താമര മോതിരം 11 [Dragon] 469

വെള്ളി വെളിച്ചം കൊണ്ട് ആ കമ്പികളിലെ ചുവന്ന നിറം കാണുവാൻ പറ്റാതെ ആകുകയും ചെയ്തു.ചുവന്ന നിറത്തിൽ ഉണ്ടായിരുന്ന ആ രേഖ ഇപ്പോൾ വെള്ള വെളിച്ചത്തിലേയ്ക്കു മാറുവാൻ തുടങ്ങി
അത് കണ്ട കണ്ണന്റെ കണ്ണുകളിൽ ദേശ്യം മാറി ശാന്ത ഭാവം കൈവരുന്നുണ്ടായിരുന്നു –
എന്നാൽ പൊടുന്നനെ ആ കണ്ണുകളിൽ നേരത്തെ ഉണ്ടായിരുന്നതിന്റെ പത്തിരട്ടി ദേശ്യം വന്നു നിറഞ്ഞു –
കാരണം
ആ മരങ്ങളുടെ ചുവട്ടിൽ നിന്നും അതി ശക്തമായ പ്രകാശം മുകളിലേക്ക് കയറി വരുന്നുണ്ടായിരുന്നു
ആ പ്രേദേശം മുഴുവൻ പകൽ എന്ന പോലെ ആയി മാറുന്ന തരത്തിലുള്ള പ്രകാശം.
മൂന്ന് മരങ്ങളിലെയും പ്രകാശം ചുവട്ടിൽ നിന്നും അതി തീഷ്ണമായി കത്തി മുകളിലേക്ക് കയറാൻ തുടങ്ങി –
ആദ്യം റോഡിൽ നിന്ന മരത്തിലെ പ്രകാശം മുകളിലെ കത്തുന്ന തീയേ അതി തീഷ്ണമായി കത്തിച്ചു കൊണ്ട് മുരുകിലേക്കു പടർന്നു കയറി ആ തട്ടിൽ ഉണ്ടായിരുന്ന ഒരു രേഖ വെള്ള നിറത്തിൽ നിന്നും ചോര നിരത്തിലേക്ക് മാറുകയും,ആ രേഖ തട്ടി നിന്ന തളികയുടെ ഭാഗത്തെ ശക്തമായ വെളിച്ചത്തെ മറികടന്നു അതി ശക്തമായി ചുവന്ന പ്രകാശം പൊഴിക്കുകയും ചെയ്തു.
കണ്ണന്റെ കണ്ണിൽ ചുടു കനൽ എരിയുകയായിരുന്നു – തട്ടിൽ കത്തിക്കൊണ്ടിരിക്കുന്ന അതെ തീഷ്ണതയോടെ.
രണ്ടാമത്തെയും മൂന്നാമതായും മരങ്ങളിൽ നിന്നും പുറപ്പെട്ട ശക്തമായ പ്രകാശം കൂടി കണ്ടപ്പോൾ കണ്ണന്റെ കണ്ണിൽ നിന്നും തീഷ്ണമായ ഭാവം മാറുകയും ഒരു ഭയം നിറയുന്നത് പോലെ തോന്നുകയും ചെയ്തു
എന്നാൽ ഭയം നിറഞ്ഞ ആ കാഴ്ച കുറച്ചു നേരം കഴിഞ്ഞപ്പോൾ സന്തോഷം നിറഞ്ഞതാക്കാൻ പറ്റി കണ്ണന്,
താഴെ നിന്നും അതി ശക്തമായ പ്രകാശത്തിൽ മുരുകിലേക്കു പോയ ആ മരങ്ങളിലെപ്രകാശം ഇടയ്ക്കു വച്ച് ശോഷിച്ചു തുടങ്ങി
കണ്ണൻ കണ്ടു – അന്ന് ജാനകി ശാന്തി മന്ത്രം പറഞ്ഞു പവിത്രമായ ശാന്തി ഭസ്മം ആവാഹിച്ച ഇടങ്ങളിൽ നിന്നും മുകളിലേക്ക് മുഴുവൻ തീഷ്ണതയും കൊണ്ട് കത്തികേറാൻ ആകുന്നില്ല.
അവിടെ നിന്നും മുകളിലേക്ക് എത്തിയ ആ സ്രോതസിനു മറ്റേ രേഖ ച്യ്ത പ്രവർത്തി ആവർത്തിക്കാനും കഴിഞ്ഞില്ല,
തന്മൂലം തളികയ്ക്കു ചുറ്റും ഉണ്ടായിരുന്ന ആ രേഖകൾ കൊണ്ട് ഉണ്ടായ തട്ടിന് – തളികയുടെ ഒരു ഭാഗം മാത്രമേ മങ്ങലേൽപ്പികാൻ കഴിഞ്ഞുള്ളു – അതും കുറച്ചു നേരത്തേക്ക് മാത്രം
ഇപ്പോൾ താഴേക്കു വരുന്ന തളികയെ താങ്ങി നിർത്തുന്നത് ഒരേ ഒരു രേഖ കവചം ആണ്- അതിനാൽ തളിക പടിഞ്ഞാറ് ഭാഗത്തേക്ക് ചരിഞ്ഞു ഇറങ്ങാൻ തുടങ്ങി
കണ്ണന്റെ മുഖത്ത് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അലകൾ മാറി മാറി വീശുവാണ് തുടങ്ങി
ആ തളിക പടിഞ്ഞാറു ഭാഗത്തേക്ക് ചരിഞ്ഞു ഇറങ്ങി – കുളത്തിന്റെ മുകളിലേക്ക് പോകുന്നത് കണ്ടു കണ്ണൻ
ശേഷം ആ തളികയുടെ പ്രകാശം വളരെ തീഷ്ണതയോടെ ആയി ആ കുളത്തിലെ ജലത്തിലേക്കു ചേർന്നലിഞ്ഞു ,

ജലത്തിന്റെ നിറവും മാറി വെള്ളിത്തളിക പോലെ തോന്നി ആ പ്രകാശത്തിൽ ആ കുളം മുഴുവൻ. ശേശം പതിയെ ആ പ്രകാശം ഇല്ലാതെയായി.

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.