സ്വപ്ന സാഫല്യം [AJ] 80

Views : 4509

ദേഷ്യക്കാരി ഒക്കെ ആണെങ്കിൽ പോലും കോപം വരുമ്പോൾ അവളുടെ മുഖം കാണാൻ എന്തു ഭംഗി ആണെന്നോ .. ഒരു പനിനീർ പൂവ് പോലെ ചുവന്നു തുടുത്തിട്ടുണ്ടാകും.. അപ്പോൾ നിങ്ങൾക്ക് ഊഹിക്കാം.. അവളുടെ സൗന്ദര്യം എന്താകും എന്ന്. 

ഒരു പനിനീർ പൂവിന്റെ നിറം കലർന്ന വെളുത്ത നിറം.. ഒരു നോട്ടം കൊണ്ട് ആരേയും ആകർഷിക്കുന്ന തീക്ഷ്ണ ദൃഷ്ടികൾ സമ്മാനിക്കുന്ന മിഴികൾ.. ചുവന്നു തുടുത്ത ചുണ്ടുകൾ.. അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരുമ്പോൾ മുത്തുകൾ പൊഴിയുന്നത് പോലെ തോന്നിക്കുന്ന തുമ്പപ്പൂ നിറത്തിൽ ഉള്ള പല്ലുകൾ.. ആ മുഖ ഭംഗിയെ ഒന്ന് കൂടെ അവർണനീയം ആക്കുന്ന രീതിയിൽ ഉള്ള മൂക്ക്.. കറുത്തു ഇരുണ്ടു അരക്കെട്ട് വരെയും നീണ്ടു ഇടതൂർന്ന്  കിടക്കുന്ന മുടി ഇഴകൾ.. ആരെയും മോഹിപ്പിക്കുന്ന ശരീരവടിവ്.. ശരിക്കും പറഞ്ഞാൽ ദേവ ലോകത്ത് നിന്ന് ഏതോ ഒരു അപ്സര സുന്ദരി ഭൂമിയിലേക്ക് ഇറങ്ങി വന്നത് പോലെയുണ്ടാകും അവളെ കാണാൻ.

 

******************************

 

ലച്ചു ഇപ്പോൾ പഠിക്കുന്നത് +2 ൽ ആണ്. പഠിക്കാൻ മിടുക്കി. പഠനത്തിൽ മാത്രം അല്ല. സംഗീതത്തിലും നൃത്തത്തിലും അങ്ങനെ എല്ലാ മേഖലയിലും അവൾ മുന്നിലായിരുന്നു. ദേഷ്യക്കാരിയും വശിക്കാരിയും ഒക്കെ ആണെങ്കിലും അതൊക്കെ അച്ഛനോടും അമ്മയോടും മാത്രം ആയിരുന്നു.. മറ്റുള്ളവരോട് സ്നേഹവും ബഹുമാനവും ദയയും ഒക്കെയുള്ള ഒരു കുട്ടി.. ഇന്ന് വരെയും ഒരു മോശം അഭിപ്രായവും ആരെയും കൊണ്ട് അവൾ പറയിച്ചിട്ടില്ല. ലച്ചുവിനെ കിട്ടിയതിനു ശേഷം ആണ് ബിസിനസ്സിൽ അച്ഛന് ഇത്രയും വളർച്ച ഉണ്ടായത് എന്നൊക്കെ പറഞ്ഞു അച്ഛൻ ഇടക്ക് ഓരോന്നും പറയാറുണ്ട്. വീട്ടിലെ ലക്ഷ്മി തന്നെയായിരുന്നു.. പേര് കൊണ്ട് മാത്രം അല്ല. ഐശ്വര്യം കൊണ്ടും… അങ്ങനെ സന്തോഷവും സമാധാനവും മാത്രം ആയി നാളുകൾ കടന്നു പോയി കൊണ്ടിരുന്നു..

 

