താമര മോതിരം 11 [Dragon] 469

കണ്ണൻ – ഡാ നീ കേട്ടതല്ലേ ആ വൈദ്യർ പറഞ്ഞതൊക്കെ – അച്ഛന്റെ ജീവൻ ഇപ്പോഴും അപകടത്തിൽ ആണന്നല്ലേ ,
കണ്ണൻ അവന്റെ മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾ മുഴുവൻ സഞ്ജുവിനോട് പറഞ്ഞു
എല്ലാം കേട്ട് സഞ്ജു പറഞ്ഞു – അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഒരു ആളിനെ എനിക്കറിയാം –
എന്റെ അച്ഛന്റെ മരണം ഒക്കെ കഴിഞ്ഞു ഞാൻ പോയി കണ്ടതാണ് അയാളെ ,
എന്നയാൾ ഒന്നും അറിയില്ല എന്നൊക്കെ എന്നോട് പറഞ്ഞതാണ് –
അന്ന് അയാളുടെ കൂടെ ഒരാളും കൂടി ഉണ്ടാരുന്നു – ചിലപ്പോൾ അത് കാരണം ആകും അയാൾ ഒന്നും പറയാൻ കൂട്ടാക്കാത്തത്
പക്ഷെ അയാളുടെ മുഖഭാവത്തിൽ അയാൾക്ക് എന്നോട് എന്തക്കയോ പറയാൻ ഉണ്ടെന്നു എനിക്ക് തോന്നി
അയാളുടെ വീട് ഒക്കെ അനേഷിച്ചു ഞാൻ കുറച്ചു നടന്നതാണ് – പക്ഷെ കണ്ടെത്താൻ ആയില്ല –
ഇപ്പോൾ തോന്നുന്നു – അയാളെ കൊണ്ട് നമ്മളെ സഹായിക്കാൻ പറ്റും എന്ന്.
കണ്ണൻ അത് കേട്ട് സഞ്ജുവിനോട് പറഞ്ഞു – നമ്മക്ക് ഒന്നുകൂടെ ശ്രമിച്ചു നോക്കിയാലോ
സഞ്ജു :- നോക്കാം
ഇന്ന് വൈകുന്നേരം ഓഫീസ് കഴിഞ്ഞു അയാൾ ഇറങ്ങുമ്പോൾ അയാൾ അറിയാതെ അയാളുടെ കൂടെ ചെന്ന് അയാളുടെ വീട് കണ്ടുപിടിക്കണം
എന്നിട്ടു സന്ധ്യ ആകുമ്പോൾ പോയി അയാളെ കാണാം അപ്പോൾ അയാൾക്കു പേടി ഉണ്ടാകില്ല ആരെങ്കിലും കാണുമോ എന്നൊക്കെയുള്ള.
അതെ എന്ന് പറഞ്ഞു കണ്ണൻ എണിറ്റു – പിന്നെ രണ്ടു പേരുംകൂടി രാവിലത്തെ ആഹാരവും കഴിച്ചു തൊടിയിലേക്ക്ഇറങ്ങി – കൂടെ ദേവുവും – ഇപ്പോൾ കാലിന്റെ വേദന ഒക്കെ മാറിയിരുന്നു ദേവുവിന്റെ
നടന്നു നടന്നവർ കുളത്തിന്റെ കരയിലേക്ക് എത്തി – ഇറങ്ങി കുളത്തിന്റെ കല്പടവുകളിൽ വെള്ളത്തിൽ കാൽ മുക്കി വച്ച് ഇരിന്നു അവർ.
ചെറിയ മീനുകൾ അവരുടെ കല്ലുകളിടെ ചുറ്റും ഓടി കളിക്കുന്നുണ്ടാരുന്നു – അതിന്റെ ഇക്കിളിപെടുത്താൽ കാരണം ഇടക്കിടയ്ക്ക് കാല് പിന്നിലേക്ക് വലിക്കുന്നുണ്ടാരുന്നു ദേവു.
