താമര മോതിരം 11 [Dragon] 469

ലിജോ;- എന്റെ കൂട്ടുകാർ ആണ് സാറേ
Sp ;- നന്നായി തനിക്കൊരു കൂട്ട് ആവുമല്ലോ – താൻ പേടിക്കണ്ട ഞാനും നമ്മുടെ പിള്ളേരും ഇവിടെ ഉണ്ട്
അപ്പുറത്തെ ഒഴിഞ്ഞ വീട് നമ്മൾ എടുത്തു – അവിടെ നിന്നാൽ ഈ വീട്ടിൽ മൂവേമെന്റ് നമുക്ക് അറിയാൻ കഴിയും കൂടെ പെട്ടെന്ന് ആക്ഷൻ എടുക്കാനും സാധിക്കും
താൻ കിടന്നോ – എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കു – കൂട്ടുകാർ പോകുന്നോ അതോ ഇവിടെ ഉണ്ടാകുമോ
ലിജോ :- ഇല്ല സർ രണ്ടു ദിവസം ഉണ്ടാകും ഇവർ
sp ;- ലിജോയുടെ അടുത്തേക്ക് വന് ചോദിച്ചു – ധൈര്യത്തിനുള്ള മരുന്ന് അരയിൽ ഉണ്ടല്ലോ അല്ലെ –
ലിജോ ;- ഉണ്ട് സർ ഒരെണ്ണം ഞാൻ ഒപ്പിച്ചു,
sp ;- നന്നായി – താൻ അത് ഉപയോഗിച്ചോ – പക്ഷെ ജീവൻ കളയരുത് അവനെ നമുക്ക് ജീവനോടെ തന്നെ വേണം
ലിജോ ;- ശെരി സർ
ശെരി എന്നാൽ കിടന്നോ എന്ന് പറഞ്ഞു sp പുറത്തേക്കു ഇറങ്ങി – പിന്നെ വെളിയിൽ ഇറങ്ങി അടുത്ത വീട്ടിൽ ഗേറ്റ് തുറന്നു അകത്തേക്ക് കയറി തന്റെ പോക്കറ്റിൽ ഓൺ ആയി കിടന്ന മൊബൈൽ ക്യാമറ ഓഫ് ചെയ്തു – മുറിയിലേക്ക് കയറി
അവിടെ ലിജോയുടെ വീടിന്റെ ഓരോ മുക്കും മൂലയും ഒപ്പിയെടുക്കാൻ ക്യാമറ സെറ്റ് ചയ്തു അതിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു കുറച്ചു പോലീസുകാർ.
sp യെ കണ്ടപ്പോൾ അവർ എണിറ്റു
sp പറഞ്ഞു – ഇരുന്നോ പണി നടക്കട്ടെ – നിങ്ങൾ അഞ്ചു പേരിൽ ഒരാൾ ഉറങ്ങാതെ ഇരിക്കണം –
ഊഴം വച്ച് നേരം വെളുക്കും വരെ ഈ ക്യാമറകൾ നോക്കികൊണ്ട്
പിന്നെ ആഹരം കഴിച്ചാലോ എല്ലാപേരും
“എസ് സർ ‘എന്ന് മറുപടി വന്നു
sp തന്റെ ഫോൺ അതിലൊരുവനെ ഏൽപ്പിച്ചു പറഞ്ഞു ഇതിൽ അവസാനം എടുത്ത വീഡിയോ സ്സീനിൽ പ്ലേയ് ചെയ്യടാ
സ്ക്രീനിൽ കണ്ട വീഡിയോ കണ്ടു പോലീസുകാർ പരസ്പരം നോക്കി
അതിൽ ഒരാൾ പറഞ്ഞു – ഇവർ ടൗണിലെ അറിയപ്പെടുന്ന ഗുണ്ടകൾ ആണ് സാറേ – നമ്മുടെ കമ്മത് ഗാങ് ഇല്ലേ അതിൽ പെടുന്ന
Sp – ആണോ – അവരെന്താ ഇവിടെ – ഇത് മറ്റേ കമ്മത് ആണോ ലിജോയെ സഹായിക്കുന്ന RKBS ലെ
പോലീസ്;- അതെ സർ അത് തന്നെ – ലിജോ സർ കൊല്ലപ്പെടാതിരിക്കുന്നതു അവർക്കു അത്യാവിശ്യമല്ലേ – അതാകും
Sp – ഹം – നോക്കാം
എന്ന് പറഞ്ഞു വേറൊരു മുറിയിലേക്ക് പോയി – പിന്നെ കിടക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി – അതിനു മുന്നേ കമ്മീഷണറിനോട് വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്തു – പിന്നെ ഉറങ്ങാനായി കിടന്നു
ലിജോയും തൻറെ മരണം മുന്നിൽ കണ്ടു കൊണ്ട് കണ്ണടച്ച് കിടന്നു – തനിക്കു ഉറക്കം വരില്ല എന്ന് പൂർണമായി അറിഞ്ഞിട്ടും.
**************************
അത്താഴം കഴിച്ചു എല്ലാപേരും അവരവരുടെ മുറിയിലേക്ക് ഉറങ്ങുവാനായി പോയി –
സഞ്ജു കണ്ണന്റെ കൂടെ കിടക്കാം എന്ന് പറഞ്ഞെങ്കിലും – കണ്ണൻ പറഞ്ഞു വേണ്ടടാ – നീ പോയി കിടന്നോ എനിക്ക് കുഴപ്പമൊന്നും ഇല്ല.
അങ്ങനെ ഉറങ്ങാനായി കിടന്നു എല്ലാപേരും സമയം ഏകദേശം പന്ത്രണ്ടു മണിയോട് അടുത്തുകൊണ്ടിരിക്കുന്നു
നല്ല ഉറക്കത്തിൽ ആയിരുന്ന കണ്ണനെ പട്ടികളുടെ ഊരിയിടൽ ഉണർത്തി –
നല്ല കാറ്റും മഴയും ഉണ്ടായിരുന്നു – കാറ്റിൽ ജനലുകൾ വന്നു അടിക്കുന്ന ഒച്ചയും കൂടെ കട്ടിൽ മഴത്തുള്ളികൽ പറന്നു അകത്തേക്ക് വീഴുന്ന തണുപ്പും കൊണ്ട് കണ്ണൻ ജന്നൽ അടക്കാനായി എഴുനേറ്റു –

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.