സ്വപ്ന സാഫല്യം [AJ] 80

Views : 4509

ശേഷം അത് ടേബിളിന് പുറത്ത് വെച്ചു അതിൽ നോക്കി ഇരുന്നു. അവളുടെ മനസ്സിൽ ഭയം ഉണ്ടായിരുന്നു എന്നത് സത്യം. പക്ഷേ അത് ഭഗവാന്റെ ചിത്രം ആയിരുന്നതിനാൽ ആ ഭയം പതിയെ പതിയെ മാഞ്ഞു പോയിരുന്നു. പിന്നെ അവൾ ഒന്നും പഠിക്കാൻ ശ്രമിച്ചില്ല. ബെഡിൽ പോയി കിടന്നു ഇതൊക്കെ ആലോചിച്ചു ഉറക്കത്തിലേക്ക് പോയി. സമയം 4 മണി കഴിഞ്ഞു.. ലച്ചു ശാന്തമായ ഉറക്കത്തിൽ ആണ്. ആ രാത്രിയും അവൾക്ക് ആ സ്വപ്നം സമ്മാനിച്ചു.

പക്ഷേ ആ സ്വപ്നത്തിൽ ചെറിയൊരു മാറ്റം ഉണ്ടായിരുന്നു. പതിവ് പോലെ ആ രൂപത്തെ അവൾ അന്നും കണ്ടു. നക്ഷത്രങ്ങൾക്കും ചന്ദ്രനും ഒപ്പം ആകാശത്തിൽ ശോഭിച്ചു നിൽക്കുന്നു അത്. കുറച്ചു കഴിഞ്ഞു ആ രൂപം ഒരു ശിവലിംഗവും ആയി കടലിലേക്ക് പോകുന്നു. ആ രൂപത്തിന്റെ നാവിൽ നിന്നും പഞ്ചാക്ഷരി മന്ത്രം കേട്ട് കൊണ്ടിരിക്കുന്നു. ആ ഉറക്കത്തിൽ കണ്ണുകൾ തുറക്കാതെ അവൾ എഴുന്നേറ്റു ടേബിളിന്‌ അടുത്തേക്ക് നടന്നു. അപ്പോളും അവളുടെ കണ്ണുകൾ അടഞ്ഞു ഇരിക്കുകയാണ്. അവിടെ വച്ചിരുന്ന ആ മഹാദേവന്റെ ചിത്രം കൈകളിൽ എടുക്കുന്നു. അതിൽ എന്തൊക്കെയോ വരക്കുന്നു.

ശേഷം ആ ടേബിളിൽ തല വെച്ച് ഉറങ്ങുന്നു.

 

******************

 

പ്രഭാതത്തിലെ സൂര്യോദയ വേള.. ,

 

കിഴക്കൻ ചക്രവാളത്തിൽ പ്രഭാമണ്ഡലം തെളിഞ്ഞു കാണുന്നു. അതിൽ നിന്നും സ്വർണ നൂലിഴകൾ പോലുള്ള സൂര്യ കിരണങ്ങൾ ചുറ്റും വ്യാപിക്കുന്നു. പ്രതീക്ഷയുടെ പുതുനാമ്പുകൾ വിടരുന്നത് പോലെ,  ഭൂമിയിലെ പുത്തൻ ലോക കാഴ്ചകൾ കൈവരിക്കാൻ വേണ്ടിയുള്ള പ്രാർത്ഥനയോടെ ഭൂമി ദേവിയെ വണങ്ങി കൈ കൂപ്പി നിൽക്കുന്ന പുഷ്പ മുകുളങ്ങൾ അവയുടെ ഇതളുകൾ വിടർത്തി പുതു ലോകം കാണുന്നു… പക്ഷികൾ കൂട് വിട്ടു പുതു ദേശം തേടി പോകുന്നു..

 

സൂര്യകിരണങ്ങൾ അവളുടെ റൂമിലെ ചുമരുകളും ജനൽപാളികളും ഭേദിച്ച് കടന്നു ആ മനോഹര വദനം തഴുകി ഉണർത്തുന്നു. ലക്ഷ്മി കണ്ണുകൾ പതിയെ തുറന്നു. നോക്കുമ്പോൾ രാത്രി ബെഡിൽ കിടന്നു ഉറങ്ങിയ അവൾ ടേബിളിന് അരികിൽ കിടക്കുന്നു. അവൾ ഞെട്ടി എഴുന്നേറ്റു നോക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രി അവൾ വരച്ചു എന്ന് പറഞ്ഞ മഹാദേവന്റെ ചിത്രം , അതിൽ ആകെ ഒരു മാറ്റം. അത് വരെയുള്ള ഭയം എല്ലാം ഉള്ളിലൊതുക്കിയ അവൾക്ക്  ആ ഒരു അത്ഭുതം മനസ്സിന്റെ നിയന്ത്രണം തെറ്റിക്കുന്നത് പോലെ തോന്നി.  അവൾ ഭയം കൊണ്ട് വിറച്ചു. അവളുടെ കണ്ണുകളെ വിശ്വസിക്കാൻ ആകുന്നില്ല. പേടിച്ച് അമ്മേ എന്ന് ഉച്ചത്തിൽ ഒന്ന് വിളിക്കാൻ പോലും ആകാതെ നിന്ന് പോയി…

 

തുടരും …

*********************

 

Recent Stories

The Author

AJ

25 Comments

  1. അടിപൊളി… 😍സിസ്റ്റർ..

    1. താങ്ക്സ് ബ്രോ..

  2. Nannayittund!!

  3. നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ😜😜 ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..😜😜😅

    1. മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.

  4. Sis,
    U hav an excellent way in writting skill … keep it up ..
    Nannayitund … 😍😍

    1. നന്ദി sis..

  5. Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.

    Kuttappan 🧡

  6. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും

  7. നന്നായിട്ടുണ്ട്
    തുടർന്ന് എഴുതു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.

  8. Adipoliayitund. Waiting for nxt part❤❤❤

    1. നന്ദി ചേച്ചി..

  9. ജീനാപ്പു

    സൂപ്പർ 👌 വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…👏👏👏👍❣️

    1. താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

  10. ജോനാസ്

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???

    നമ്മുടെ അപരാജിതൻ പോലെ ഉണ്ട്

    Your writing is nice

    1. Nannayittund pettann adutta part venam

    2. ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ 😍

      1. 🤔🤔🤔

        1. എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️

          1. 🙂💓💓💓💓💓

          2. അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
            🤨🤨

      2. ❤️😍😍😍

    3. ബ്രോ അല്ല കേട്ടോ. Sis ആണ്..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com