കുറച്ചു നേരം ദേവുവിന്റെ കളികൾ നോക്കിയിരുന്ന കണ്ണൻ പറഞ്ഞു – വയസു ഇരയും ആയിട്ടും കുട്ടിക്കളി മാറീട്ടില്ല പെണ്ണിന്.
അതിക്കെ മാറിക്കോളും ഡാ , നല്ല തല്ലു കിട്ടുമ്പോൾ എല്ലാം ശെരിയാകും അന്ന് പറഞ്ഞു അവളെ കളിയാക്കി സഞ്ജു
ഇടയ്ക്കിടയ്ക്ക് കണ്ണനെ തന്നെ ഒളിഞ്ഞു നോക്കുന്ന പോലെ ഒളികണ്ണിട്ടു നോക്കുന്നുണ്ടാരുന്നു ദേവു.
അവന്റെ മുഖത്തെ തെളിച്ചം കാണാതായപ്പോൾ അവൾ ചോദിച്ചു – എന്താ കണ്ണാ എന്ത് പറ്റി നിനക്ക് -ഞാൻ കുറച്ചു നേരമായി ശ്രദ്ധിക്കുകയാണല്ലോ മുഖത്തിനൊരു വാട്ടം?
അപ്പപ്പോൾ സഞ്ജു വൈദ്യരുടെ അടുത്ത് നടന്നതും ഇന്ന് അവർ സംസാരിച്ചതുമായ എല്ലാ കാര്യങ്ങളും കണ്ണന്റെ മൗനാനുവാദത്തോടെ തന്നെ അവളൂടെ പറഞ്ഞു
അച്ഛന്റെ കൂടെ തന്നെ പോലെ ഒരു പെൺകുട്ടിയെ കണ്ടു എന്ന് വൈദ്യർ പറഞ്ഞു എന്ന് പറഞ്ഞപ്പോൾ ദേവു ഞെട്ടിയതും ആ മുഖം വലിഞ്ഞു മുറുകുന്നതും കണ്ടു കണ്ണൻ.
പക്ഷെ അവളുടെ കൂടെ യാതൊന്നും അപ്പോൾ ചോദിയ്ക്കാൻ പോയില്ല കണ്ണൻ
എല്ലാം കേട്ട് കഴിഞ്ഞു ദേവു പറഞ്ഞു – അയാളെ അനേഷിച്ചു പോകുന്നത് അച്ഛനെ അപകടപ്പെടുത്തിയവർ അറിഞ്ഞാൽ –
അയാൾക്കും പ്രശ്നമാകാം – അതിനാൽ വളരെ രഹസ്യമായിരിക്കണം അയാളെ കാണുന്നത് –
കുറച്ചു നേരം അവിടെ തന്നെ ഇരുന്നപ്പോൾ
കണ്ണന് തന്റെ ചുറ്റും തണുപ്പ് കൂടി വരുന്നത് പോലെ തോന്നി , കൂടെ അവിടെ മുഴുവൻ മഞ്ഞു വന്നു നിറയുന്നത് പോലെയും ,
കുളത്തിലേക്ക് ഇറക്കി വച്ചിരിക്കുന്ന കാലിൽ കൂടി തണുപ്പ് അരിച്ചരിച്ചു മുകളിലേക്ക് കയറുന്നതു കണ്ണൻ അറിഞ്ഞു. പതിയെ താൻ ഉറക്കത്തിലേക്കു വഴുതി വീഴുന്നപോലെ തോന്നി കണ്ണന്
ഏകദേശം ഒരു അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ കണ്ണ് തുറന്നു നോക്കിയാ കണ്ണൻ കണ്ടത് താൻ ഒരു കാടിന്റെ നടുവിലുള്ള വലിയൊരു തടാകത്തിന്റെ കരയിൽ നിൽക്കുന്നതാണ്.

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.