താമര മോതിരം 11 [Dragon] 469

ഇരിക്കുകയായിരുന്ന തിരുമുൽപ്പാട് എഴുനേറ്റു – പിന്നെ അത്ഭുതത്തോടെ അവരെ നോക്കി നിന്ന്
കൈയിൽ സ്വര്ണനിറമുള്ള മൂർച്ചയുള്ള ഇരുതല വാളുമേന്തി ,പട്ടുവസ്ത്രങ്ങളും ആട ആഭരങ്ങളും അണിഞ്ഞു
– തന്റെ യജമാനമേ കാക്കുവാനായി സ്വജീവൻ പണയം വയ്ക്കാൻ പോലും മടിയില്ലാത്ത ധൈര്യവും മുഖത്ത് പ്രകടമായ ഒരു യുവാവ്
പുറകിൽ സർവ്വാഭരണ വിഭൂഷിതനായ ,സ്വർണ കിരീടം ശിരസിൽ ഏന്തിയ ,പ്രഡ ഗംഭീരമായ അലംകൃതമായ ശരീരത്തോടെ കൂടിയതും ,ഉറച്ച കാല്വയ്പ്പോടുകൂടിയതുമായ യുവ രാജാവ് – എഴുന്നള്ളുന്നു –
അറിയാതെ തന്നെ തിരുമുൽപ്പാട് കൈകൂപ്പി നമസ്കാരം പറഞ്ഞു
– ഒന്ന് കണ്ണ് അടച്ചു തുറന്നു നോക്കിയാ തിരുമുൽപ്പാട് വരുന്നത് കണ്ണനും കൂട്ടുകാരനും ആണെന്ന് തിരിച്ചറിഞ്ഞു – ആ സ്വപ്ന ദർശനം അവസാനിച്ചു എങ്കിലും തിരുമുൽപ്പാട് കോപ്പിയ കൈ അങ്ങനെ തന്നെ ഉണ്ടായിരുന്നു
അടുത്തേക്ക് എത്തിയതോടെ കണ്ണൻ തിരുമുൽപ്പാടിനോടും ഒപ്പം ജാനകിയോടും കൈ കൂപ്പി നമസ്കാരം പറഞ്ഞു കൂടെ തിരുമുൽപ്പാടിന്റെ കാൽ തൊട്ടു വന്ദിക്കുകയും ചെയ്തു
തിരുമുൽപ്പാട്;- ശതയുഷ്മാൻ ഭവന്തു എന്ന് പറഞ്ഞു അനുഗ്രഹിക്കുകയും ചെയ്തു
ശേഷം എല്ലാപേരും അകത്തേക്ക് കയറി
ശേഷമാണ് തിരുമുൽപ്പാട് അവരുടെ പിന്നിൽ വന്ന ദേവുവിനെ കണ്ടത് – ഇത് ആരാണ് എന്ന് ചോദിച്ചപ്പോൾ
കണ്ണൻ ഉത്തരം പറയുവാൻ തുടങ്ങിയതും – അത് ……………..
തിരുമുൽപ്പാടിൻറെ മുന്നിൽ മച്ചിൽ നിന്നും ഒരു പല്ലി ഉച്ചത്തിൽ ചിലച്ചുകൊണ്ടു വീഴുകയും പിന്നെ തെക്കോട്ടു ഓടി പോകുകയും ചെയ്തു.
അവിടെ തന്നെ നിന്ന തിരുമുൽപ്പാട് തിരിഞ്ഞു ദേവുവിനെ നോക്കി –
അവളുടെ മുഖത്ത് പ്രകടമായ ഭാവം എന്താണെന്നു മനസിലാക്കാതെ തിരുമുൽപ്പാട് അവളോട് തന്നെ തിരിഞ്ഞു ഒരു ഗ്ലാസ് വെള്ളം ചോദിച്ചു
ഉടൻ തന്നെ ദേവു പോയി വെള്ളം എടുത്തു കൊണ്ട് വന്നു –
ആ വെള്ളം കയ്യിൽ ഒഴിച്ച് കണ്ണടച്ച് ചുണ്ടുങ്കൽ അനക്കി മന്ത്രം ചൊല്ലി –
പല്ലിപോയ വഴിയിൽ ആ ദിക്കിൽ തളിച്ച് കൽ കൊണ്ട് ആ പല്ലിപോയ വഴി മായ്ച്ചു ശേഷം –
പിന്നിലേക്ക് മൂന്നു ചുവടു വയ്ച്ചു – കയ്യിൽ ഉണ്ടായിരുന്ന ബാക്കി ജലം തലയ്ക്കു മുകളികളൂടെ പുറത്തേക്കു ഒഴിച്ച് –
തിരിഞ്ഞു നോക്കാതെ അകത്തക്ക് നടന്നു
എല്ലാം കണ്ടു കൊണ്ട് കണ്ണനും സഞ്ജുവും ജാനകിയിൽ കൂടെ ദേവുവും അന്ധാളിച്ചു നിൽക്കുകയായിരുന്നു
ജാനകിക്കു മനസിലായി – ഗൗളി കുറുകെ ചാടി തെക്കോട്ടു ഓടിയതിന്റെ ലക്ഷണ കേടു ഉണ്ടായതു കൊണ്ടുള്ള
പരിഹാരം ആണിപ്പോൾ ചെയ്തതെന്നു.
അകത്തേക്ക് കയറി പൂജാമുറി എവിടെ ആണെന്ന് അനേഷിച്ചു അങ്ങോട്ട് പോയി തിരുമുൽപ്പാട്,കൂടെ ബാക്കിയുള്ളവരും
കണ്ണനോട് അവിടെ നിന്ന് ബാക്കിയുള്ളവരോട് പുറത്തേക്കു നില്ക്കാൻ പറഞ്ഞു തിരുമുൽപ്പാട്- കൂടെ ജാനകിയോടും നില്ക്കാൻ പറഞ്ഞു
എനിക്ക് കണ്ണനോട് കുറച്ചു സംസാരിക്കാറുണ്ട് – അപ്പോൾ തന്നെ സഞ്ജുവും ദേവുവും ജാനകിയും പൃറത്തേക്കു ഇറങ്ങി
അപ്പോൾ തിരുമുൽപ്പാട് പറഞ്ഞു ജാനകി നിന്നോളൂ ,സഞ്ജുവും ദേവുവും പുറത്തേക്കു ഇറങ്ങി
അപ്പോൾ സഞ്ജുവും തിരുമുൽപ്പാട് കണ്ണനോട് ചോദിച്ചു
കണ്ണാ എനിക്കറിയാം നിന്നെ മനസിന് വല്ലാതെ വേദന ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ നടന്നതെന്നും ഇപ്പോൾ നടക്കുന്നതെന്നും
ഞാനും ജാനകിയും കുറച്ചു നാളുകളായി ഈ കാര്യങ്ങൾക്കു പിന്നിൽ ആണ്
കുറെ കാര്യങ്ങൾ ജാനകിൽ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്
ഇപ്പോൾ എനിക്ക് നിന്നിൽ നിന്നും കാര്യങ്ങൾ നേരിട്ട് അറിയണം എന്ന് തോന്നിയാണ് ഞാൻ വന്നത് –
കണ്ണൻ :- പറഞ്ഞോളൂ അങ്ങേക്ക് എന്താണ് അറിയേണ്ടത്

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.