താമര മോതിരം 11 [Dragon] 469

അതിന്റെ വെള്ളി വെളിച്ചം കൊണ്ട് കണ്ണന് കണ്ണ് കാണാൻ പറ്റാതെ ആയി .
ആ തളിക പതിയെ ആ തടാകത്തിൽ ജലത്തിന്റെ മുകളിലായി അമർന്നു –
ഒരു താമര മൊട്ടിന് പോലും ഒരു ക്ഷതം സംഭവിക്കാതെ ആ തളിക ആ ജലത്തിൽ താണു പോയി –
കൂടെ വെള്ളി വെളിച്ചം ഇല്ലാതെ ആയി ,
ഒരു നീല വെളിച്ചം ഉയർന്നു കത്തി പിന്നെ ആ ജലത്തിൽ അലിഞ്ഞു ചേർന്ന് ഇല്ലാതെ ആയി .
ഇതെല്ലം കണ്ടു കൊണ്ട് സ്വബോധത്തിലേക്കു വന്നു കണ്ണൻ – പിന്നെ തിരിഞ്ഞു അവിടെ മുഴുവൻ നോക്കി ആ സ്ത്രീ രൂപം കാണാതായിരുന്നു.
ഇപ്പോൾ താൻ എവിടെ യാണ് – എന്ന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല കണ്ണനു .
ആ ആൽമരത്തിന്റെ ചുവട്ടിലേക്ക് നടന്നു അവിടെ മുഴുവൻ തിരഞ്ഞു ആ രൂപത്തിനെ
ആളിന്റെ ചുവട്ടിലേക്ക് നടക്കും തോറും തന്റെ ഉള്ളിലേക്ക് മറ്റൊരു ശക്തി വന്നലിയുന്നതു അറിയുന്നുണ്ടായിരുന്നു കണ്ണൻ
തന്റെ ശരീരത്തിൽ എന്തെല്ലാമോ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് – ആൽമരത്തിന്റെ ചുവട്ടിൽ നിന്നും ആ സ്വർണ ഗോപുരത്തിലേക്കു ഓടുകയായിരുന്നു കണ്ണൻ –
സ്വർണ ഗോപുരത്തിന്റെ പടിവാതിൽക്കൽ നിന്ന് അകത്തേക്ക് കയറിയ കണ്ണന്റെ മനസും ശരീരവും പൂർണമായി അലിഞ്ഞു ചേർന്ന് ആ അന്തരീക്ഷവുമായി
ആദ്യമായി ഈ ലോകത്തേക്ക് ഇറങ്ങി വന്ന ഒരു പിഞ്ചു കുഞ്ഞിന്റെ മനസുമായി കണ്ണൻ ആ സ്വർണഗോപുരത്തിന്റെ നിരപ്പിലൂടെ അകത്തേക്ക് നടന്നു
അങ്ങ് കുറച്ചു അകലെ യായി ഒരു സ്വർണ ഗോപുരം കാണുന്നുണ്ട് – അതിന്റെ ഉള്ളിൽ പച്ച നിറത്തിലുള്ള എന്തോ ഒന്ന് പ്രകാശപൂരിതമായി നിലനിൽക്കുന്നു.
അതിലേക്കു ആ ഗോപുരത്തിന്റെ ഉള്ളിലേക്ക് നടന്നു കയറുകയായിരുന്നു കണ്ണനെ പെട്ടെന്ന് ആരോ പിന്നിൽ നിന്നും പിടിച്ചു വലിക്കുന്നത് പോലെ തോന്നി –
തിരിഞ്ഞു നോക്കാൻ പോലും നിൽക്കാതെ വളരെ ശക്തിയിൽ മുന്നോട്ടു അങ്ങ് ആ ഗോപുരത്തിനു മുന്നിലേക്ക് പോകാൻ ശ്രമിച്ചു കണ്ണൻ
ആ ഹരിത വർണത്തിന്റെ മധ്യത്തിൽ രക്തഷിണിതമായ എന്തോ ഒന്ന് അതി തീഷ്ണമായി എരിഞ്ഞു കത്തുന്നു .
അത് കണ്ടതോടെ കണ്ണന്റെ കണ്ണിൽ അതെ തീഷ്ണത കത്താൻ തുടങ്ങി,
അതിലേക്കു തന്റെ മനസിനെയും ശരീരത്തിനെയും കൊണ്ടെത്തിക്കാൻ അവൻ മുന്നോട്ടേക്കു ആഞ്ഞു കൊണ്ടേ ഇരുന്നു – അതി ശക്തമായി മുന്നോട്ടേക്കു………
എന്നാൽ അതിലും ശക്തിയായി പിന്നിൽ നിന്നും അവനെ പിന്നിലേക്ക് വലിച്ചു കൊണ്ടേ ഇരുന്നു –
എന്തോ ഒരു ശക്തി – തന്റെ പിന്നിൽ ആരെങ്കുലും ഉണ്ടെന്നു തോന്നിക്കുക പോലും ചെയ്യാതെ ഉള്ള ഒരു അദൃശ്യ ശക്തി കണ്ണനെ പിന്നിലേക്ക് വലിച്ചു
പിന്നിലേക്കു പൊയ്ക്കൊണ്ടിരുന്ന കണ്ണൻ പെട്ടെന്ന് അവിടെ കണ്ട ഒരു തൂണിൽ ശക്തിയായി പിടിച്ചു.
ഒപ്പം മുന്നിലേക്ക് പോകാനായി ആ തൂണിനെ താങ്ങി ,
എന്നാൽ അതിലും നൂറിരട്ടി ശക്തമായി ആ ശക്തി കണ്ണനെ പിന്നിലേക്ക് വലിച്ചത്
– ആ തൂൺ പൊട്ടി അവൻ പിന്നിലേക്ക് വീണു -.ചാടി എണിറ്റു വീണ്ടും തൂണിൽ പിടിക്കാൻ ആജ്ഞ കണ്ണന്റെ മുന്നിൽ എല്ലാം ഇരുട്ട് കൊണ്ട് മൂടിയിരുന്നു
ആ ഗോപുരവും പിന്നെ അതിനുള്ളിലെ പ്രകാശവും എല്ലാം –
അവന്റെ കണ്ണ് ഇരുട്ടുമായി താതാത്മ്യം പ്രാപിച്ചപ്പോൾ അവന്റെ മുറിയും കട്ടിലും എല്ലാം അവന്റെ മുന്നിലേക്ക് തെളിഞ്ഞു വന്നു
പെട്ടെന്ന് എണിറ്റു ആ കട്ടിലിലേക്ക് ഇരുന്നു കൂടെ ബെഡ് ലാംപ് ഇട്ടു

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.