താമര മോതിരം 11 [Dragon] 469

ജന്നൽ ഒരു വശം അടച്ചു അടുത്ത വശത്തേക്കു കൈ നീട്ടി എത്തി പിടിക്കാൻ ആഞ്ഞ കണ്ണൻ വീടിന്റ പുറത്തെ കാഴ്ച കണ്ടു നടുങ്ങി കൈ പിൻവലിച്ചു
തന്റെ പറമ്പിലെ വലിയ മരത്തിലെ തുമ്പത്തു തീ കത്തുന്നു –
ഈ മഴയിലും പേമാരിയിലും കാറ്റിലും അല്പം പോലും ചാഞ്ചാടാതെ നിന്ന് കത്തുന്നു ഒരേ പോലെ –
അല്പം കൂടി ചരിഞ്ഞു എത്തിനോക്കിയ കണ്ണൻ – ഉണ്ണിയുടെ വീടിന്റെ അടുത്ത് നിൽക്കുന്ന മരത്തിന്റെ മുകളിലും അതുപോലെ തന്നെ തീ കത്തിനിൽക്കുന്നതു കണ്ടു കണ്ണൻ
പതിയെ കതകു തുറന്നു ബാൽക്കണിയിലേക്കു ഇറങ്ങിയ കണ്ണൻ തന്റെ വീട്ടിലേക്കു കയറി വരുന്ന വഴിയിലെ വശത്തു നിൽക്കുന്ന ഒരു മരത്തിലും അതുപോലെ തീ കത്തുന്നുണ്ട്,
അന്ന് കുറച്ചാളുകൾ വന്നു എന്തക്കയോ സാധനങ്ങൾ കുഴിച്ചിട്ട സ്ഥലത്തു വളർന്നു വന്ന മരങ്ങളിൽ ആണ് തീ കത്തുന്നതിനു മനസിലായി കണ്ണന് –
എന്നാൽ കുളത്തിന്റ കരയിലെ ചാക്കുകെട്ടു കുഴിച്ചിട്ട ഇടത്തെ മരം ഇല്ലാരുന്നു എന്നാലും അവിടെ നിന്ന് കണ്ണൻ കുറെ നേരം കുളത്തിന്റെ കരയിലേക്ക് നോക്കി നിന്ന് അത് ഉറപ്പിച്ചു
അന്ന് കരുതിയ പോലെ ആ ചാക്കിൽ നിന്നും വളയവും മറ്റും എടുത്തു മാറ്റിയതു കൊണ്ടാകാം അവിടെ മരം വരാതിരുന്നതും – ഇപ്പോൾ തീ കത്താത്തതും
എന്നാൽ വീടിന്റെ പുറത്തുള്ള വഴിയിൽ കുഴിച്ചിട്ട ആ ചാക്കിൽ നിന്നും കണ്ണൻ വെള്ളി വളയവും പിന്നെ ജീവികളുടെ തലയും മാറ്റിയിരുന്നു -അപ്പോൾ അവിടെയും മരം വരാതിരിക്കേണ്ടത് അല്ലെ –
കൂടാതെ അവിടെ അന്ന് ജാനകി മാമന്റെ കൂടെ മറ്റു രണ്ടു മരങ്ങളിലും ഭസ്മം ഇട്ടപ്പോഴും ഈ മരത്തിനെ കണ്ടതും ഇല്ല.
എന്താണ് കാര്യം എന്ന് കണ്ണനു മനസിലായില്ല – എന്നാൽ ഈ മൂന്നു മരങ്ങളിലും കത്തുന്ന തീയ്ക്ക് വ്യതാസം ഉണ്ടാരുന്നു.
ആദ്യത്തെ രണ്ടു മരങ്ങളും അതായതു പറമ്പിലും ഉണ്ണിയുടെ വീട്ടിലെ പറമ്പിലും ഉള്ള മരങ്ങളിൽ നല്ല ചുവന്ന നിറത്തിലുള്ള തീയാണ് ഉണ്ടായിരുന്നതെങ്കിൽ – റോഡിൽ നിന്ന മരത്തിലെ തീ ചുവപ്പിൽ തുടങ്ങി നല്ല കറുത്ത ചോര നിറത്തിൽ കത്തി കറുത്ത നിറത്തിലാണ് കൊണ്ടിരിക്കുന്ന ജ്വാല ആയിരുന്നു
.
പേടി കാരണം കണ്ണനു ആരെയും വിളിക്കാൻ പറ്റിയില്ല – കൂടെ എന്താണ് നടക്കുന്നത് അറിയാനുള്ള ആകാംഷയും ഉണ്ടായിരുന്നു.
ആ തീ ആളിക്കത്തിയിട്ടും അതിനെ വെളിച്ചം അടുത്തുള്ള മരത്തിൽ പോലും അടിക്കുന്നുണ്ടായിരുന്നില്ല – ആ മരത്തിലെ ഇലകൾ പോലും തീയിൽ കരിഞ്ഞു പോകുന്നുണ്ടായിരുന്നില്ല
ശെരിക്കും പറഞ്ഞാൽ ഒരു വലിയ ബൾബ് കത്തി നിൽക്കുന്നത് പോലെ ഉണ്ടായിരുന്നു.വലിയ ഒരു ശബ്ദം ആകാശത്തു കേട്ട് കണ്ണൻ അങ്ങോട്ടേക്ക് നോക്കി അപ്പോൾ ആകാശത്തു നിന്നും വലിയ ഒരു വെളിച്ചം മിന്നൽ പോലെ അടിച്ചു
എന്നാൽ മിന്നൽ പോലെ വന്നു പോകുന്നതിനു പകരം ആ വെളിച്ചം അവിടെ തന്നെ ഉണ്ടായിരുന്നു –
വളരെ ശക്തമായ വെള്ളിവെളിച്ചം –
തന്റെ കണ്ണുകളിൽ ആ വെളിച്ചം കൊണ്ട് വേദന ഉണ്ടാകുന്നതു അറിഞ്ഞു കണ്ണൻ ,എന്നതും കണ്ണ് പിൻവലിക്കാൻ പറ്റുന്നില്ല,
എന്താ ആ കാഴ്ച എന്നറിയാനുള്ള വ്യഗ്രത ആ വേദനയുടെ ആഴം കുറച്ചു എന്ന് പറയുന്നതാണ് കുറച്ചു കൂടി അഭികാമ്യം .
ആ വെളിച്ചം അത് തന്റെ അടുക്കലേക്കു അടുത്തടുത്ത് വരുന്നതായി തോന്നി കണ്ണന് –
കുറെ ഏറെ താഴ്ന്നു വരുന്നത് പോലെ ആ വെളിച്ചം കാണാതെ അടുക്കലേക്കു വന്നു –
അകലം കുറയും തോറും വെളിച്ചത്തിന്റെ തീവ്രത കുറഞ്ഞു വരുന്നുണ്ടായിരുന്നു
അപ്പോൾ കണ്ണന് കാണാൻ പറ്റി

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.