ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957

കൈയ്യു പോലും കഴുകാതെ ഇരുവരും അതിന്മേൽ കുതിമറിഞ്ഞു.. നിമിഷ നേരം കൊണ്ട് പലഹാരങ്ങൾ നിറഞ്ഞ പ്ളേറ്റ് വിവസ്ത്രയായി..

 

“ഇത് എന്തിനാണെന്ന് അറിയുമോ ഇക്കാക്കമാർക്ക്…”

 

കഴിച്ച് തീർന്നതും അവിടേക്ക് കുഞ്ഞോളുമായി വന്ന ഉമ്മുമ്മ ചോദിക്കുമ്പോഴാണ് ഇരുവരും അതിനെ കുറിച്ച് ചിന്തിക്കുന്നത്..

 

“രണ്ട് പേർക്കും കൂടി ഒരു കുഞ്ഞാവ വരാൻ പോകുവാ..”

 

അവര് ചിരിയോടെ അത് പറഞ്ഞതും ഫർഹ ലജ്ജിച്ചു..ഇതു കേട്ടതും ഉമ്മുമ്മയുടെ കൈയിലിരുന്നു ലഡ്ഡുവിന്റെ ഒരു ചെറിയ കഷ്ണം നുണയുന്ന കുഞ്ഞോളെ ഇരുവരും നോക്കി..

 

“കുഞ്ഞോളല്ല… പുതിയൊരു കുഞ്ഞാവയാ..”

 

അത് കേട്ടതും ഇരുവരും ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ടത് പോലെ ഫർഹയെ വളഞ്ഞു…

 

“അയ്യാ.. എന്താ മക്കളുടെ ഒരു സ്നേഹം.. ഈ വീട് കുട്ടിച്ചോറ് ആക്കാനുള്ള ഒരു വകുപ്പ് കൂടിയായി അവന്മാർക്ക്..”

 

പുറത്തു നിന്നും വീടിന് അകത്തേക്ക് വന്ന ജാഷി കപട ദേഷ്യത്തോടെ പറഞ്ഞു..

 

വാപ്പയുടെ ആ വർത്താനം പുള്ളകൾക്ക് അത്ര പിടിച്ചില്ലെങ്കിലും ഓര് അത് കാര്യമാക്കിയില്ല..

 

ദിവസങ്ങൾ അങ്ങനെ കടന്നു പോയി.. ഫർഹയെ കൂടുതൽ പണികൾ ചെയ്യാൻ അനുവദിക്കാതെ ഉമ്മ അടുക്കള ജോലികൾ ഏറ്റെടുത്തു.. പുള്ളകളുടെ കാര്യവും അവർ ചെയ്ത് പോന്നു..

 

തുണി അലക്കിന്റെ കൊണ്ട്രാക്ട് ജാഷി ഏറ്റെടുത്തു.. അതുകൊണ്ടെന്താ നാല് മാസമായിട്ട് നന്നാക്കാൻ പറഞ്ഞിട്ട് നന്നാക്കാൻ ശ്രമിക്കാതെ വച്ചിരുന്ന വാഷിങ് മെഷീന് പകരം പുതിയത് ഒരാഴ്ചയ്ക്കുള്ളിൽ വാങ്ങി..

 

കല്ലിൽ അടിച്ചു കഴുകിയാലെ തുണി വൃത്തിയാകൂ എന്ന അവന്റെ സ്വന്തം സിദ്ധാന്ധം അവൻ തന്നെ നാലായിട്ട് മടക്കി പോക്കറ്റിൽ ഇട്ടു..

 

അന്നൊരു ഞായറാഴ്ച ആയിരുന്നു..എല്ലാവരും വീട്ടിലുള്ള ദിവസം.. നിയമസഭയിൽ സമ്മേളനം നടക്കുമ്പോഴുള്ളൊരു പ്രതീതിയാണ് ആന്ന് വീട്ടിൽ..

 

ചില നേരത്തു കൂട്ടയടി, ചില നേരത്തു കെട്ടിപ്പിടുത്തം,ചില നേരത്തോ പാര പണിയും കാലുവാരലും ..അങ്ങനെ ഇഷാനും റൈഹാനും പൊടി പൊടിക്കുന്ന ദിവസം..

30 Comments

  1. മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    1. അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????

      1. ❤❤❤ ഉടനെ ഉണ്ടാവോ bro

  2. Super story waiting for next part

    1. ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???

  3. Continuation poyirunnu annath ozhichal kadha suuper

    1. പെരുത്തിഷ്ടം ഡിയർ??

  4. സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്

    1. അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?

  5. കൊള്ളാം വളരെ നന്നായിട്ടുണ്ട്…..

    പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…

    ♥️♥️♥️♥️♥️♥️

    1. ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??

  6. രാഹുൽ പിവി

    ❤️

  7. മനൂസ്,
    തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
    എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…

    1. ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

    2. ?????

  8. മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ

    1. ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?

    2. ????

  9. കുറെ time eduththalle……

    We part poliyaayirunnu…..

    നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????

    വെയിറ്റിംഗ് ഫോർ.next part

    .

    1. അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?

  10. പുള്ളേ ബന്നല്ലോ

    1. ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?

  11. ❤️

  12. അതുൽ കൃഷ്ണ

    ??

  13. ശങ്കരഭക്തൻ

    1st

    1. വായിച്ചോ ശങ്കു?

    2. ????

Comments are closed.