സ്വപ്ന സാഫല്യം [AJ] 80

Views : 4509

അവൾ പറ്റുമ്പോൾ ഒക്കെ ക്ഷേത്രത്തിൽ പോകും. അവിടെ പോകുമ്പോൾ ഒരു നാടൻ പെൺകുട്ടി ആയിട്ടാ പോകാൻ ഇഷ്ടം. കൺമഷി പടർത്തിയ കണ്ണുകളും, ചന്ദനക്കുറിയും,  കുളിച്ചു ഇറനോട് കൂടിയ മുടിയിഴകൾ, അതിൽ ഒരു തുളസിക്കതിർ ഒക്കെ ചൂടിയാണ് പോകുന്നത്. അങ്ങനെ ക്ഷേത്രത്തിൽ പോയി ഭഗവാനോട് അവൾ പ്രാർത്ഥിച്ചു.. അവൾക്ക് കിട്ടുന്ന എന്ത് സന്തോഷവും സങ്കടവും അവൾ ഭഗവാനോട് പറയും. പതിവ് പോലെ ഈ സങ്കടവും ശങ്കരനോടു പറഞ്ഞു. സ്വപ്നം എന്നൊരു ലോകം എന്താണെന്ന് കാണിച്ചു തരാൻ ആയി.. അത് മറ്റുള്ളവർ പറഞ്ഞു കേട്ടുള്ള അറിവ് മാത്രം ആണ് അവൾക്ക് ഉള്ളത്. നല്ലതോ മോശമോ ആയിക്കോട്ടെ. ഒരു വട്ടം..ഒരേ ഒരുവട്ടം ഒരു സ്വപ്ന ദർശനത്തിനായി അവൾ കരഞ്ഞു പറഞ്ഞു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

 

ഒരു രാത്രി… ലക്ഷ്മി ഗാഡനിദ്രയിൽ ആണ്.. ഉറക്കത്തിലും ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു വരുന്നു. നിഷ്കളങ്കമായ ഒരു കുഞ്ഞിനെ പോലെ.. ഉറക്കത്തിൽ അവൾ ആദ്യമായി ഒരു സ്വപ്നത്തിലേക്ക് പോകുന്നു..

 

ഇരുണ്ട ആകാശം.. എങ്ങും ഇരുട്ട് മാത്രം.. രാത്രിയുടെ നിലാവിൽ ആകാശത്തിൽ കുറച്ചു ഭാഗം തെളിഞ്ഞു കാണുന്നു. നിലാവെളിച്ചത്തിൽ നിന്ന് അകലുമ്പോൾ മങ്ങിയ മേഘ പാളികൾ.. അവിടെ അവ്യക്തമായ ഒരു രൂപം. തികച്ചും അവ്യക്തം.

 

അത് ആരാണെന്ന് തിരിച്ചറിയാൻ ആകുന്നില്ല.. ഒരു പുരുഷ രൂപം.. അത് അവളിൽ നിന്നും ഒരുപാട് അകലെ ആയി തോന്നിക്കുന്നവിധമായിരുന്നു.. പെട്ടന്നവൾ കണ്ണുകൾ തുറന്നു.. അവളുടെ കണ്ണുകളിലെ ചെറിയൊരു ഭയം മുഖത്ത്  നിഴലിച്ചിരുന്നു. ചുറ്റും നോക്കി.. ഇല്ല.. ആരും ഇല്ല.. ഇവിടെങ്ങും ആരുമില്ല.. കണ്ടത് സ്വപ്നം ആയിരുന്നോ.. ഇതാണോ സ്വപ്നം.. അവൾ മനസ്സിൽ ചിന്തിച്ചു.. സ്വപ്നം ആണെങ്കിൽ താൻ കണ്ടത് എന്താണ്??  ആരായിരുന്നു അത്.. ഒന്നും മനസ്സിലാകുന്നില്ല ശങ്കരാ.. എന്ന് പറഞ്ഞു പ്രാർത്ഥിച്ചു ശിവ നാമം ചൊല്ലി കിടന്നു.. ഇത്തിരി ഭയം തോന്നി എങ്കിലും അവളുടെ ഉള്ളിൽ ഒരു സന്തോഷം തോന്നിയിരുന്നു.. താൻ ആദ്യം ആയി ഒരു സ്വപ്നം കണ്ടിരിക്കുന്നു.. അതിനു ശിവനോട് നന്ദി പറഞ്ഞു പിന്നെയും ഉറക്കത്തിലേക്ക് പോയി.. അവൾക്ക് മുന്നിലുള്ള മറ നീക്കി സത്യം തുറന്നു കാട്ടി ആ രാത്രിയും കടന്നു പോയി..

Recent Stories

The Author

AJ

25 Comments

  1. അടിപൊളി… 😍സിസ്റ്റർ..

    1. താങ്ക്സ് ബ്രോ..

  2. Nannayittund!!

  3. നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ😜😜 ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..😜😜😅

    1. മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.

  4. Sis,
    U hav an excellent way in writting skill … keep it up ..
    Nannayitund … 😍😍

    1. നന്ദി sis..

  5. Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.

    Kuttappan 🧡

  6. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും

  7. നന്നായിട്ടുണ്ട്
    തുടർന്ന് എഴുതു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.

  8. Adipoliayitund. Waiting for nxt part❤❤❤

    1. നന്ദി ചേച്ചി..

  9. ജീനാപ്പു

    സൂപ്പർ 👌 വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…👏👏👏👍❣️

    1. താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

  10. ജോനാസ്

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???

    നമ്മുടെ അപരാജിതൻ പോലെ ഉണ്ട്

    Your writing is nice

    1. Nannayittund pettann adutta part venam

    2. ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ 😍

      1. 🤔🤔🤔

        1. എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️

          1. 🙂💓💓💓💓💓

          2. അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
            🤨🤨

      2. ❤️😍😍😍

    3. ബ്രോ അല്ല കേട്ടോ. Sis ആണ്..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com