” hah…. നീ വെറുതെ ആലോചിച്ചു കാടുകയറണ്ട. ഞാൻ നിന്നെ സഹായിക്കാം ” ലാറ പറഞ്ഞത് കേട്ട് അവൻ അത്ഭുതതിൽ അവളെ നോക്കി.
” True Demon ന്റെ ടെമ്പിൾ, ഞാൻ നിന്നെ അതിന്റെ ഉള്ളിൽ ആക്കാം നിനക്ക് ഭാഗ്യം ഉണ്ടേൽ അദ്ദേഹത്തിന്റെ അനുഗ്രഹം കിട്ടും ” അവൾ പറഞ്ഞു. Ture Demon ന്റെ ടെമ്പിൾ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സമാദി ഇടം ആണ്. അദ്ദേഹത്തേ അടക്കി ഇരിക്കുന്ന ഇടം.
അവിടെ ഒരുപാട് martial art ബുക്ക്സ് ഉണ്ടെന്ന് ആണ് പറയപ്പെടുന്നത്. ഒപ്പം അദ്ദേഹത്തിന്റെ ആയുധങ്ങളും. ലൂസിഫർ അടക്കം ഉള്ള അദ്ദേഹത്തിന്റെ പിന്തലമുറക്കാർക്ക് മാത്രേ അതിന്റെ ഉള്ളിൽ കയറാൻ പറ്റു. അദ്ദേഹത്തിന്റെ രക്തം അല്ലാത്ത ആരെങ്കിലും അതിന്റെ ഉള്ളിൽ കയറിയാൽ ആ ക്ഷണം മരിക്കും. മാത്രമല്ല അദ്ദേഹത്തിന്റെ അനുഗ്രഹം ഉള്ളവർക്ക് മാത്രേ അവിടെ ഉള്ള ബുക്ക്സ് എടുക്കാൻ പറ്റു എന്നാണ് പറയുന്നത്. അല്ലാത്തവർ അതിന് ശ്രമിച്ചാൽ മരണം ആണ് ഉത്തരം. ആർക്കും ഇതേ വരെ അദ്ദേഹത്തിന്റെ അനുഗ്രഹം കിട്ടിയിട്ടില്ല.
” hmm” അവൻ ലാറ പറഞ്ഞത് അനുസരിച്ചിട്ട് എന്നോണം തല ആട്ടി. ഒരു ഭാഗ്യപരീക്ഷണം നടത്താം എന്ന് തന്നെ അവൻ തീരുമാനിച്ചു. രാജകുമാരൻ ആയിട്ട് അവൻ ഇതേ വരെ അതിന്റെ ഉള്ളിൽ കടന്നിട്ടില്ല, അരും അവനെ കടക്കാൻ സമ്മതിച്ചിട്ടില്ല. അത് കൂടി കൊണ്ടാണ് അവൻ ലാറയുടെ ഓഫർ സ്വീകരിച്ചത്.
“എന്നാ വാ ” ലാറ സന്തോഷത്തോടെ എഴുന്നേറ്റു.
” ഇപ്പോഴേയോ കാവൽക്കാർ ഉണ്ടാവില്ലേ?? ”
” അത് ഓർത്ത് നീ പേടിക്കണ്ട ഇപ്പൊ അവിടെ കാവൽക്കാർ ലസ്റ്റ് ക്ലാനിൽ ഉള്ളവർ ആണ്. അവർ ഞാൻ പറയുന്നത് കേൾക്കും ” ലാറ ഇത്തിരി അഭിമാനത്തോടെ പറഞ്ഞു. അവൻ സമയം കളയാതെ അവർ വേഗം പുറത്ത് ഇറങ്ങി. രാത്രി ആയത് കൊണ്ട് ആരും അവരെ കണ്ടില്ല. ലാറ പറഞ്ഞത് പോലെ തന്നേ കാവൽകാർ അവർക്ക് വേണ്ടി വഴി മാറി കൊടുത്തു. അവർ രണ്ടുപേരും ടെമ്പിളിന്റെ ഉള്ളിൽ എത്തി. ലൂസിഫർ കണ്ണ് തുറന്ന് അത്ഭുതത്തോടെ എല്ലാം നോക്കി നിന്നു. അവിടെ ഒരു വലിയ വാളും പിടിച്ചു നിൽക്കുന്ന ഒരാളുടെ പ്രതിമ ഉണ്ടായിരുന്നു. True Demon The king of Hell, ആ പേര് ആ മുഖത്തിന് ചേരുമായിരുന്നു, ഒരു ഡെവിൾന്റെ ചാമും കിങ് ന്റെ dominant ഉം ഒക്കെ ആ മുഖത്തു വ്യക്തമായിരുന്നു.
” ലൂസി ഇത് വഴി ” ലാറ ആ ടെമ്പിളിന്റെ ഒരു വാതിൽ തുറന്നു കൊണ്ട് പറഞ്ഞു. അവൻ അവളുടെ പുറകെ നടന്നു. അവർ ഒരു വലിയ കിണറിന്റെ മുന്നിൽ എത്തി. വളരെ ആഴം ഉള്ള നല്ല വാ വട്ടം ഉള്ള ആ കിണറിന്റെ അകത്തേക്ക് ഇറങ്ങാൻ ഒരുപാട് പടികൾ ഉണ്ടായിരുന്നു.
Ith oru vattam ittathalle pinnim thudageele??
കിടിലൻ
ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്
♥️♥️♥️♥️♥️