താമര മോതിരം 11 [Dragon] 469

കാരണം അവരല്ലേ ഇതിനെല്ലാത്തിനും കാരണം- അവർ പറഞ്ഞിട്ടല്ലേ ഈ പണികൾ മുഴുവൻ താൻ കാണിച്ചു കൂട്ടിയത്.
ഇളയ കമ്മത്തിനെ വിളിച്ചു തൻ അങ്ങോട്ട് വരുന്നു എന്നും രാഘവേന്ദ്ര കമ്മത്തിനെ കണ്ടേ മതിയാവു എന്നും ലിജോ അറിയിച്ചു
താൻ ഇങ്ങോട്ടു പോന്നോളൂ എന്നും തന്റെ സംരക്ഷണം പൂർണമായും ഏറ്റെടുക്കാനാണ് ചേട്ടൻ പറഞ്ഞിരിക്കുന്നതെന്നും പറഞ്ഞു.
വിളിച്ചു പറഞ്ഞു ഫോൺ വച്ചതും തന്റെ വണ്ടിയുടെ പുറകെ മറ്റൊരു വണ്ടിയെ കണ്ടു ലിജോ – പേടി കൊണ്ട് ലിജോ വണ്ടിയുടെ വേഗത കൂട്ടി ,
അല്പം കഴിഞ്ഞു നോക്കിയപ്പോ ആ വണ്ടി കൂടെ തന്നെ ഉണ്ട്.
തനിക്കു പോകേണ്ട വഴി അല്ലാതിരുന്നിട്ടും ലിജോ വണ്ടി മെയിൻ റോഡിൽ നിന്ന് വേറൊരു ചെറിയ റോഡിലേക്കു കയറ്റി പതിയെ ഓടിച്ചു കൂടെ ഗ്ലാസിൽ പുറകിലേക്ക് നോക്കികൊണ്ടിരുന്നു
മറ്റേ വണ്ടി തിരിയാതെ നേരെ പോയപ്പോൾ ആണ് ലിജോയ്ക്കും സമാധാനം ആയതു
അയാൾ വണ്ടി വേഗത കൂട്ടി മറ്റൊരു റോഡിലൂടെ കമ്മത്തിന്റെ വീട്ടിലേക്കു പറപ്പിച്ചു.
ലിജോയിട് സംസാരിച്ചു ഫോൺ വച്ച ഇളയ കമ്മത് കൂട്ടാളികളോട് പറഞ്ഞു –
ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും തന്നെ ലിജോ അറിയരുത്.,എങ്കിൽ അവൻ ഇനിയു പേടിക്കും .
എന്തെന്നാൽ മനോഹരൻ വിളിച്ചു പറഞ്ഞു അയാളുടെ സംരക്ഷണത്തിന് പോയ അഞ്ചു പേരുടെ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല അവർ പോയ കറുത്ത നിറത്തിലുള്ള സ്കോർപിയോ പിന്നെ ഒരിടത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു, എന്നാൽ അതിൽ ഉണ്ടായിരുന്ന ആൾക്കാരെ കുറിച്ച് ഒരറിവും ഇല്ല –
ആ കാര്യങ്ങൾ ലിജോയെ അറിയിക്കരുത് എന്നാണ് കമ്മത് പറഞ്ഞത്
കുറച്ചു സമയം കൊണ്ട് തന്നെ ലിജോ അവിടെ എത്തി – അവർ തന്നിൽ സംസാരിച്ചു.വെള്ളമടിച്ചു ,പിരിയാൻ നേരം കമ്മത് പറഞ്ഞു
ഇനി മുതൽ എന്റെ കുറച്ചാളുകൾ നിന്റെ കൂടെ തന്നെ ഉണ്ടാകും രണ്ടു പേര് വീടിനുള്ളിലും ബാക്കിയുള്ളവർ നിങ്ങളുടെ പുറകിലും ഉണ്ടാകും
എത്രയും പെട്ടെന്ന് നമുക്ക് അവനെ പിടിക്കണം – കാരണം നമ്മുടെ രഹസ്യങ്ങൾ അവൻ അറിയാൻ തുടങ്ങിയിരിക്കുന്നു കൂടെ നമ്മുടെ ആൾക്കാരെ അവൻ ഇല്ലാതാക്കുകയും ചെയ്യുന്നു.
കൂടെ രണ്ടുതോക്കുകൾ എടുത്തു ഒന്ന് ലിജോയ്ക്കും മറ്റേതു അയാൾക്ക് കൂടെ പോകുന്ന ആളിനെയും കയ്യിൽ കൊടുത്തു – ശേഷം പറഞ്ഞു – നീ പേടിക്കണ്ട ഇതുമാത്രല്ല ഈ സിറ്റിയിലെ എല്ലാ നമ്മുടെ ആൾക്കാരോടും നിന്റെ മേൽ ഇപ്പോഴും ഒരു കണ്ണ് വേണമെന്ന് പറഞ്ഞിട്ടുണ്ട് –
രണ്ടു ദിവസം കൂടി കഴിഞ്ഞു വേറൊരു ടീമും കൂടി ഇങ്ങെത്തും അവരുടെ ജോലി നിന്നെ പിന്തുടർന്നു നിനക്കിട്ടു പണിയാൻ വരുന്നവനെ പണിയുക എന്ന് മാത്രം ആകും
വേറൊരു പണിയുമായി അവർ അങ്ങ് വയനാട്ടിൽ പോയിരിക്കുവാന്.അവൻ എത്തിയാൽ തീർന്നു മറ്റവന്റെ കഥ
ലിജോ ചോദിച്ചു -കൊള്ളാം നല്ല പ്ലാൻ ആരാണ് അവൻ – അത്രയ്ക്ക് കേമപ്പെട്ടെ ഗുണ്ടാ
കമ്മത് പറഞ്ഞു – ചുരുളിയും പിള്ളേരും
ലിജോ ;- ചുരുളിയോ അതാരാ
കമ്മത് ;- നീ ധൈര്യമായി പൊയ്ക്കോ – അവനും പിള്ളേരും നോക്കിക്കോളും നിന്നെ , പിന്നെ മറ്റവനെയും
ഒരു കവർ നിറയെ പണം ലിജോയെ ഏൽപ്പിച്ചു കൂടെ നല്ല സ്കോച്ചിന്റെ മൂന്നു നാല് കുപ്പികളും
ലിജോ :- അതെ ആ sp യും പോലീസും എന്റെ കൂടെ തന്നെ കാണും – അപ്പോൾ പിള്ളേരോട് നോക്കിക്കോളാൻ പറയണം

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.