സ്വപ്ന സാഫല്യം [AJ] 80

Views : 4509

മൂന്ന് പേരും കാറിൽ കയറി തിരികെ യാത്ര തിരിച്ചു. ലക്ഷ്മി അപ്പോളും ആലോചനയിൽ തന്നെയാണ്. ഒന്നും മിണ്ടുന്നില്ല. വിശപ്പും ദാഹവും ഒന്നും അറിയുന്നില്ല. എങ്കിലും രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒന്നും കഴിച്ചിട്ടില്ല ആയിരുന്നല്ലോ.. അത് കൊണ്ട് വഴിയിൽ ഒരു ഹോട്ടലിൽ കാർ നിർത്തി കഴിക്കാൻ കയറി. ഒരു വെജിറ്റേറിയൻ ഹോട്ടൽ ആയിരുന്നു. അവിടെ നിന്നും നല്ല ചൂട് മസാല ദോശയും സാമ്പാറും വടയും ചഡ്നിയും കൂടെ ചൂട് പറക്കുന്ന നല്ലൊരു ചായയും കുടിച്ച് ബിൽ ഒക്കെ സെറ്റ് ചെയ്തു അവിടെ നിന്നും ഇറങ്ങി. തിരികെ കാറിൽ കയറി യാത്ര തിരിച്ചു. ലക്ഷ്മി കാറിൽ ഇരുന്നു ഉറങ്ങി പോയി. ഏകദേശം 3 മണിയോട് കൂടി അവർ വീട്ടിൽ എത്തി. ലക്ഷ്മി റൂമിൽ പോയി ഡ്രസ്സ് മാറി ക്ഷീണം കൊണ്ട് കിടന്നു ഉറങ്ങി പോയി.

 

ഉറക്കത്തിൽ അവൾ സ്വപ്നത്തിലേക്ക്…

 

എങ്ങും ഇരുട്ട് വ്യാപിച്ചു കിടക്കുന്നു. ചന്ദ്രനും താരങ്ങളും അവരുടെ പ്രകാശം പടർത്തി ആകാശത്തിൽ ഒരു സ്വർണ്ണശോഭ നെയ്തെടുക്കുന്നു.

ആ അരണ്ട വെളിച്ചത്തിൽ അവൾ കണ്ട സ്വപ്നത്തിലെ  ആ രൂപം.. അത് അപ്പോളും അവ്യക്തം തന്നെയാണ്. അത് അവളുടെ അടുത്തേക്ക് വരുന്നു. അവൾക്ക് നേരെ കരങ്ങൾ നീട്ടി അവളെ അടുത്തേക്ക് വിളിക്കുന്നു. ലച്ചു ഭയം കൊണ്ട് കണ്ണുകൾ തുറന്നു ചുറ്റും നോക്കി. അപ്പോളും അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു. ടേബിളിന്റെ പുറത്ത് വെച്ചിരുന്ന വെള്ളം കുടിച്ചു കുറച്ചു നേരം ബെഡിൽ ഇരുന്നു. അപ്പോളും ഉറക്കത്തിന്റെ ക്ഷീണം ഉണ്ടായിരുന്നതിനാൽ അവൾ മുഖം കഴുകി ഒന്ന് ഫ്രഷ് ആയി താഴെ അമ്മയുടെ അടുത്തേക്ക് പോയി.

 

സമയം 5.30 കഴിഞ്ഞിരുന്നു. ലച്ചു ടേബിളിന് അടുത്ത് പോയിരുന്നു. അമ്മ ചയ കൊണ്ട് വച്ചു. അച്ഛനും അടുത്ത് ഇരിക്കുന്നുണ്ട്.

 

അമ്മേ.. ലച്ചു വിളിച്ചു.

 

അമ്മ  : എന്താ മോളേ..മോൾക്ക് എന്താ കുറച്ചു ദിവസം ആയിട്ട് ഒരു വിഷമം ? മുഖം ഒക്കെ കാണാൻ ക്ഷീണിച്ചു. സംസാരവും ഒക്കെ കുറവ് ആണ്. കുറച്ചു ദിവസം ആയിട്ട് ഇങ്ങനെയാണ്. മോൾക്ക് സ്കൂളിൽ എന്തേലും പ്രശ്നം ഉണ്ടോ ?

 

Recent Stories

The Author

AJ

25 Comments

  1. അടിപൊളി… 😍സിസ്റ്റർ..

    1. താങ്ക്സ് ബ്രോ..

  2. Nannayittund!!

  3. നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ😜😜 ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..😜😜😅

    1. മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.

  4. Sis,
    U hav an excellent way in writting skill … keep it up ..
    Nannayitund … 😍😍

    1. നന്ദി sis..

  5. Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.

    Kuttappan 🧡

  6. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും

  7. നന്നായിട്ടുണ്ട്
    തുടർന്ന് എഴുതു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.

  8. Adipoliayitund. Waiting for nxt part❤❤❤

    1. നന്ദി ചേച്ചി..

  9. ജീനാപ്പു

    സൂപ്പർ 👌 വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…👏👏👏👍❣️

    1. താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

  10. ജോനാസ്

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???

    നമ്മുടെ അപരാജിതൻ പോലെ ഉണ്ട്

    Your writing is nice

    1. Nannayittund pettann adutta part venam

    2. ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ 😍

      1. 🤔🤔🤔

        1. എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️

          1. 🙂💓💓💓💓💓

          2. അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
            🤨🤨

      2. ❤️😍😍😍

    3. ബ്രോ അല്ല കേട്ടോ. Sis ആണ്..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com