ലോപ്പാസിന് ബുദ്ധി പറഞ്ഞു കൊടുത്തത് ഞാൻ ആണ്, നീയും തീരും നിന്റെ കൊന്നത് കൊണ്ട് അവനും തീരും എന്ന് ഞാൻ ഓർത്തു. പക്ഷെ ആ വിഡ്ഢിക്ക് നിന്നെ കൊല്ലാൻ പോലും പറ്റിയില്ല, എന്റെ കൈ കൊണ്ട് മരിക്കാൻ ആണ് നിന്റെ വിധി ”
” ലാറ ” അവൻ അവൾ പറഞ്ഞത് ഒന്നും വിശ്വാസം ആകാതെ അവളെ നോക്കി. കാരണം ഇത്രയും നാൾ അവൻ അവളെ സ്വന്തം പെങ്ങൾ ആയി ആണ് കണ്ടിരുന്നത്.
” ഒരു അടിമയുടെ മകൻ എന്റെ പേര് വിളിക്കാറായോ??” അവൾ ചീറി.
” നിന്നെ ഏറ്റവും കൂടുതൽ വെറുക്കുന്നത് ഞാനാ. എന്റെ അമ്മ എല്ലാദിവസവും കരഞ്ഞു കൊണ്ടാ ഉറങ്ങുന്നത്. അച്ഛനെ അമ്മ എത്ര സ്നേഹിച്ചിരുന്നെന്നോ. നിന്റെ തള്ള അച്ഛനെ വശികരിച്ചത് കൊണ്ടാ അച്ഛൻ അമ്മയെ വെറുക്കുന്നത് എന്നാ അമ്മ പറയാറുള്ളത്. എന്റെ അമ്മ കരയാൻ കാരണം നിന്റെ അമ്മയാ, നീയാ. നീ മരിച്ചു കഴിഞ്ഞാ എന്നെ അരും സംശയിക്കാതെ ഇരിക്കാനാ ഞാൻ നിന്നോട് അടുത്ത് പെരുമാറിയത്. കാരണം നിന്നെ പോലെ ഒരുത്തന്റെ മരണം കാരണം എന്റെ ഏറ്റവും വലിയ ആഗ്രഹം, ഈ രാജ്യത്തേ ആദ്യ ക്വീൻ ആവുക എന്നത് നടക്കാതെ വരരുത്. ഇനി നിനക്ക് മരിക്കാൻ ഉള്ള സമയം ആണ്. ചാവ് ” എന്നും പറഞ്ഞു കൊണ്ട് അവൾ വാളും കൊണ്ട് അവന്റെ നേരെ പാഞ് വന്നു.
‘ സ്കീമിങ് ബിച്ച് ‘ മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ടക്ക് and സ്ലിപ്പ് മൂവ് ലൂടെ അവളിൽ നിന്ന് ഒഴിഞ്ഞു മാറി. ആദിയുടെ strength അവൻ ഇല്ലാതിരുന്നകൊണ്ട് വാൾ അവന്റെ നെറ്റിയിൽ ഒരു പോറൽ വീഴ്ത്തി ചോര തെറിച്ചു.
അവൻ വേഗം തന്നെ boxing fight position ൽ നിന്നിട്ട് അവളുടെ നേരെ ചെന്നു. അവൾ അവന്റെ മൂവേമെന്റ് കണ്ട് ആകെ അമ്പരന്ന് നിൽക്കുകയാണ്. അവൾ ആദ്യമായി ആണ് ഇതേപോലെ ഒരു Martial art കാണുന്നത്. അവളുടെ അമ്പരപ്പിനെ മുതലെടുത്ത് അവൻ അവളെ പഞ്ച് ചെയ്തു. പക്ഷെ അവളുടെ Top ലെവൽ സ്റ്റേജിൽ ഉള്ള ബോഡിയിൽ ഒരു പോറൽ വീഴ്ത്താൻ പോലും അവന് പറ്റിയില്ല. അവൾ അവളുടെ internal energy തൊണ്ടയിൽ ഫോക്കസ് ചെയ്തു.
Ith oru vattam ittathalle pinnim thudageele??
കിടിലൻ
ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്
♥️♥️♥️♥️♥️