സ്വപ്ന സാഫല്യം [AJ] 80

Views : 4509

അത് എന്നിൽ ഇത്രയും മാറ്റം ഉണ്ടാക്കണം എങ്കിൽ അത് വെറും ഒരു രൂപം ആയിരിക്കില്ല എന്ന് അവൾ ഉറപ്പിച്ചു.. അ സംശയം അവളെ അലട്ടി കൊണ്ടിരുന്നു. എങ്കിലും അച്ഛനെയും അമ്മയേയും ഓർത്തു അവൾ എങ്ങനെയൊക്കെയോ പഴയ ഒരു അവസ്ഥയിലേക്ക് തിരികെ വന്നു. പൂർണമായും അതിനു അവൾക്ക് സാധിച്ചില്ല എങ്കിൽ പോലും വീട്ടിൽ മുൻപ് ഉണ്ടായിരുന്ന ആ സന്തോഷകരമായ അന്തരീക്ഷം  കുറച്ചു ഒക്കെ  അവൾക്ക് തിരികെ കൊണ്ട് വരാൻ സാധിച്ചു.. അപ്പോളും അവളുടെ മനസ്സിൽ ആ സ്വപ്നം അജ്ഞാനം ആയി തന്നെ തുടർന്നു..

 

ദിവസങ്ങൾ കഴിഞ്ഞു..

 

ഒരു ഞായർ.. ആ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്. വർഷത്തിൽ 12 ദിവസം മാത്രം ദർശനം അനുവദിക്കുന്ന തിരുവൈരാണിക്കുളം ശിവ പാർവതി ക്ഷേത്രം തുറക്കുന്ന ദിവസം. അച്ഛൻ വീട്ടിൽ ഉള്ളത് കൊണ്ടും മറ്റു തിരക്കുകൾ ഇല്ലാത്തത് കൊണ്ടും അവൾ അച്ഛനോടും അമ്മയോടും അവിടെ പോകാം എന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ തന്നെ പറഞ്ഞിരുന്നു. അത് അനുസരിച്ച് അവർ മൂന്ന് പേരും രാവിലെ റെഡി ആയി.

 

ഒരു ദാവണി ആണ് ലക്ഷ്മി ധരിച്ചിരിക്കുന്നത്.. ഒരു ബ്ലാക്ക്- ഗോൾഡൺ നിറത്തിലുള്ളത്.. അതിൽ അതി മനോഹരം ആയി ചെയ്തിരിക്കുന്ന സ്റ്റോൺ വർക്കുകളും എംബ്രോയിഡറി വർക്കുകളും.. ഈറൻ മുടി ചീകി കെട്ടിയിട്ടുണ്ട്. അതിൽ ഒരു തുളസിക്കതിർ. കൺമഷി പടർത്തിയ കണ്ണുകൾ. ഒരു കൊച്ചു പൊട്ടും ചെറിയൊരു ചന്ദന ക്കുറിയും. ഡ്രസ്സിന് ചേരുന്ന തരത്തിൽ ഉള്ള ഒരു ജിമിക്കി കമ്മലും. ആ മുഖത്ത് പാർവതി ദേവിയുടെ ഐശ്വര്യം തന്നെ ആയിരുന്നു ആ സമയം.

 

ഏകദേശം 4 മണിയോട് കൂടി വീട്ടിൽ നിന്നും ഇറങ്ങി യാത്രതിരിച്ചു. ആദ്യം അവർ പോയത് അടുത്തുള്ള ശിവക്ഷേത്രത്തിൽ ആയിരുന്നു. എന്നും അവളുടെ സങ്കടങ്ങളും സന്തോഷങ്ങളും പറഞ്ഞിരുന്നത് ആ ഭഗവാനോട് ആണല്ലോ.. അത് കൊണ്ട് തന്നെയാണ് ആദ്യം അവിടേക്ക് പോയതും. മഞ്ജുവിന്റെ മനസ്സിലും മോളുടെ സ്വഭാവത്തിൽ ഉള്ള മാറ്റം ഒരുപാട് വിഷമം ഉണ്ടാക്കിയിരുന്നു. അത് പക്ഷേ പുറമേ പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം. അവിടെ എത്തി വേണ്ട വഴിപാടുകളും പ്രാർത്ഥനകളും ഒക്കെ നടത്തി. മകളെ എപ്പോളും കാത്തു രക്ഷിക്കണം എന്ന് ശങ്കരനോടു മനസ്സുരുകി പ്രാർത്ഥിച്ചു അവിടെ നിന്നും ഇറങ്ങി. ശേഷം അവർ പോയത് തിരുവൈരാണിക്കുളത്തേക്ക് ആയിരുന്നു. ഒരു മൂന്നു മണിക്കൂർ യാത്രക്ക് ശേഷം അവർ ക്ഷേത്രത്തിൽ എത്തി. ലക്ഷ്മി ആദ്യം ആയിട്ടാണ് അവിടേക്ക് പോകുന്നത്. ഒരുപാട് നാളായി അവൾ  പോകാൻ ആഗ്രഹിക്കുന്നു. പക്ഷേ അച്ഛനെ ഇത് പോലെ കിട്ടാറില്ല. എപ്പോളും തിരക്ക് ആണ്. അതിന്റെ ഒരു സന്തോഷം അവളുടെ മുഖത്ത് കാണാൻ ഉണ്ട്..

 

Recent Stories

The Author

AJ

25 Comments

  1. അടിപൊളി… 😍സിസ്റ്റർ..

    1. താങ്ക്സ് ബ്രോ..

  2. Nannayittund!!

  3. നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ😜😜 ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..😜😜😅

    1. മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.

  4. Sis,
    U hav an excellent way in writting skill … keep it up ..
    Nannayitund … 😍😍

    1. നന്ദി sis..

  5. Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.

    Kuttappan 🧡

  6. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും

  7. നന്നായിട്ടുണ്ട്
    തുടർന്ന് എഴുതു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.

  8. Adipoliayitund. Waiting for nxt part❤❤❤

    1. നന്ദി ചേച്ചി..

  9. ജീനാപ്പു

    സൂപ്പർ 👌 വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…👏👏👏👍❣️

    1. താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

  10. ജോനാസ്

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???

    നമ്മുടെ അപരാജിതൻ പോലെ ഉണ്ട്

    Your writing is nice

    1. Nannayittund pettann adutta part venam

    2. ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ 😍

      1. 🤔🤔🤔

        1. എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️

          1. 🙂💓💓💓💓💓

          2. അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
            🤨🤨

      2. ❤️😍😍😍

    3. ബ്രോ അല്ല കേട്ടോ. Sis ആണ്..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com