സ്വപ്ന സാഫല്യം [AJ] 80

ശങ്കർ        :   ആണോ  ലച്ചു.. 

ലച്ചു      :  അച്ഛാ.. ഞാൻ ഉറങ്ങിയൊന്നും ഇല്ല. ഇൗ അമ്മ വെറുതെ പറയുന്നത് ആണ്.

 

മഞ്ജു      :  വെറുതെ ആണോ മോളെ.. അമ്മ കണ്ടത് പറഞ്ഞു. ഇനി അതിനു വേണ്ടി തർക്കം വേണ്ട. ആഹ്.. ഏട്ടാ.. പിന്നെ ഒരു കാര്യം പറയാൻ മറന്നു. ഞാൻ അവിടെ ചെല്ലുമ്പോൾ ലച്ചു ഒരു ചിത്രം വരച്ചു വെച്ചിട്ടുണ്ടായിരുന്നു. മഹാദേവന്റെ ചിത്രം. ഇവൾ വരയ്ക്കും എന്ന് ഞാൻ ഇന്നാ അറിയുന്നേ.

 

ശങ്കർ     :  അച്ഛനും അത് പുതിയ അറിവ് ആണല്ലോ.

 

ലക്ഷ്മി രണ്ടു പേരെയും എതിർക്കാൻ ശ്രമിച്ചില്ല. എന്താണ് ഉണ്ടായത് എന്ന് അവൾക്കു പോലും നിശ്ചയം ഇല്ല. അപ്പോൾ അവൾ എന്ത് പറയാൻ ആണ്. അത് കൊണ്ട് എല്ലാം കേട്ട് മിണ്ടാതിരുന്നു. എങ്കിലും അവൾ ഉറങ്ങി എന്ന് പറഞ്ഞു കളിയാക്കിയത് കൊണ്ട് അതിന്റെ ഒരു നീരസം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവിനോടു പിണക്കം എന്ന ഭാവത്തിൽ കഴിക്കാൻ കൂട്ടാക്കാതെ തിരിഞ്ഞു  ഇരുന്നു.

 

അതു കണ്ട് രണ്ടു പേർക്കും സങ്കടം വന്നു. അവളുടെ മുഖം വാടുന്നത് അവർക്ക് സഹിക്കില്ലല്ലോ ? ലച്ചുവിന്റെ മുഖം കണ്ട് ശങ്കർ അവളെ ആശ്വസിപ്പിച്ചു. അച്ഛന്റെ പൊന്നു കഴിച്ചേ.. ഇല്ലേൽ അച്ഛന് സങ്കടം ആകും എന്ന് പറഞ്ഞു അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. അത് കണ്ട് അവളുടെ വാശി ഒന്നു കുറഞ്ഞുവോ.. അതേ കുറഞ്ഞു.. അതുകൊണ്ട് ആകണം അവൾ കഴിക്കാനായി തുടങ്ങിയിരുന്നു. ഇതൊക്കെ കണ്ട് മഞ്ജുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അങ്ങനെ സന്തോഷം ആയി ഭക്ഷണം കഴിക്കാൻ തുടങ്ങി. കഴിക്കുമ്പോൾ ലച്ചുവിന്റെ മനസ്സിൽ അപ്പോളും വിഷയം ആ ചിത്രം ആയിരുന്നു.

 

കുറച്ചൊക്കെ കഴിച്ചു കഴിഞ്ഞപ്പോൾ മതിയായി എന്ന് പറഞ്ഞു അവൾ എഴുന്നേറ്റു കൈ കഴുകി വെള്ളം ഒക്കെ എടുത്തു ഉറങ്ങാൻ പോകുവാ എന്ന ഭാവത്തിൽ റൂമിലേക്ക്  പോയി.

 

—————————-

 

ലച്ചുവിന്റെ റൂമിൽ..,

 

റൂമിൽ എത്തി വെള്ളം ടേബിളിൽ വച്ചു ആദ്യം അവൾ നോക്കിയത് താൻ വരച്ചു എന്ന് പറയുന്ന ആ ചിത്രം ആയിരുന്നു. അവളുടെ വിറയാർന്ന ആ കരങ്ങളാൽ ആ ചിത്രം കൈയിൽ എടുത്തു ഭഗവാനെ.. മഹദേവാ.. ശങ്കരാ.. ഇത് എന്ത്  അത്ഭുതം ആണ് ?  ഇൗ ചിത്രം ഇവിടെ എങ്ങനെ വന്നു ? ആരു വരച്ചതാണ് ഇത് ?? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ഈശ്വര… എന്ന് പറഞ്ഞു കൈകൾ കൂപ്പി…

Updated: August 23, 2020 — 2:28 am

25 Comments

  1. അടിപൊളി… ?സിസ്റ്റർ..

    1. താങ്ക്സ് ബ്രോ..

  2. Nannayittund!!

  3. നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ?? ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..???

    1. മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.

  4. Sis,
    U hav an excellent way in writting skill … keep it up ..
    Nannayitund … ??

    1. നന്ദി sis..

  5. Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.

    Kuttappan ?

  6. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും

  7. നന്നായിട്ടുണ്ട്
    തുടർന്ന് എഴുതു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.

  8. Adipoliayitund. Waiting for nxt part❤❤❤

    1. നന്ദി ചേച്ചി..

  9. ജീനാപ്പു

    സൂപ്പർ ? വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…????❣️

    1. താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

  10. ജോനാസ്

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???

    നമ്മുടെ അപരാജിതൻ പോലെ ഉണ്ട്

    Your writing is nice

    1. Nannayittund pettann adutta part venam

    2. ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ ?

        1. എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️

          1. ??????

          2. അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
            ??

    3. ബ്രോ അല്ല കേട്ടോ. Sis ആണ്..

Comments are closed.