സ്വപ്ന സാഫല്യം [AJ] 80

Views : 4509

നേരം പുലർന്നു..സൂര്യന്റെ സ്വർണ വർണ്ണാഭമായ കിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു.. പക്ഷികളുടെ സ്വരമാധുര്യം എങ്ങും കേൾക്കുന്നു.. മര ചില്ലകൾക്ക് ഇടയിലൂടെ സൂര്യ പ്രകാശം ഊർന്നിറങ്ങി ജനൽ പാളികൾ കടന്നു അവളുടെ മുഖത്തെ തലോടി കടന്നു പോയി ആ മുറിയിൽ ആകെ വ്യാപിക്കുന്നു. ആ വശ്യ മനോഹരം ആയ മിഴികൾ തുറന്നു അവൾ ചുറ്റും നോക്കി.. ആകെ ഒരു ഉന്മേഷം.. മനസ്സിൽ പതിവിലും സന്തോഷം.. എന്തോ ഒരു ദുഃഖം അകന്നത് പോലെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ വേഗം എഴുന്നേറ്റു റെഡി ആയി അമ്പലത്തിൽ പോയി.. തന്റെ ഈ കുഞ്ഞു വിഷമം അകറ്റി തന്നതിൽ അവൾ ഒരുപാട് നന്ദി പറഞ്ഞു.. എങ്കിലും ആ പ്രാർത്ഥനയിൽ ഒരു പരിഭവ സ്വരം ഉണ്ടായിരുന്നു.. അവൾ കണ്ടതിന്റെ അവ്യക്തത.. എന്ത് കൊണ്ടാണ് അങ്ങനെ ഒരു രൂപം കണ്ടത് എന്നും.. ആരാണ് ആ രൂപം എന്നു അവളുടെ മനസ്സ് സ്വയം ചോദിച്ചു കൊണ്ടിരുന്നു.. അങ്ങനെ  ഭഗവാന്റെ മുന്നിൽ നിന്ന് കൈ കൂപ്പി നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവൾ സ്വയം ചിന്തിച്ചു.. ഞാൻ എന്തിനാണ് കരയുന്നത്?? ഒരു സ്വപ്നം കാണ്ടു.. അതിൽ ഇത്ര സങ്കടപ്പെടുന്നത് എന്തിനാ??  അവൾ പോലുമറിയാതെ അവളുടെ ഉപബോധ മനസ്സിൽ വർഷങ്ങൾ ആയി ഉറങ്ങി കിടക്കുന്ന ജൻമ നിയോഗത്തിലേക്കും പ്രണയ സാക്ഷാത്കാരതിലേക്കും ഉള്ള വഴി തുറന്നു കിട്ടിയതിന്റെ സന്തോഷം ആണ് അതെന്ന് അവൾ അറിയുന്നില്ല.. തൊഴുതു വഴിപാടുകൾ ഒക്കെ നടത്തി തിരികെ വീട്ടിലേക്ക്..

 

———————————

 

കയ്പ്പട്ടൂർ തറവാട്ടിൽ…,

 

ലക്ഷ്മി ക്ഷേത്രത്തിൽ നിന്ന് വന്നു നേരെ അടുക്കളയിൽ പോയി. അമ്മ എന്തോ കാര്യം ആയിട്ട് ഉണ്ടാക്കാനുള്ള തിരക്കിൽ ആണ്. സ്കൂളിൽ പോകേണ്ടത് ഉണ്ടല്ലോ.. അപ്പോ കൊണ്ട് പോകാനുള്ള ഫുഡ് ആണ് ഉണ്ടാക്കുന്നത്.. അതാണ് ഇത്ര വേഗത്തിൽ.. അവൾ മനസ്സിൽ വിചാരിച്ചു. പതിയെ ചെന്ന് പുറകിലൂടെ അമ്മയെ കെട്ടപ്പിടിച്ചു. മഞ്ജു തിരിഞ്ഞു നോക്കിയപ്പോൾ കവിളിൽ ഒരു ഉമ്മയും കൊടുത്തു.

 

എന്ത് പറ്റിയതാ എന്റെ മോൾക്ക്.. പതിവിലും സന്തോഷത്തിൽ ആണല്ലോ.. എന്താ മോളെ കാര്യം ? അമ്മ ചോദിച്ചു.

 

ഒന്നുമില്ല  അമ്മ .. എന്ന് പറഞ്ഞു തിരികെ ഓടി അച്ഛന്റെ റൂമിൽ പോയി. അച്ഛൻ എവിടെയോ പോകാൻ റെഡി ആകുകയാണ്. ഓടിപ്പോയി കെട്ടിപിടിച്ചു അച്ഛനും കവിളിൽ ഒരു മുത്തം കൊടുത്തു. അവളുടെ സന്തോഷം കണ്ട് അച്ഛൻ കാര്യം തിരക്കി. പക്ഷേ അവൾ മറുപടിയൊന്നും പറഞ്ഞില്ല.. അത് മറ്റൊന്നും കൊണ്ടല്ല.. കാര്യം അറിഞ്ഞാൽ അവർ കളിയാക്കും എന്ന് വിചാരിച്ചു ആയിരുന്നു. അച്ഛനോടും അമ്മയോട് പറഞ്ഞ അതേ മറുപടി പറഞ്ഞു അവളുടെ റൂമിലേക്ക് പോയി..

 

Recent Stories

The Author

AJ

25 Comments

  1. അടിപൊളി… 😍സിസ്റ്റർ..

    1. താങ്ക്സ് ബ്രോ..

  2. Nannayittund!!

  3. നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ😜😜 ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..😜😜😅

    1. മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.

  4. Sis,
    U hav an excellent way in writting skill … keep it up ..
    Nannayitund … 😍😍

    1. നന്ദി sis..

  5. Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.

    Kuttappan 🧡

  6. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും

  7. നന്നായിട്ടുണ്ട്
    തുടർന്ന് എഴുതു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.

  8. Adipoliayitund. Waiting for nxt part❤❤❤

    1. നന്ദി ചേച്ചി..

  9. ജീനാപ്പു

    സൂപ്പർ 👌 വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…👏👏👏👍❣️

    1. താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

  10. ജോനാസ്

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???

    നമ്മുടെ അപരാജിതൻ പോലെ ഉണ്ട്

    Your writing is nice

    1. Nannayittund pettann adutta part venam

    2. ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ 😍

      1. 🤔🤔🤔

        1. എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️

          1. 🙂💓💓💓💓💓

          2. അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
            🤨🤨

      2. ❤️😍😍😍

    3. ബ്രോ അല്ല കേട്ടോ. Sis ആണ്..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com