സ്വപ്ന സാഫല്യം [AJ] 80

Views : 4509

റൂമിൽ പോയി വേഗം ഡ്രസ്സ് ഒക്കെ മാറി സ്കൂളിൽ പോകാൻ റെഡി ആയി വന്നു. അമ്മ അപ്പോളേക്കും ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കി വെച്ചിട്ടുണ്ട്. നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ വേഗം അതും കഴിച്ചു ഇറങ്ങാൻ തുടങ്ങുമ്പോൾ അച്ഛൻ മുകളിൽ നിന്നും വരുന്നു. അച്ഛനെ കണ്ടതും അവൾക്ക് ചെറിയൊരു വാശി.. ഇന്ന് അച്ഛൻ അവളെ സ്കൂളിൽ ഡ്രോപ്പ് ചെയ്യണം എന്ന് പറഞ്ഞു. എന്നും സ്കൂൾ ബസ്സിൽ ആണ് പോകുന്നത് എങ്കിലും അച്ഛനെ കൈയിൽ കിട്ടുമ്പോൾ അവൾ ഈ വാശി സ്ഥിരം കാണിക്കാറുണ്ട്. അതിനു  എന്താ മോളെ അച്ഛൻ കൊണ്ട് പോകാമല്ലോ.. മോള് വേഗം ഇറങ്ങിയേ എന്ന് പറഞ്ഞതും അത് കേട്ട് മഞ്ജു അവളെ വഴക്ക് പറഞ്ഞു. ” ഇപ്പോളും കൊച്ചു കുട്ടി എന്ന വിചാരം ആണ്. ഓരോ വാശികൾ.. അത് നടത്തി കൊടുക്കാൻ ഒരു അച്ഛനും..” 

നീ എന്തിനാ മഞ്ജു അവളെ വഴക്ക് പറയുന്നെ.. അവൾക്ക് വേണ്ടിയല്ലേ നമ്മൾ ജീവിക്കുന്നത് തന്നെ.. അവളുടെ ആഗ്രഹങ്ങളും വാശിയും നമ്മൾ അല്ലേ നടത്തി കൊടുക്കേണ്ടത്.. വേറെ ആരോട് ആണ് അവൾ ഇതൊക്കെ പറയുക.. എന്ന് ശങ്കർ ചോദിച്ചു.

 

അല്ല ഏട്ടാ.. ഏട്ടന് ഇന്ന് നേരത്തെ ഓഫീസിൽ എത്തേണ്ടത് ഉണ്ടെന്ന് ഇന്നലെ രാത്രിയിലെ പറഞ്ഞിരുന്നത് അല്ലേ.. ഇവളെ സ്കൂളിൽ ഇറക്കി പോകുമ്പോൾ വൈകില്ലേ. അത് കൊണ്ട് പറഞ്ഞതാ..

 

അത് ഒന്നും സാരമില്ല മഞ്ജു.. അങ്ങനെ പറഞ്ഞു കൊടുക്ക് അച്ഛാ എന്ന്  പറഞ്ഞു രണ്ടു പേരും ഇറങ്ങി കാറിൽ കയറി . കാറ് ഗേറ്റ് കടന്നു പോകുന്നത് വരെയും മഞ്ജു അവരെ നോക്കി നിന്നു.

 

*************************************************

കാറിൽ…

 

ശങ്കറിന് വേഗം ഓഫീസിൽ എത്തേണ്ടത് ഉണ്ട്. അത് കൊണ്ട് കാർ അത്യാവശ്യം സ്പീഡിൽ ആണ് പോയി കൊണ്ടിരുന്നത്.. എങ്കിലും ബ്ലോക് ഉള്ളതിന്റെ പരിമിതികളും ഉണ്ട്. രാവിലെ സ്കൂൾ സമയം, ഓഫീസ് സമയം ഒക്കെ ആണല്ലോ. അതിന്റേത് ആയിട്ടുള്ള തിരക്കുകൾ റോഡിൽ ഉണ്ടായിരുന്നു. ലക്ഷ്മി പുറം കാഴ്ച ഒക്കെ കണ്ട് ഇരിക്കുകയാണ്.. എന്നും കാണുന്ന കാഴ്ചകൾ.. പക്ഷേ അത് അച്ഛന്റെ കൂടെ ഇരുന്നു കാണുന്നത് അവൾക്ക് വേറൊരു ഫീൽ ആണ്..

 

അച്ഛൻ : എന്താ മോളെ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ?

 

ലക്ഷ്മി  : ഒന്നുമില്ല അച്ഛാ..

 

Recent Stories

The Author

AJ

25 Comments

  1. അടിപൊളി… 😍സിസ്റ്റർ..

    1. താങ്ക്സ് ബ്രോ..

  2. Nannayittund!!

  3. നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ😜😜 ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..😜😜😅

    1. മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.

  4. Sis,
    U hav an excellent way in writting skill … keep it up ..
    Nannayitund … 😍😍

    1. നന്ദി sis..

  5. Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.

    Kuttappan 🧡

  6. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും

  7. നന്നായിട്ടുണ്ട്
    തുടർന്ന് എഴുതു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.

  8. Adipoliayitund. Waiting for nxt part❤❤❤

    1. നന്ദി ചേച്ചി..

  9. ജീനാപ്പു

    സൂപ്പർ 👌 വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…👏👏👏👍❣️

    1. താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

  10. ജോനാസ്

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???

    നമ്മുടെ അപരാജിതൻ പോലെ ഉണ്ട്

    Your writing is nice

    1. Nannayittund pettann adutta part venam

    2. ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ 😍

      1. 🤔🤔🤔

        1. എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️

          1. 🙂💓💓💓💓💓

          2. അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
            🤨🤨

      2. ❤️😍😍😍

    3. ബ്രോ അല്ല കേട്ടോ. Sis ആണ്..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com