താമര മോതിരം 11 [Dragon] 469

ഇങ്ങനെ എന്തൊക്കയോ ആലോചിച്ചു അവിടെ തന്നെ ഇരിന്നു കണ്ണൻ –
തനിക്കു ചുറ്റും താൻ അറിയാതെ എന്തക്കയോ നടക്കുന്നുണ്ടെന്നും – അതെല്ലാം തന്നെ ബാധിക്കുന്ന അല്ലെങ്കിൽ താനുമായി ബന്ധമുള്ള കാര്യങ്ങൾ ആണെന്ന് മനസിലായി വരുന്നുണ്ടായിരുന്നു കണ്ണന്.
എന്നാലും ഏറെ നാളുകൾക്കു ശേഷം ദേവുവിന്റെ സാമിഭ്യം അടുത്തറിഞ്ഞ കണ്ണൻ വളരെ ഏറെ സന്തോഷവാൻ ആയിരുന്നു മനസുകൊണ്ട് –
ഇനി ദേവുവിലെക്കുള്ള നാളുകൾ എന്നി തിട്ടപ്പെടുത്താൻ ചുമരിലെ കലണ്ടറിലേക്കു നോക്കിയാ അന്നാണ് പെട്ടെന്ന് ഒരു കാര്യം മനസിലായി
നാളെ പൗർണമി ആണ് – ഇനി കൃത്യം രണ്ടു പൗർണമി കൂടി മാത്രം – താൻ തന്റെ ദേവുവിലെക്കു അടുക്കുകയാണ്-
നാളെ പൗർണമി അയാതിനാലാകും ദേവുവിന്റെ സാമിഭ്യം അറിയാൻ കഴിഞ്ഞെതെന്നു കണ്ണന് മനസിലായി
അതെല്ലാം ആലോചിച്ചു കിടന്ന കണ്ണൻ അവിടെ കിടന്നു മയങ്ങി പോയി.*****************************************

കാട്ടിൽ കാണിയപ്പനും കൂട്ടരും തിരികെ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
അവർക്കു ആവശ്യമുള്ള സാധനങ്ങൾ മുഴുവൻ കിട്ടിയിരുന്നു – ഈ പ്രാവിശ്യം ഇല്ലാതവണഉള്ളതിലും ഇരട്ടി സാധനങ്ങളുടെ ആവിശ്യം ഉണ്ടായിട്ടും പോലും എല്ലാ കിട്ടിയത് കാണിയപ്പന് വളരെ സന്തോഷം തോന്നി.
അങ്ങനെ അഞ്ചു ദിവസം പദ്ധതി ഇട്ടു വന്ന ഈ യാത്ര നാലുദിവസം കൊണ്ട് പൂർത്തിയാക്കി അവർ തിരികെ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി
ചുരുളിയുടെ കൂടെ വന്ന പയ്യൻ മനു ആണ് എല്ലാ സാധനങ്ങളും പ്രതേകിച്ചു തടാകത്തിൽ നിന്നും കല്ലുകളും പൂക്കളും ശേഖരിച്ചു വച്ചതു – കൂടെ മറ്റു സാധനങ്ങൾ ശേഖരിക്കാനും മറ്റും അയാൾ കൂടെ ഉണ്ടാരുന്നു,
എല്ലാ സാധങ്ങളും പല പല ചാക്കുകളിൽ ആക്കി ഓരോരുത്തർക്ക് രണ്ടു ചാക്കുകൾ വച്ച് പകുത്തു എല്ലാം കെട്ടി വച്ചതിനു ശേഷം ആഹാരം കഴിച്ചു കുറച്ചു വിശ്രമിച്ചു വെയിൽ കണക്കുന്നതിനു മുന്നേ ആദ്യ താവളത്തിൽ എത്തിച്ചേർന്നാൽ വെയിൽ ആറിയതിനു ശേഷം യാതാ തുടർന്നാൽ സന്ധ്യക്ക് മുന്നേ കാടിന്റെ വെളിയിൽ എത്തിച്ചേരാം എന്ന് കാണിയപ്പൻ എല്ലാപേരോടും പറഞ്ഞു
അതിൻപ്രകാരം എല്ലാപേരും ആഹാരം കഴിക്കുവാനായി ഇരുന്നു – അപ്പോഴേക്കും മനു കാണിയപ്പനോട് ചോദിച്ചു –
നമുക്ക് നാളെ പോയാൽ പോരെ?
– ഇന്ന് കൂടി ഇവിടെ തങ്ങിയിട്ട് – ഏതായാലും നമ്മൾ അഞ്ചു ദിവസം എന്ന് പറഞ്ഞുവന്നിട്ടു ഇപ്പോൾ നാല് ദിവസം പോലും ആയില്ലല്ലോ
കാണിയപ്പൻ പറഞ്ഞു :- ഇവിടെ തങ്ങേണ്ട കാര്യം ഇനി ഇല്ലല്ലോ – ഒന്നു വേണമെങ്കിൽ അടുത്ത തവണ വരുമ്പോൾ കൂടെ വന്നോ – കാണിയപ്പൻ അവനെ നിരാശനാക്കാതിരിക്കാൻ പറഞ്ഞു
മനു ;- ഇവിടെ നിന്നും പോകാനേ തോന്നുന്നില്ല – കഴിക്കുന്നതിനു മുന്നേ ഞാൻ ഒന്നുകൂടി ആ തടാകത്തിൽ പോയി കുളിച്ചിട്ടു വരട്ടെ.
കാണിയപ്പൻ:- അത് വേണ്ട – നമ്മുടെ ആവിശ്യം കഴിഞ്ഞില്ലേ – ഇനി കുളിക്കണം എന്നുണ്ടെകിൽ അടുത്ത വിശ്രമ സങ്കേതത്തിന്റെ അടുത്ത് ഒരു ചെറിയ അരുവി ഉണ്ട് അവിടെ കുളിക്കാം
മനു ;- ശെരി അങ്ങനെ ആയിക്കോട്ടെ
അങ്ങനെ എല്ലാപേരും കൂടി ആഹാരം കഴിച്ചു – കുറച്ചു നേരം വിശ്രമിച്ചു –
പിന്നെ അവരവരുടെ ചാക്കുകെട്ടുകൾ എടുത്തു പോകാനായി തുടങ്ങവേ
ചുരുളി കാണിയപ്പനോട് ചോദിച്ചു മനു എവിടെ?
അപ്പോഴാണ് എല്ലാപേരും അത് ശ്രദ്ധിക്കുന്നത് മനുവിനെ കാണാനില്ല – അവന്റെ ചാക്കുകെട്ടുകൾ അവിടെ മരത്തിന്റെ ചുവട്ടിൽ തന്നെ ഉണ്ട്
കാണിയപ്പൻ പറഞ്ഞു അവൻ പറഞ്ഞത് കേൾക്കാതെ തടാകത്തിൽ പോയിട്ടുണ്ടാകും
ചുരുളിയോട് നീ വാ നമുക്ക് നോക്കിയിട്ടു വരം – ബാക്കിയുള്ളവർ ഇവിടെ തന്നെ നിൽക്കണം എന്ന് പറഞ്ഞു

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.