താമര മോതിരം 11 [Dragon] 469

പിന്നെ ഓരോ മുറിയും , അടുക്കളയും എല്ലാം പരിശോദിച്ചു. അപ്പോൾ ലിജോയുടെ മുറിയിൽ നിന്ന് അയാളുടെ ഒച്ച കേട്ട് Sp അങ്ങോട്ടേക്ക് പോയി പതിയെ ആ മുറി തുറന്നു
ലിജോ പെട്ടെന്ന് പുറത്തേക്കു ചാടി ഇറങ്ങി – sp തോക്കെടുത്തു ലിജോയെ ചൂണ്ടി – അത് ലിജോ ആണെന്ന് അറിഞ്ഞപ്പോൾ മാറ്റി കൊണ്ട് പറഞ്ഞു – എന്താടോ എന്ത് പറ്റി
ലിജോ ;- അറിയില്ല സർ , എന്തോ ശബ്ദം കേട്ടാണ് ഞാൻ മുറി തുറക്കാൻ നോക്കിയത് – അപ്പോൾ അത് പൂട്ടിയിരുന്നു-
Sp ;- കൂട്ടുകാർ എവിടെ തന്റെ
ലിജോ ;- അറിയില്ല സർ , ഇവിടെ ഉണ്ടായിരുന്നു
Sp ;- പോയി കറന്റ് കട്ട് എന്താണെന്നു നോക്ക് – ഒരു പോലീസുകാരനോട് നിർദേശം കൊടുത്തു
അല്പ സമയം കഴിഞ്ഞു ആ വീട്ടിൽ കറൻറ് വന്നു
പോലീസുകാരൻ വന്നു പറഞ്ഞു,- MCB ഓഫാക്കിയിരുന്നു സർ.
Sp ;- Come on ,Search every were
പോലീസുകാർ നാലുപാടും പാഞ്ഞു ആ വീടിന്റെ മുക്കും മൂലയും, പിന്നെ വെളിയിൽ എല്ലാ സ്ഥലത്തും പരിശോധിച്ചു
എവിടെയും അവർക്കു ലിജോയുടെ ഗുണ്ടകളെ കണ്ടെത്താൻ ആയില്ല.
തിരികെ വന്നു അവർ പറഞ്ഞത് കേട്ട് ലിജോയുടെ തല കറങ്ങി –
ഇത്തിരി മുന്നേ വരെ തന്റെ കൂടെ ഉണ്ടായിരുന്ന അവർ എവിടെ പോയി – ഈ വീട്ടിൽ സാധനങ്ങൾ ആരാണ് ഇങ്ങനെ വലിച്ചു വാരി ഇട്ടതു
തന്നെ ആരാണ് പൂട്ടിയിട്ടത്
Sp രണ്ടു പൊലീസുകാരെ അവിടെ ആക്കിയിട്ടു തിരികെ ക്യാമ്പ് ഓഫിസിലേക്കു വന്നു ആ ക്യാമറകൾ ഇന്ന് കൂടി റീവൈൻഡ് ചെയ്തു നോക്കാനായി പറഞ്ഞു
അത് നോക്കിയപ്പോൾ – ശെരിയായി വർക്കുചെയ്തു കൊണ്ടിരുന്ന ക്യാമറയുടെ മുകളിൽ എന്തോ ഒന്ന് വന്നു ഇരിക്കുന്നു – അതിന്റെ കനം കണ്ടു ക്യാമറ താഴേക്കു ചരിഞ്ഞു പോകുന്നു. എന്താണെന്ന് മനസിലാകുന്നില്ല എ വന്നിരിക്കുന്നത്
ഒരു പക്ഷിയെ പോലെ തോന്നുന്നു – കാരണം മുകളിൽ നിന്നുമാണ് അതുവന്നിരിക്കുന്നതു – നേരെ അല്ല അതിനാൽ ക്യാമറയിൽ കാണാൻ ആകുന്നില്ല.
വീണ്ടും വീണ്ടും ആ നാല് ക്യാമറയും മാറി മാറി നോക്കിയിട്ടും ഒന്നും മനസിലായില്ല.
എന്നാൽ നാല് ക്യാമറയും ഒരേ പോലെ ആണ് താഴ്ത്തിയിരിക്കുന്നതു – അതായത് എന്തോ ഒന്ന് അല്ലെങ്കിൽ ആരോ ഒരാൾ ആണ് ഇതിന്റെ ഒക്കെ പുറകിൽ
പോലീസുകാരോട് ക്യാമറ എല്ലാം ശരിയാക്കാൻ പറഞ്ഞു – Sp – പിന്നെ സ്റ്റേഷനറിൽ വിവരം അറിയിച്ചു അടുത്തുള്ള ഏരിയയിൽ കാണാതായ മറ്റേ ഗുണ്ടകൾക്ക് വേണ്ടി തിരയാൻ പറഞ്ഞു.
ലിജോ തന്റെ മരണം ഇപ്പോൾ ഉറപ്പിച്ചുരുന്നു – കമ്മത്തിന്റെ വലതും ഇടതും കൈകൾ പോലെ ഉണ്ടായിരുന്ന ആൾക്കാർ ആണ് – ഒന്നുമില്ലാതെ ഇപ്പോൾ ആയിരിക്കുന്നത്
അവർ ഇവിടെ പോയെന്നോ -എങ്ങനെ പോയെന്നോ ആരാണ് ഇതിന്റെ ഒക്കെ പിന്നിലെല്ലോ അറിയാണ് പോലും അകത്തെ എല്ലാം അവസാനിച്ചു
ഇതിലും പുഷ്പം പോലെ എന്റെ കാര്യം അവസാനിക്കും – പോലീസിനോ കമ്മത്തിനോ തന്നെ രക്ഷിക്കാൻ ആകില്ല
അയാൾ അറിയാതെ ചുമരിൽ കൃതിമ മെഴുകുതിരി വെളിച്ചത്തിൽ തിളങ്ങി നിന്നിരുന്ന യേശു ക്രിസ്തുവിന്റെ രൂപത്തിനെ നോക്കി –
അയാളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു – കണ്ഠം ഇടറി , ഹൃദയം ആദ്രമായി.
ആ രൂപത്തിന്റെ അടുക്കലേക്കു നടന്നു – പതിയെ ആ രൂപത്തിന്റെ അടുക്കൽ ഇരിക്കുന്ന ബൈബിൾ തുറന്നു
തന്റെ മനസ്സിൽ ആരോ ഇരിന്നു പറയുന്നത് പോലെ ചെയ്യുന്നു ലിജോ
ആ ബൈബിളിൽ ഒന്നും കാണാൻ – തന്റെ നിറഞ്ഞിരിക്കുന്ന കണ്ണുകൾ അയാളെ അനുവദിച്ചില്ല

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.