താമര മോതിരം 11 [Dragon] 469

കണ്ണൻ നടക്കുന്നുണ്ടെങ്കിലും ചുറ്റും നോക്കുന്നുണ്ടായിരുന്നു –
തിരുമുൽപ്പാട് കണ്ണനെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
കുളത്തിന്റെ കരയിൽ എത്തിയ ജാനകി ആ വിളക്കുകൾ ആ വെള്ളത്തിൽ കഴുകി എടുത്തു – പിന്നെ തിരികെ നടന്നു
തിരുമുൽപ്പാട്- ആ കുളത്തിന്റെ പടവിൽ നിന്ന് ആ കുളമാകെ വീക്ഷിച്ചു
ഉപയോഗിക്കാത്തത് കൊണ്ട് അവിടത്തെ മരങ്ങളിലെ ഇലകളും മറ്റും വീണു ജലം പുറത്തു കാണുവാൻ സാധിക്കാത്ത വിധം ആയിരുന്നു
എന്നാൽ കാണുന്ന ഭാഗത്തെ ജലം നല്ല തെളിമ ഉള്ളതും അടിയിൽ വെള്ളനിറത്തിലുള്ള മണൽ നിറഞ്ഞതും ആയിരുന്നു
ആ പ്രതേശം മുഴുവൻ അങ്ങനെ ആണ് വെള്ളനിറത്തിലുള്ള പഞ്ചാര മണൽ നിറഞ്ഞതു ആണ് – പെട്ടെന്ന് നോക്കിയാൽ മഞ്ഞുമലയിലെ കാട് എന്നെ തോന്നുകയുള്ളൂ –
അത്രയ്ക്ക് വെള്ളനിറത്തിലുള്ള മണൽ ആണ് അവിടം മുഴുവൻ
ആ പ്രതേശം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയാൽ ആ മണൽ മാറി സാധാരണ മണ്ണായി മാറും –
എത്ര മഴ പെയ്താലും ആ മണൽ ഒലിച്ചു പുറത്തേക്കു ഇറകുകയും ചെയ്യില്ലാരുന്നു.
ജാനകിയെ വിളിച്ചു തിരുമുൽപ്പാട് പറഞ്ഞു – ജാനകി വിളക്കു കത്തിയ്ക്കാൻ വരട്ടെ –
ഇപ്പോൾ നമുക്കി കുളം ഒന്നു വൃത്തിയാക്കിയാലോ
ഒന്നും കാണാതെ തിരുമുൽപ്പാട് പറയില്ലന്നു അറിയാവുന്ന ജാനകി പറഞ്ഞു – അങ്ങനെ ആകട്ടെ ഗുരോ
ജാനകി പറഞ്ഞത് അനുസരിച്ചു സഞ്ജുവും കണ്ണനും വീട്ടിൽ പോയി – വലിയ തോട്ടിയും കയറും , വലകളും മറ്റും കൊണ്ട് വന് കരയിൽ നിന്ന് കൊണ്ട് തന്നെ കുളത്തിലുള്ള ഇലകളും പായലും മറ്റും തോട്ടിയിൽ കെട്ടിയ വല ഉപയോഗിച്ച് കരയിലേക്ക് വലിച്ചു ഇടുവാൻ തുടങ്ങി –
ഏകദേശം ഒരു മണിക്കൂർ കൊണ്ട് കുളത്തിൽ എല്ലാ ചവറുകളും കരയിലേക്ക് വലിച്ചിട്ടു മൂന്നു പേരും കൂടി
തിരുമുൽപ്പാട്- അവരോടു ഇപ്പൊ കുളത്തിലേക്ക് ഇറങ്ങണ്ട എന്ന് പറഞ്ഞിരുന്നതിനാൽ കരയിൽ നിന്നാണ് അവർ എല്ലാം ചെയ്തത്.
കരയിൽ കൂട്ടിയിട്ട ചവറുകൾ എല്ലാം കൊണ്ട് ഒരു വശത്തേക്ക് മാറ്റി ഇട്ടു സഞ്ജുവും കണ്ണനും
ആ സമയം ജാനകിയും ഗുരുവും എന്തോ സംസാരിക്കുന്നുണ്ടായിരുന്നു
അവർ തിരികെ വന്നപ്പോൾ ജാനകി പറഞ്ഞു – കണ്ണാ ഇന്ന് വൈകുന്നേരം നമുക്കിവിടെ ഒരു പൂജ നടത്തണം. പണ്ടത്തെ പോലെ
നീ അതിനുള്ള ഒരുക്കങ്ങൾ ചെയ്യണം – പിന്നെ ആ ഗോപുരവും അകവും ഈ ജലം ഉപയോഗിച്ച് നീ തന്നെ വൃത്തിയാക്കണം
കണ്ണൻ വാങ്ങേണ്ട സാധനകളുടെ ഏകദേശ രൂപം സഞ്ജുവിന് കൊടുത്തു – പിന്നെ ഒരു തൊട്ടി എടുത്തു കുളത്തിലെത്തി – ജലം ശേഖരിക്കാൻ തുടങ്ങി
പേടിയോടെ ആണ് കണ്ണൻ കുളത്തിലേക്ക് നോക്കിയതും വെള്ളത്തിലേക്ക് ഇറങ്ങിയതും.
ഒരു പടവിൽ തന്നെ നിന്ന് കൊണ്ട് കുനിഞ്ഞു വെള്ളമെടുക്കാൻ തുടങ്ങിയ കണ്ണൻ കണ്ടു ജലത്തിൽ ഒരു നിഴൽ – തനിക്കു മുന്നിൽ ജലത്തിന്റെ അടിയിൽ ഒരു നിഴൽ.
പേടിച്ചു പിന്നിലേക്ക് വീഴുവാൻ പോയ കണ്ണനെ തിരുമുൽപ്പാട് പിടിച്ചു – ശേഷം പറഞ്ഞു – ഞാൻ ആണ് മോനെ – എന്റെ നിഴൽ ആണ് നീ കണ്ടത് എന്ന്.
ആശ്വാസത്തോടെ കണ്ണൻ പെട്ടെന്ന് വെള്ളവും എടുത്തു പോയി .
തിരുമുൽപ്പാട് തിരിഞ്ഞു ജലത്തിലേക്കു നോക്കി അവിടെ അപ്പോഴും ആ നിഴൽ തങ്ങി നിന്നിരുന്നു .

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.