ലച്ചു : അതേ അമ്മേ.. ഞാൻ ഒരു സ്വപ്നം കണ്ടൂ. അത് കൊണ്ട് ചോദിച്ചതാ.
അച്ഛൻ : അച്ഛന്റെ പൊന്നു എന്ത് സ്വപ്നം ആണ് കണ്ടത്..
ലച്ചു : അത് ഞാൻ ഓർക്കുന്നില്ല അച്ഛാ.. ഇനി കാണുമ്പോൾ ഞാൻ പറഞ്ഞു തരാം..
അമ്മ : ആഹാ.. അത് കൊള്ളാമല്ലോ.. ഇന്ന് കണ്ട സ്വപ്നം ഇനിയും കാണും എന്നോ??
ലച്ചു : ആഹ്.. നോക്കട്ടെ.. കാണാൻ സാധ്യത ഉണ്ട്. കണ്ടാൽ പറഞ്ഞു തരാം. ( അത് പറയുമ്പോൾ അവളിൽ അത് വരേയും ഉണ്ടായിരുന്ന ഭയം ഒക്കെ മാഞ്ഞു പോയിരുന്നു. മുഖത്ത് ഒരു പ്രത്യേക ഭാവം ആയിരുന്നു )
അങ്ങനെ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അച്ഛന് ഒരു കോൾ വരുന്നത്. ബിസിനസ് കോൾ ആയിരുന്നത് കൊണ്ട് എന്തൊക്കെയോ മെയ്ൽ ചെക്ക് ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞു അച്ഛൻ റൂമിലേക്ക് പോയി. അമ്മ അടുക്കളയിലേക്കും പോയി. ശേഷം പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു ലക്ഷ്മി റൂമിലേക്കും.
——————————–
ലച്ചുവിന്റെ റൂമിൽ.,
അടുത്ത ദിവസം സ്കൂൾ ഉണ്ടല്ലോ.. അതിനാൽ പഠിക്കാനായി ബുക്ക് ഒക്കെ എടുത്തു ഇരുന്നു. പഠിക്കാൻ എന്ന ഭാവത്തിൽ ഇരുന്നത് ആണെങ്കിലും അവൾക്ക് ഒന്നും ശ്രദ്ധയോടെ ചെയ്യാൻ കഴിയുന്നില്ല. ആരോ അവളെ അടുത്തേക്ക് വിളിക്കുന്നത് പോലൊരു ഫീൽ. യാന്ത്രികമായി കുറച്ചു നേരം എന്തൊക്കെയോ വായിച്ചു ഇരുന്നു മയങ്ങി പോയിരുന്നു.
അപ്പോളേക്കും മഞ്ജു കഴിക്കാൻ ഉള്ളത് ഒക്കെ ഉണ്ടാക്കി ടേബിളിൽ വച്ചിരുന്നു. ശങ്കർ ഫോൺ സംസാരം ഒക്കെ കഴിഞ്ഞു കഴിക്കാനായി വന്നു. സമയം 9 മണി. മഞ്ജു.. മോൾ എവിടെയാ. കാണുന്നില്ലല്ലോ. കഴിക്കാൻ പോയി വിളിച്ചിട്ട് വന്നേ.. ശങ്കർ വിളിച്ചു പറഞ്ഞു.
വിളിക്കാം ഏട്ടാ.. അവൾ പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു റൂമിൽ പോയതാ.. ഞാൻ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞു മഞ്ജു റൂമിൽ പോയി.
മഞ്ജു റൂമിൽ പോയി നോക്കുമ്പോൾ ലച്ചു ടേബിളിൽ തല വച്ച് കിടക്കുന്നു. ലച്ചൂ… എന്ന് വിളിച്ചു അടുത്ത് പോയി നോക്കുമ്പോൾ അവൾ പാതി മയക്കത്തിൽ ആണ്. അവൾ ഉറക്കത്തിലും ഒരു പേപ്പറിൽ എന്തൊക്കെയോ വരച്ചിരിക്കുന്നു. മഞ്ജു ആ പേപ്പർ എടുത്തു നോക്കി. അതിൽ ഒരു മഹാദേവന്റെ രൂപം ആയിരുന്നു.
അടിപൊളി… ?സിസ്റ്റർ..
താങ്ക്സ് ബ്രോ..
Nannayittund!!
Thank you
നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ?? ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..???
മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.
Sis,
U hav an excellent way in writting skill … keep it up ..
Nannayitund … ??
നന്ദി sis..
Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.
Kuttappan ?
കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും
നന്നായിട്ടുണ്ട്
തുടർന്ന് എഴുതു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.
Adipoliayitund. Waiting for nxt part❤❤❤
നന്ദി ചേച്ചി..
സൂപ്പർ ? വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…????❣️
താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.
നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???
നമ്മുടെ അപരാജിതൻ പോലെ ഉണ്ട്
Your writing is nice
Nannayittund pettann adutta part venam
ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ ?
???
എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️
??????
അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
??
❤️???
ബ്രോ അല്ല കേട്ടോ. Sis ആണ്..