താമര മോതിരം 11 [Dragon] 469

അപ്പോഴേക്കും ആ ചെറിയ പ്രകാശം ആ മുറി മുഴുവൻ നിറഞ്ഞിരുന്നു
കണ്ണൻ തന്റെ ശരീരത്തിലേക്കു നോക്കി – തറയിൽ വീണതിന്റെയും ശരീരം മുറിഞ്ഞതിന്റെയും പാടുകൾ ശരീരം മുഴുവൻ പരതി നോക്കി കണ്ണൻ
എന്നാൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല – മാത്രമല്ല ഇപ്പോൾ താൻ തന്റെ വീടിന്റെ മുറിയിൽ ആണ് എന്ന സത്യം അവനു മനസിലായി വരുന്നുണ്ടായിരുന്നു.
സ്വപ്നടനത്തിൽ നിന്ന് യാഥാർത്യത്തിലേക്കു മടങ്ങി വരുന്നുണ്ടായിരുന്നു –
തനിക്കു എന്താണ് ഇപ്പോൾ സംഭവിച്ചത് ഇതിന് മുന്നേയും സ്വപ്നത്തിൽ ദേവു പല കാര്യങ്ങളും കാണിച്ചിട്ടുണ്ട് – എന്നാൽ ഇപ്പോൾ തന്നെ എന്തോ ഒന്ന് അറിയിക്കാനുള്ള മുന്നോടിയാണ് ഈ നടക്കുന്നത് എന്ന് അവനു മനസിലായി.തന്റെ പറമ്പിൽ പോയി ആ മരങ്ങൾ കത്തുന്നുണ്ടോ എന്ന് നോക്കാനും – കത്തിയിട്ടുണ്ടെകിൽ അതിന്റെ ലക്ഷണങ്ങളോ തെളുവുകളോ ഉണ്ടാകുമെന്നു പോയി നോക്കുവാൻ അവന്റെ മനസ് അനുവദിച്ചില്ല കാരണം പേടി.
ഇപ്പോൾ താൻ സ്വപ്നത്തിൽ കണ്ട സ്ഥലങ്ങൾ തന്റെ വീടും പറമ്പും ഒഴിച്ച് വൈകുന്നേരവും ഇപ്പോഴുമായി കണ്ട രണ്ടു തടാകത്തിന്റെ കരകൾ
അവിടത്തെ മരങ്ങൾ ,പിന്നെ ദിവ്യമായ ആ തേജ്വസുറ്റ ആ വെളിച്ചം –
തന്നെ പിന്നിലേക്കു വലിച്ച ആ ശക്തി – എല്ലാം തന്നെ ഒരു ചലച്ചിത്രം പോലെ തന്റെ മനസ്സിൽ ഓടി വന്നു
ഇതൊക്കെ എവിടെ ആണെന്നോ എന്താണെന്നോ അറിയില്ലാതെ ആകെ ഭയത്തോടെയും വേവലാതിയോടെയും കാണപ്പെട്ടു കണ്ണൻ
നേരം വെളുക്കാറായപ്പോൾ ആണ് കണ്ണൻ പിന്നെ ഒന്ന് മയങ്ങിയത് അത് വരെ അവൻ നടന്നതിനെയും കുറിച്ച് ആലോചിച്ചു കിടന്നു
രാവിലെ എണീറ്റ ഉടൻ കണ്ണൻ നേരെ പോയത് കുളത്തിന്റെ കരയിലേക്ക് ആണ് – അവിടെ കുളത്തിലേക്ക് നോക്കിയാ കാണുന്നതു് യാതോന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇപ്പോഴത്തതിനെക്കാൾ ശാന്തമായ കുളമാണ് കണ്ടത് അവിടെ –
സാധാരണ മഴയിൽ കുളത്തിലെ വെള്ളം കലങ്ങി മറിയാരാണ് പതിവ് – എന്നാൽ ഇപ്പോൾ വെള്ളം കണ്ണുനീർ തോറ്റുപോകുന്ന നിലയിൽ വളരെ തെളിച്ചമുള്ളതായി കണ്ടു കണ്ണൻ – സാധാരണയിലും തെളിച്ചം
നേരെ പറമ്പിലെ മരത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ പോയി കണ്ണൻ
അവിടെയും സാധാരണയായി തന്നെ കാണപ്പെട്ടു –
ഒന്ന് മാത്രം മാറിയിട്ടുണ്ട് – കയറി വരുന്നതിന്റെ മുൻ ഭാഗത്തു ഒരു പുതിയ മരം ശ്രദ്ധിച്ചു കണ്ണൻ – ചിലപ്പോൾ അന്നേ ഉണ്ടായിരുന്നു കാണും ശ്രദ്ധിച്ചു കാണില്ലായിരിക്കും
ആ മരങ്ങളിൽ ആണ് ഇന്നലെ രാത്രി തീ കത്തിയത്
അല്ല തീ കത്തുന്നതായി സ്വപ്നം കണ്ടത് – അങ്ങനെ വിശ്വസിക്കാനേ പറ്റുന്നുള്ളു കാരണം -ഇതുവരെ നടന്നതിന്റെ തെളിവ് ഒന്ന് കണ്ടെത്താൻ ആയില്ല.
ആ മരങ്ങളിൽ ഒന്നും തന്നെ -യാതൊരു തെളിവും അവശേഷിക്കുന്നുണ്ടായിരുന്നില്ല.
മനസിൽ പേടി ഉണ്ടായിട്ടും കണ്ണ് ആകാവുന്ന രീതിയിൽ മരത്തിന്റെ മുകൾ ഭാഗത്തും മറ്റും കണ്ണൻ പരിശോദിച്ചു – എന്നാൽ യാതൊന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല
നിരാശനായി കണ്ണൻ നേരെ തന്റെ ദിനചര്യകളിലേക്കു കടന്നു
നേരെ ജിമ്മിലേക്കു പോയി കണ്ണൻ
മരത്തിന്റെ മുന്നിൽ നിന്നും നടന്നു അകലുകയായിരുന്ന കണ്ണന്റ പിന്നിൽ വളരെ ചെറുതായി എന്നാൽ തീഷ്ണമായി എന്തോ ഒന്ന് മിന്നി തിളങ്ങി,
ജാനകി ഭസ്മം കൊണ്ട് ആവാഹിച്ച മരപോടുകളിൽ നിന്നും ആ തീഷ്ണമായ പ്രകാശം അറിയാതെ കണ്ണൻ നേരെ മുന്നിലേക്ക് നടന്നു –
തന്റെ ദിനചര്യകളിലേക്കു കടന്നു
നേരെ ജിമ്മിലേക്കു പോയി – അവിടെ കണ്ണനെ കണ്ടതോടെ ട്രൈനർ ഉൾപ്പടെ എല്ലാപേരും അവനെ തന്നെ നോക്കി നിന്നു
എന്നത്തേയും പോലെ കണ്ണൻ നേരെ കുറച്ചു വാംഅപ്പ് ചെയ്തു – പിന്നെ നേരെ വെയിറ്റ് ലിഫ്റ്റിലേക്ക് പോയി.

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.