ഇതൊക്കെയാണ് എങ്കിലും അവളുടെ മനസ്സിൽ ഒരു വിഷമം ഉണ്ട്. ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു കുഞ്ഞു വിഷമം.. ഇത്രേം വർഷത്തിനു ഇടയിൽ അവൾ ഒരു സ്വപ്നം കണ്ടിട്ടില്ല.. സ്കൂളിൽ പഠിക്കുമ്പോൾ അവളുടെ ഫ്രണ്ട്സ് സ്വപ്നം കണ്ടൂ എന്നും ആ സ്വപ്നം എന്തായിരുന്നു എന്ന് പറയുന്നതും, വീട്ടിൽ അമ്മ അച്ഛൻ ഇവരൊക്കെ സ്വപ്നം കണ്ട് അതേ കുറിച്ച് പറയുന്നതും ഒക്കെ കേട്ടിട്ടുണ്ട്.. എന്ത് കൊണ്ടോ അവൾക്ക് മാത്രം അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെ  അവളും ഒരു സ്വപ്നം കാണാൻ അതിയായി ആഗ്രഹിച്ചിരുന്നു. വേറെ ഒന്നിനും അല്ല. സ്വപ്നം എന്താണ്, അതിൽ നിന്ന് കിട്ടുന്നൊരു ഫീൽ അതൊക്കെ ഒന്ന് അറിയാൻ വേണ്ടി മാത്രം. എന്തു ചെയ്യാൻ ആണ്..സ്വപ്നം അയി പോയല്ലോ.. അത് മനുഷ്യനെ കൊണ്ടു നിയന്ത്രിതമായ ഒന്നല്ല. ആയിരുന്നു എങ്കിൽ അച്ഛനോട് പറഞ്ഞ് അവൾ അത് നേടുമായിരുന്നു. പക്ഷേ ഈ വിഷമം അവൾ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടില്ല. അവർ കളിയാക്കും എന്ന് വിചാരിച്ചു ആകണം..

 

എന്തൊക്കെ പറഞ്ഞാലും ശങ്കരനിൽ ഒരുപാട് വിശ്വാസം ഉണ്ട്. കുഞ്ഞു ആയിരിക്കുമ്പോൾ അമ്മ പറഞ്ഞു കൊടുത്ത കഥകളിൽ അവളെ ഏറെ അത്ഭുതപ്പെടുത്തിയ കഥ ആണ് ഗൗരി ശങ്കര പ്രണയകഥ. അങ്ങനെ ശിവൻ എന്നത് ഒരു ആരാധന മൂർത്തി എന്നതിൽ ഉപരി അമിത ഭക്തിയും സ്നേഹവും ഒക്കെ ആയിരുന്നു അവൾക്ക്. സിറ്റിയിൽ നിന്ന് ഒരു 8 കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് ലച്ചുവിന്റെ വീട്. കയ്പ്പട്ടൂർ തറവാട്. അച്ഛന്റെ തറവാട് ആണ് അവിടം. പഴയ തറവാടി നോട് ചേർന്ന് അതേ കോമ്പൗണ്ടിൽ തന്നെയാണ് ശങ്കർ വീട് വച്ചേക്കുന്നത്. സിറ്റി ലൈഫിന്റെ പ്രൗഢികൾ വേണ്ടുവോളം ഉണ്ടെങ്കിലും ലച്ചുവിന് ഇഷ്ടം ഗ്രാമങ്ങളുടെ പച്ചപ്പും അധികം മോഡേൺ അല്ലാണ്ടുള്ള വസ്ത്രധാരണവും ഒക്കെയായിരുന്നു. അവൾക്ക് ഏറ്റവും ഇഷ്ടമുള്ളത് പട്ടു പാവാടയും ദാവണിയും ഒക്കെയാണ്. പുറത്ത് പോകുമ്പോൾ ഇതൊക്കെ ധരിക്കുന്നത് പതിവ് അല്ലെങ്കിലും   അടുത്ത് ഒരു ക്ഷേത്ര കുളവും ഒക്കെ ആയി ഒരു ശിവക്ഷേത്രവും ഉണ്ട്.

Recent Stories

The Author

AJ

25 Comments

  1. അടിപൊളി… 😍സിസ്റ്റർ..

    1. താങ്ക്സ് ബ്രോ..

  2. Nannayittund!!

  3. നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ😜😜 ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..😜😜😅

    1. മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.

  4. Sis,
    U hav an excellent way in writting skill … keep it up ..
    Nannayitund … 😍😍

    1. നന്ദി sis..

  5. Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.

    Kuttappan 🧡

  6. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും

  7. നന്നായിട്ടുണ്ട്
    തുടർന്ന് എഴുതു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.

  8. Adipoliayitund. Waiting for nxt part❤❤❤

    1. നന്ദി ചേച്ചി..

  9. ജീനാപ്പു

    സൂപ്പർ 👌 വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…👏👏👏👍❣️

    1. താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

  10. ജോനാസ്

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???

    നമ്മുടെ അപരാജിതൻ പോലെ ഉണ്ട്

    Your writing is nice

    1. Nannayittund pettann adutta part venam

    2. ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ 😍

      1. 🤔🤔🤔

        1. എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️

          1. 🙂💓💓💓💓💓

          2. അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
            🤨🤨

      2. ❤️😍😍😍

    3. ബ്രോ അല്ല കേട്ടോ. Sis ആണ്..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com