കഥകളിൽ കേട്ട് മാത്രം പരിചയമുള്ള ശിവ പാർവതിമാർ.. ഈ പ്രപഞ്ചത്തിലെ ഏറ്റവും അമൂല്യമായ പ്രണയത്തിന് ഉദാഹരണം.. ആ കാഴ്ച കാണുന്നവർ മനസ്സിൽ എത്ര വല്യ ദുഃഖങ്ങൾ ഉണ്ടെങ്കിലും അതൊക്കെ മറന്നു സർവ്വവും ഭഗവാനിൽ സമർപ്പിച്ചു നിന്നു പോകും. ആ നേരം മനസ്സിൽ ഉള്ള ആധിയും വ്യാധിയും പാപങ്ങളും എല്ലാം കണ്ണുനീരായി ഒഴുകി ദേവി ദേവന്മാരുടെ പാദങ്ങൾ തഴുകി തലോടി അതിൽ ലയിച്ചു ചേരുന്നത് പോലൊരു അനുഭൂതി.. അത് അങ്ങനെ ആണല്ലോ. ശിവനൊപ്പം ശക്തി കൂടെ ചേർന്ന് കാണുമ്പോൾ ആണല്ലോ ആ കാഴ്ചയ്ക്ക് ഒരു പൂർണ്ണത കൈവരുന്നത്.. ചുറ്റും ഭക്തി നിർഭരമായ അന്തരീക്ഷം. എങ്ങും ശിവ മന്ത്രങ്ങൾ ഉരുവിട്ട് അവിടം ആകെ മുഴങ്ങുന്നു. അത് കാതുകളിൽ പ്രതിധ്വനി ജനിപ്പിക്കുന്നു..
ലക്ഷ്മി കണ്ണുകൾ അടച്ച് കൈകൾ കൂപ്പി തൊഴുതു നിൽക്കുമ്പോൾ അവൾ എന്തിനെ ആണോ മറക്കാൻ ശ്രമിച്ചത്.. അത് തന്നെ.. ആ രൂപം.. അത് അവളുടെ മനസ്സിൽ ഒരു നിമിഷ നേരത്തേക്ക് മിന്നി മറഞ്ഞു. പെട്ടന്ന് അവൾ കണ്ണുകൾ തുറന്നു. തിരക്ക് ആയിരുന്നതിനാൽ അവിടെ ഒരുപാട് നേരം നിൽക്കാൻ അനുവദിക്കില്ല. അങ്ങനെ വേഗം തൊഴുതു വഴിപാടുകൾ ചെയ്തു ഇറങ്ങി.
തിരികെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ലക്ഷ്മിയുടെ മനസ്സിൽ മഹാദേവന്റെ രൂപവും അവൾ സ്വപ്നത്തിൽ കണ്ട രൂപവും മാറി മാറി വന്നു കൊണ്ടിരുന്നു. കുറച്ചു നേരം അവിടെ ചിലവഴിച്ചു. അവിടെ ഇരിക്കുമ്പോൾ അവളുടെ മനസ്സിൽ പതിവ് ചോദ്യം മന്ത്രിച്ചു കൊണ്ടേ ഇരുന്നു. ആരാണ്.. ആരാണ്.. ആ രൂപം? എന്ത് കൊണ്ട് ആണ് ഭഗവാന് മുന്നിൽ നിൽക്കുമ്പോൾ മറക്കാൻ ശ്രമിച്ച ആ രൂപം പിന്നേയും എന്റെ മനസ്സിൽ തെളിഞ്ഞത് ?? എന്നൊക്കെ ആലോചിച്ച് ഇരുന്നു.
ലക്ഷ്മിയുടെ ആലോചന കണ്ട് മഞ്ജു ശങ്കറിനോട് പറഞ്ഞു. ഏട്ടാ.. മോൾക്ക് എന്തോ വിഷമം തട്ടിയിട്ടുണ്ട് മനസ്സിൽ. കുറച്ചു ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു. ഒന്നിലും ഒരു ശ്രദ്ധയും ഇല്ല. എന്റെ കുഞ്ഞിനെ ഞാൻ ഇങ്ങനെ കണ്ടിട്ടേയില്ല. ഏട്ടന് അവളിൽ എന്തേലും മാറ്റം തോന്നുന്നുണ്ടോ ?
ഉണ്ട് മഞ്ജു.. ഞാനും കുറച്ചു ദിവസം ആയി ശ്രദ്ധിക്കുന്നു. ഇപ്പോളും റൂമിൽ ഒരേ ഇരിപ്പാണ്. അല്ലെങ്കിൽ ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ അവൾ എന്റെ അടുത്ത് നിന്ന് മാറില്ല. പ്രായം കൊണ്ട് വളർന്നു എങ്കിലും കുട്ടിത്തം മാറാത്ത സ്വഭാവം ആയിരുന്നു. ഇപ്പൊ അതൊക്കെ മാറിയിരിക്കുന്നു. അവളിൽ ഒരു പക്വത വന്നത് പോലെ തോന്നുന്നു. അങ്ങനെയുള്ള മാറ്റം ആണെങ്കിൽ പ്രശ്നമില്ല. എന്ന് ആണെങ്കിലും അവൾക്ക് ആ മാറ്റം വരേണ്ടത് ആണ്. പക്ഷേ.. എന്തിനും എന്നോട് വാശി പിടിച്ചും, സംസാരിച്ചും, കളിച്ചും, ചിരിച്ചും നടക്കുന്ന എന്റെ മോളേയാ എനിക്ക് ഇഷ്ടം. ആഹ്.. വീട്ടിൽ എത്തി കഴിഞ്ഞു നമുക്ക് ചോദിക്കാം. വരട്ടേ.. ഇപ്പൊ നമുക്ക് ഇറങ്ങാം. മോളെ വിളിക്ക് എന്ന് പറഞ്ഞു ശങ്കർ കാറിന് അടുത്തേക്ക് നടന്നു. മഞ്ജു ലക്ഷിമിയേയും വിളിച്ചു ഒന്ന് കൂടെ പുറത്ത് നിന്നും തൊഴുതു ഇറങ്ങി.
അടിപൊളി… ?സിസ്റ്റർ..
താങ്ക്സ് ബ്രോ..
Nannayittund!!
Thank you
നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ?? ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..???
മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.
Sis,
U hav an excellent way in writting skill … keep it up ..
Nannayitund … ??
നന്ദി sis..
Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.
Kuttappan ?
കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും
നന്നായിട്ടുണ്ട്
തുടർന്ന് എഴുതു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.
Adipoliayitund. Waiting for nxt part❤❤❤
നന്ദി ചേച്ചി..
സൂപ്പർ ? വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…????❣️
താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.
നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???
നമ്മുടെ അപരാജിതൻ പോലെ ഉണ്ട്
Your writing is nice
Nannayittund pettann adutta part venam
ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ ?
???
എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️
??????
അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
??
❤️???
ബ്രോ അല്ല കേട്ടോ. Sis ആണ്..