താമര മോതിരം 11 [Dragon] 469

Sp – തനിക്കൊന്നും വരില്ലടോ – പോലീസ് പ്രൊട്ടക്ഷൻ തത്കാലം ഇടാം – അനേഷണ വിധേയമായി ഒരു സസ്പെന്ഷന് ഉണ്ടാകും തനിക്ക് –
സസ്പെന്ഷന് എന്ന് കൂടി കേട്ടപ്പോൾ ലിജോ പറഞ്ഞു – അതിലും ഭേദം എന്നെ അങ്ങ് കൊല്ലാൻ കൊടുക്കുന്നത് അല്ലെ സാറേ
ഈ അവസ്ഥായിൽ യൂണിഫോം കൂടി ഇല്ലാതായാൽ – എന്റെ മരണം തീർച്ചയാണ്
Sp – അതൊക്കെ ഓരോന്ന് ചെയ്തു കൂട്ടുബോൾ ആലോചിക്കണം – ഇപ്പോൾ അല്ല –
ഇനി പിന്നെ എന്തായാലും തന്നെ അങ്ങനെ മരണത്തിനു വിട്ടുകൊടുക്കാൻ ഞാൻ തീരുമാനിച്ചില്ല.
തന്നിലൂടെ വേണം എനിക്ക് യഥാർഥ കൊലപാതകിയെ പിടിക്കാൻ
ലിജോയ്ക്ക് മനസിലായി ഇവർ തീരുമാനിച്ചു കഴിഞ്ഞു – താൻ എന്ന ഇരയെ ഉപയോഗിച്ച് കുറ്റവാളിയെ പിടിക്കാൻ –
ഇനി എതിർത്തിട്ടു കാര്യമില്ല – ഇവിടെ നിന്നും ഇറങ്ങിയാൽ എത്രയും പെട്ടെന്ന് കമ്മത്തിനെ കാണണം – ഇനി അവർക്കു മാത്രമേ തന്നെ രക്ഷിക്കാൻ സാധിക്കു.
ലിജോ പറഞ്ഞു – ശെരി സർ സാറിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ – പക്ഷെ എനിക്കൊരു ആയുധം വേണം – എന്റെ ജീവൻ കാത്ത് രക്ഷിക്കാൻ.
Sp – സർക്കാർ മുദ്ര ഉള്ള ആയുധം എന്തായാലും കിട്ടില്ല – പിന്നെ അല്ലാത്തത് ഒന്ന് തനിക്കു തന്നെ സംഘടിപ്പിക്കാമല്ലോ – അത് ഞാൻ പറഞ്ഞു തരേണ്ടത് ഇല്ലാലോ
ലിജോ ഒന്നും മിണ്ടിയില്ല – പിന്നെ Sp -യുടെ നിർദേശപ്രകാരം രണ്ടു പോലീസുക്കാരെയും കൂട്ടി ലിജോയുടെ വീട്ടിലേക്കു പുറപ്പെട്ടു .
******************************
വീട്ടിൽ തിരിച്ചെത്തിയിട്ടും കണ്ണന്റെ മനസ് മുഴുവൻ വൈദ്യർ പറഞ്ഞ കാര്യങ്ങളിൽ ആയിരുന്നു.
ഒന്ന് – തന്റെ അച്ഛനെ അപായപ്പെടുത്താൻ ആരോ നോക്കി – അല്ലെങ്കിൽ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു
രണ്ടു – അച്ഛന്റെ അടുക്കൽ അവർ ഭയക്കുന്ന അല്ലെങ്കിൽ അവർക്കു ദോഷം വരുത്തുന്ന എന്തോ ഉണ്ട്
മൂന്നു ;- അച്ഛനെ അപകടപ്പെടുത്താൻ നോക്കിയവർ അറിയാതെ അച്ഛന്റെ രക്ഷിക്കാൻ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി ആരാണ് ?
അതും ദേവുവിന്റെ മുഖസാദൃശ്യമുള്ള പെൺകുട്ടി
അങ്ങനെ ഒരു കുട്ടി ഉണ്ടങ്കിൽ തന്നെ അവളും അച്ഛനും തമ്മിലുള്ള ബന്ധം – അവളും ദേവുവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാകുമോ?
അങ്ങനെ കുറെ ചോദ്യങ്ങൾ കണ്ണന്റെ മനസ്സിൽ ഉണ്ടായി.
അവൻ ഓരോന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു അവന്റെ മുറിയിൽ തന്നെ – ഇന്നലെ അവിടെ നിന്നും വന്നത് മുതൽ ഉറക്കത്തിലും മനസ് മുഴുവൻ ഇത് തന്നെ ആയിരുന്നു ചിന്ത മുഴുവൻ
അതില് അച്ഛൻ ഇപ്പോൾ ജീവനോടെ ഉണ്ടെന്നു അറിഞ്ഞതിൽ ചെറിയ സന്തോഷം ഉണ്ടെങ്കിലും – അച്ഛന്റെ പുറകിൽ ശത്രുക്കൾ ഉണ്ടെന്നു വൈദ്യരോട് അച്ഛൻ പറഞ്ഞതറിഞ്ഞപ്പോൾ –
അച്ഛൻ ജീവന് വേണ്ടി ആണ് നമ്മളുടെ മുന്നിൽ വരാതെ ഒളിച്ചു താമസിക്കുന്നതു എന്ന് അറിഞ്ഞപ്പോൾ ചങ്കു വെട്ടിപൊളിക്കുന്ന വേദന ഉണ്ടാകുന്നു കണ്ണനു.
എന്നാൽ അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥാപനം കുറെ പൈസ അച്ഛൻ തട്ടിപ്പ് നടത്തി എന്ന് പറഞ്ഞു കേസ് ഒക്കെ കൊടുത്തതു എന്തിനാ -?
അങ്ങനെ എങ്കിൽ ആ സ്ഥാപനത്തിനും അച്ഛന്റെ ഇപ്പോഴുള്ള അവസ്ഥയ്ക്കും എന്തെങ്കിലും ബന്ധം കാണുമോ.
അതറിയാൻ എന്താണ് ഒരു വഴി എന്ന് ആലോചിച്ചു കൊണ്ടേ ഇരുന്നു കണ്ണൻ –
അപ്പോഴാണ് സഞ്ജു മുറിയിലേക്ക് കയറി വന്നത്, താൻ വന്നു കയറിയത് പോലും മനസിലാകാതെ ഏന്തി കൂലംങ്കശമായി ആലോചിക്കുന്ന കണ്ണന്റെ അടുക്കൽ ചെന്ന് തട്ടി വിളിച്ചു സഞ്ജു
ഹലോ സർ – എവിടെയാ
കണ്ണൻ ;- ഞെട്ടി ഉണർന്നു – പിന്നെ സഞ്ജുവിനെ നോക്കി ചിരിച്ചു കൊണ്ട് – “ഹ നീ ആയിരുന്നോ ”
സഞ്ജു ;- പിന്നെ ആരാണെന്ന വിചാരിച്ചെ…

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.