ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957

 

“ഇല്ല മിസ്… ഇനി ഇങ്ങനെ ഉണ്ടാകില്ല..മോളുടെ ജനനത്തോടെ ഇവരുടെ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ എനിക്ക് കഴിയാറില്ല പലപ്പോഴും..

 

അത് തന്നെയാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം.. എന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ് കുട്ടികൾ…

 

എന്റെ തെറ്റാണ്…ഒരു ഉമ്മയുടെ കടമകൾ ചെയ്യാൻ തിരക്കുകൾ മൂലം എനിക്ക് കഴിഞ്ഞില്ല..

 

ഞാൻ ഉറപ്പ് തരുന്നു ഇനി ഇങ്ങനെ ഉണ്ടാകില്ല..”

 

അല്പം ഇടറിയ സ്വരത്തോടെ ഫർഹ മിസ്സിനുള്ള മറുപടി നൽകി..

 

അവളുടെ ഹൃദയനൊമ്പരം അവന്റെ ഉള്ളിലും വല്ലാതെ തുളഞ്ഞു കയറി..

 

ഉമ്മയുടെ മുഖത്തെ വാട്ടം കുട്ടിപ്പട്ടാളത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി..

 

ഒരു ഉമ്മയുടെ ഇടറിയ വാക്കുകൾ മറ്റൊരു അമ്മക്ക് എങ്ങനെ തള്ളാൻ കഴിയും..

 

എന്ത് പറയണം എന്നറിയാതെ മിസ്സ് അല്പനേരം ഇരുന്നു..

 

“ഇറ്റ്‌സ് ഓകെ ഫർഹ…എനിക്ക് മനസ്സിലാകും തന്റെ അവസ്‌ഥ..ഞാനും ഈ അവസ്ഥയിൽ കൂടെ കടന്ന് വന്നതാണല്ലോ.. കൂൾ..

 

വിഷാദ ചുവയുള്ള മുഖവുമായി മുന്നിലിരിക്കുന്ന അവളെ ആശ്വസിപ്പിക്കാനെന്നോണം മിസ്സ് പറഞ്ഞു..

 

“നമുക്ക് മാറ്റിയെടുക്കാവുന്ന കുഴപ്പങ്ങളെ ഉള്ളു ഇവർക്ക്.. എല്ലാം ശരിയാകും.. ഞാനും വേണ്ടത് ചെയ്യാം.. ദൈര്യമായിരിക്കൂ..”

 

മിസ്സിന്റെ വാക്കുകൾ പുതുജീവൻ കിട്ടിയ രോഗിയുടെ ഉന്മാദത്തോടെ ഫർഹ കേട്ടിരുന്നു..

 

താൽകാലികമായി തന്റെ രക്തം ഊറ്റിക്കുടിക്കാൻ ദ്രംഷ്ടങ്ങളുമായി നിന്ന മിസ്സിനെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ തളയ്ക്കാൻ കഴിഞ്ഞതിന്റെ ആശ്വാസം ജാഷിയുടെ മുഖത്ത് പ്രതിഫലിച്ചു…

 

തിരിച്ചു വീട്ടിലേക്ക് കാറിൽ വരുമ്പോഴും എല്ലാവരും നിശ്ശബ്ദരായിരുന്നു..

 

ജാഷി ഫർഹയുടെ ഉള്ളിലുണ്ടായിരുന്ന താൻ തിരിച്ചറിയാൻ വൈകിയ മാനസിക വ്യഥയെ കുറിച്ചുള്ള ചിന്തകളിൽ ആയിരുന്നു… കുട്ടിപ്പട്ടാളത്തിന് ഓർക്കാൻ ഉമ്മയുടെ വിഷാദം നിറഞ്ഞ മുഖവും..

30 Comments

  1. മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    1. അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????

      1. ❤❤❤ ഉടനെ ഉണ്ടാവോ bro

  2. Super story waiting for next part

    1. ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???

  3. Continuation poyirunnu annath ozhichal kadha suuper

    1. പെരുത്തിഷ്ടം ഡിയർ??

  4. സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്

    1. അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?

  5. കൊള്ളാം വളരെ നന്നായിട്ടുണ്ട്…..

    പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…

    ♥️♥️♥️♥️♥️♥️

    1. ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??

  6. രാഹുൽ പിവി

    ❤️

  7. മനൂസ്,
    തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
    എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…

    1. ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

    2. ?????

  8. മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ

    1. ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?

    2. ????

  9. കുറെ time eduththalle……

    We part poliyaayirunnu…..

    നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????

    വെയിറ്റിംഗ് ഫോർ.next part

    .

    1. അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?

  10. പുള്ളേ ബന്നല്ലോ

    1. ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?

  11. ❤️

  12. അതുൽ കൃഷ്ണ

    ??

  13. ശങ്കരഭക്തൻ

    1st

    1. വായിച്ചോ ശങ്കു?

    2. ????

Comments are closed.