സ്വപ്ന സാഫല്യം [AJ] 80

Views : 4509

അച്ഛൻ : അല്ലെങ്കിൽ അച്ഛന്റെ കൂടെ വരുമ്പോൾ അച്ഛന്റെ പൊന്നു മോൾ ഇങ്ങനെ അല്ലല്ലോ.. അച്ഛനെ ഒന്നും പറയാൻ സമ്മതിക്കില്ല. മോള് തന്നെ ഓരോന്നും പറഞ്ഞു കൊണ്ടേയിരിക്കും.. ഇന്ന് എന്താ അമ്മ വഴക്ക് പറഞ്ഞത് കൊണ്ടാണോ ഈ മൗനം? 

ലക്ഷ്മി  : ഏയ്.. ഇല്ല അച്ഛാ.. ഞാൻ ഇങ്ങനെ ഓരോന്ന് ഓർത്തു ഇരുന്നു പോയതാ. ( അത് പറഞ്ഞു പിന്നെയും ഒരു ആലോചനയിൽ മുഴുകുന്നു. യാത്രയിൽ അവൾ കാഴ്ചകൾ കാണുന്നുണ്ട് എങ്കിലും മനസ്സിൽ അവൾ കണ്ട സ്വപ്നം ആയിരുന്നു. അത് എന്ത് എന്ന് അറിയാനുള്ള ആകാംക്ഷ. സമയം കടന്നു പോകുമ്പോൾ അവളിൽ അത് ഏറി വന്നു കൊണ്ടിരുന്നു.. )

 

അങ്ങനെ 35 മിനിട്ട് കൊണ്ട് സ്കൂൾ എത്തി. അച്ഛൻ അവളെയും ഇറക്കി ഓഫീസിലേക്ക് തിരിച്ചു.

 

10 മണി. ക്ലാസ്സ് തുടങ്ങി കഴിഞ്ഞു. ക്ലാസ്സിലെ പഠിക്കുന്ന ഒരു  മിടുക്കി കുട്ടിയാണ് ലക്ഷ്മി. പക്ഷേ അന്ന് അവൾക്ക് ഒന്നും ശ്രദ്ധിക്കാൻ ആകുന്നില്ല. മനസ്സിൽ ആ രൂപം മാത്രം ആയിരുന്നു. അതിനോടുള്ള അടക്കാൻ ആകാത്തൊരു ആകർഷണം. ഉച്ചയകുന്നതിന് മുന്നേ തന്നെ അവളുടെ മനസ്സ് ആകെ തളർന്നു. ഇത് വരേയും ഇങ്ങനൊരു അവസ്ഥ അവൾക്ക് ഉണ്ടായിട്ടില്ല.. എങ്ങനെ ഒക്കെയോ വൈകിട്ട് വരെയും ക്ലാസ്സിൽ നിയന്ത്രിച്ചു ഇരുന്നു. അപ്പോളും അവൾക്ക് വീട്ടിൽ എത്തിയാൽ മതി എന്നുള്ള ചിന്ത മാത്രം ആയിരുന്നു. അങ്ങനെ 4 മണി ആയിരിക്കുന്നു. ക്ലാസ് കഴിഞ്ഞ് വേഗം സ്കൂൾ ബസ്സിനു അടുത്തേക്ക് നടന്നു. ഒരു വിൻഡോ സൈഡിൽ സീറ്റ്‌ കിട്ടി. അവിടെ ഇരുന്നു.

 

ഏകദേശം 5 മണിയോട് കൂടി വീട്ടിൽ എത്തി. അച്ഛൻ എത്തിയിട്ടില്ല. കുളിച്ചു ഡ്രസ്സ് ഒക്കെ മാറി അമ്മയുടെ അടുത്തേക്ക് പോയി. അമ്മ അടുക്കളയിൽ ചായ ഉണ്ടാക്കുകയാണ്. അവിടെ ഒരു ചെയറിൽ ഇരുന്നു. അപ്പോളും അവളുടെ ശ്രദ്ധ അവിടെങ്ങും ആയിരുന്നില്ല. വന്നുവോ അമ്മയുടെ പൊന്നു മോള്.. അമ്മ ചോദിച്ചു. എന്നിട്ട് അടുത്ത് പോയി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു, രാവിലെ അമ്മ ദേഷ്യപ്പെട്ടത്തിൽ വിഷമം ഉണ്ടോ മോൾക്ക്? അതുകൊണ്ടാണോ ഇങ്ങനെ സങ്കടപ്പെട്ടു ഇരിക്കുന്നെ എന്ന് ചോദിച്ചു.

 

ഏയ്..ഇല്ല അമ്മേ.. അവൾ മറുപടി പറഞ്ഞു. ( പിന്നെയും ആലോചനയിൽ )

 

പിന്നെ എന്താ.. രാവിലെ കണ്ട ആൾ അല്ലല്ലോ ഇപ്പൊ. എന്തോ വല്യ ആലോചനയിൽ ആണല്ലോ. ഇതുവരേയും ഇങ്ങനെ കണ്ടിട്ടില്ല.. വളരെ ചുരുങ്ങിയ സമയം കൊണ്ട് അവളിൽ എല്ലാറ്റിനോടും അശ്രദ്ധമായ ഒരു പെരുമാറ്റം മഞ്ജുവിന് തോന്നിയിരുന്നു..

 

മഞ്ജു ടേബിളിൽ ചായയും കൂടെ കഴിക്കാൻ നല്ല ചൂട് ഉണ്ണിയപ്പവും കൊണ്ട് വച്ചു. ലക്ഷ്മി അത് അറിഞ്ഞത് പോലും ഇല്ല. ഉണ്ണിയപ്പം അവൾക്ക് ഒരുപാട് ഇഷ്ടമുള്ളത് ആണ്.. വീട്ടിൽ അത് ഉണ്ടാക്കുമ്പോൾ അതിന്റെ മണം അറിഞ്ഞു തേടി വരുന്ന കുട്ടി മുന്നിൽ ഉണ്ണിയപ്പം കൊണ്ട് വെച്ചിട്ട് പോലും അറിഞ്ഞിട്ടില്ല. ഈ കുട്ടിക്ക് ഇത് എന്താ പറ്റിയെ.. മഞ്ജു മനസ്സിൽ ചിന്തിച്ചു.

Recent Stories

The Author

AJ

25 Comments

  1. അടിപൊളി… 😍സിസ്റ്റർ..

    1. താങ്ക്സ് ബ്രോ..

  2. Nannayittund!!

  3. നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ😜😜 ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..😜😜😅

    1. മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.

  4. Sis,
    U hav an excellent way in writting skill … keep it up ..
    Nannayitund … 😍😍

    1. നന്ദി sis..

  5. Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.

    Kuttappan 🧡

  6. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും

  7. നന്നായിട്ടുണ്ട്
    തുടർന്ന് എഴുതു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.

  8. Adipoliayitund. Waiting for nxt part❤❤❤

    1. നന്ദി ചേച്ചി..

  9. ജീനാപ്പു

    സൂപ്പർ 👌 വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…👏👏👏👍❣️

    1. താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

  10. ജോനാസ്

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???

    നമ്മുടെ അപരാജിതൻ പോലെ ഉണ്ട്

    Your writing is nice

    1. Nannayittund pettann adutta part venam

    2. ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ 😍

      1. 🤔🤔🤔

        1. എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️

          1. 🙂💓💓💓💓💓

          2. അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
            🤨🤨

      2. ❤️😍😍😍

    3. ബ്രോ അല്ല കേട്ടോ. Sis ആണ്..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com