താമര മോതിരം 11 [Dragon] 469

വസ്ത്രങ്ങൾ മാറി കണ്ണന്റെ മുറിയിലേക്ക് പോയി സഞ്ജു
അവിടെ അവൻ കട്ടിലിൽ കിടക്കുകയായിരുന്നു – അവന്റെ കണ്ണുകൾ തുറന്നിരിക്കുന്നുണ്ടെങ്കിലും അവന്റെ മനസ് ഇവിടെ അല്ല എന്നു അറിയാമായിരുന്നു സഞ്ജുവിന്
കണ്ണന്റെ അടുത്തേക്ക് ഇരുന്ന സഞ്ജു അവനെ കുലുക്കി വിളിച്ചു ശേഷം – അവനോടു ചോദിച്ചു – എന്താടാ നിന്ന് – എന്താ പറ്റിയെ
സംസാരിച്ചു കൊണ്ടിരുന്ന നീ പെട്ടെന്ന് കുളത്തിലേക്ക് തുറിച്ചു നോക്കി കുറെ സമയം ഇരുന്നു – പിന്നെ എണിറ്റു കുളത്തിന്റെ അങ്ങേ കരയിലുള്ള വള്ളിക്കാട്ടിലേക്കു നോക്കി നിന്നിട്ടു പെട്ടെന്ന് വെള്ളത്തിന്റെ മുകളിലേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി –
നിന്റെ കഴുത്തും കഴിഞ്ഞു വെള്ളത്തിൽക്കു നീ നടന്നു പോകുന്നതും കണ്ടാണ് ഞാൻ നിന്നെ വിളിച്ചത്
എന്റെ വിളി കേൾക്കാതെ നീ മുങ്ങി പോയി ജലത്തിലേക്കു – അല്പം സമയം കഴിഞ്ഞും കാണാതായപ്പോൾ ആണ് ഞാൻ ചാടി നിന്നെ പിടിച്ചു പൊക്കി എടുത്തത്,അപ്പോഴും നിന്റെ കണ്ണ് നീ തുറന്നു പിടിച്ചിട്ടുണ്ടാരുന്ന് –
വായ തുറന്നു എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു, അങ്ങനെ ആണ് നിന്റെ മൂക്കിലൂടെയും വായിലൂടെയും വെള്ളം കയറിയത്
എന്താ ശെരിക്കും സംഭവിച്ചത് – ദേവുവിനോട് നീ എന്ത് ചതി ആണ് കാണിച്ചത്
കണ്ണൻ ;- ഡാ എനിക്ക് കുറച്ചു സമയം താ , ഞാൻ എല്ലാം പറയാം – കുറെ ഏറെ ഉണ്ട് നിന്നോട് പറയാൻ – ഇപ്പൊ തൽക്കാലം ഒന്നും ദേവു അറിയണ്ട – നീ മാത്രം അറിഞ്ഞാൽ മതി .
സഞ്ജു ;- ശരി ,നീ ഇപ്പോൾ കിടക്കു – കുറച്ചു വിശ്രമിക്കു അപ്പോൾ എല്ലാം ശരി ആകും.
അവിടെ നിന്ന് പുറത്തേക്കു ഇറങ്ങിയെങ്കിലും സഞ്ജുവിന്റെ മനസ്സിൽ കുറെ ചോദ്യങ്ങൾ ഉയർന്നു വന്നു
ദേവു തൊട്ടടുത്ത് ഇരുന്നപ്പോഴും അവൻ കുളത്തിലേക്ക് നോക്കിയാണ് സംസാരിച്ചത് –
ദേവു എന്ന് സംബോധന ചെയ്തു എങ്കിലും അത് ഈ ദേവുവിനെ വിളിക്കുന്നത് പോലെ തോന്നിയതേ ഇല്ല
കരഞ്ഞു കൊണ്ടാണ് മാപ്പു ചോദിച്ചതും ദേവുവിനെ ചതിച്ചതിനു –
അത്രയ്ക്ക് മാത്രം അവളോട് ഇവൻ തെറ്റ് എന്തെങ്കിൽം ചെയ്തെന്നു തന്റെ അറിവിൽ ഇല്ല മാത്രമല്ല അവളുടെ പെരുമാറ്റത്തിലും അത് പ്രകടമായതും ഇല്ല .
അപ്പോൾ അവിടെ എന്താണ് സംഭവിച്ചത് -ഏകദേശം ഇതേ ചിന്ത താഴെ അടുക്കളയിൽ വാസന്തിയെ സഹായിക്കുകയായിരുന്നു ദേവുവിനും തോന്നി.
ഒരേ ഒരു വ്യത്യാസം മാത്രം
കണ്ണന് തന്നോടുള്ള സ്നേഹത്തിന്റെ ആഴം അറിയാൻ പറ്റിയതിന്റെ സന്തോഷവും കൂടെ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു –
ആയിരം സംശയങ്ങൾക്കിടയിലും അത് അവൾക്കു ആശ്വാസം ആണ് ഉണ്ടാക്കിയത്.

അതെ സമയം കണ്ണന്റെ മനസ്സിൽ കുളത്തിന്റെ അടിത്തട്ടിൽ തന്നെ രക്ഷിച്ച ആ യുവാവിന്റെ മുഖം തന്നെ ആയിരുന്നു-

അയാളെ താൻ എവിടേയോ കണ്ടിട്ടുണ്ട് – പക്ഷെ എവിടെ ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല.
അയാൾ തന്നെ രക്ഷിക്കും വരെ അയാൾ അടുക്കൽ തന്നെ ഉണ്ടായിരുന്നു – തന്റെ കണ്ണ് അടഞ്ഞു ബോധം പോകുന്ന വരെ –
അയാളുടെ മുഖത്ത് വലിയ സങ്കടം ഉണരുന്നു – എന്നെ കണ്ടിട്ട് അയാൾ കരയാൻ ശ്രമിക്കുന്നുണ്ടായിരുന്നു – തന്നോട് ഇത്രയും അടുത്തിടപെടാൻ അയാൾ ആരാണ്
അത് പോലെ താൻ കണ്ട ആ രൂപം അത് പിന്നെ എങ്ങോട്ടാണ് പോയതു – താൻ സ്വപ്നത്തിൽ എന്നപോലെ കണ്ട ആ സ്ഥലം എവിടെ ആണ് –

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.