സ്വപ്ന സാഫല്യം
Swapna Safalyam | Author : AJ
ആമുഖം,
പ്രിയപ്പെട്ട വായനക്കാരേ, ഞാന്‍ ആദ്യം ആയി എഴുത്തുന്ന ഒരു കൊച്ചു കഥയുടെ ആദ്യ ഭാഗം ആണ്. എല്ലാവരും വായിച്ചു സപ്പോര്‍ട്ട് തരണം. തെറ്റുകളും കുറവുകളും ഉണ്ടെങ്കില്‍ ക്ഷെമിക്കണം. അപ്പോള്‍ അധികം നീട്ടുന്നില്ല.
***********************
രാത്രി…
ഒരു ദിവസത്തെ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി ഭൂമിയിലെ എല്ലാ ജീവനും നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചു കൊണ്ട് നിദ്ര കൈവരിക്കുന്ന സമയം.
എങ്ങും നിശ്ശബ്ദത.. രാത്രിയുടെ ആ നിശ്ശബ്ദതയിൽ ഇളം തെന്നൽ ഒഴുകിയെത്തി വൃക്ഷങ്ങളുടെ ഇലകളിൽ തീർക്കുന്ന മർമ്മര ശബ്ദം… ചന്ദ്രശോഭയിൽ തെളിഞ്ഞും മങ്ങിയും കാണുന്ന മേഘ പടലങ്ങളും, മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളും നിറഞ്ഞ ആകാശം. നിദ്രയുടെ പാതയിൽ സന്തോഷവും ഭയവും ആകാംക്ഷയും നിറഞ്ഞ സ്വപ്നങ്ങൾ സമ്മാനിച്ചു കടന്നു പോകുന്ന അതി മനോഹരം ആയ നിമിഷങ്ങൾ.. അങ്ങനെ രാത്രിയുടെ മനോഹാരിത വാക്കുകളിൽ വർണ്ണിക്കാൻ കഴിയുന്നതല്ല..
************************************
ഇതൊക്കെ പറയുമ്പോൾ നിങ്ങൾ കരുതുന്നുണ്ടോ?? ഞാൻ ഇരുട്ടിനെ സ്നേഹിക്കുന്ന ഒരു ആളാണെന്ന്. ഒരിക്കലും അല്ല… ഒരു രാത്രി സമ്മാനിച്ചു പോയ സ്വപ്നം.. അത് ആണ് ഈ കഥയെ മുന്നോട്ട് നയിക്കുന്നത്. കഥ തുടങ്ങുന്നതിനു മുൻപ് ഒരാളെ പരിചയപെടുത്താം..
——————————————
ലക്ഷ്മി മേനോൻ.. ലക്ഷ്മി , ലച്ചു എന്നൊക്കെ വീട്ടിൽ വിളിക്കും.. ആൾ ഒരു ശിവ ആരാധികയാണ്. അച്ഛന്റെയും അമ്മയുടെയും ഏക മകൾ.. അച്ഛൻ ശങ്കർനാഥ് മേനോൻ. ബിസിനസ്സിൽ സജീവമായി തുടരുന്നു. അമ്മ മഞ്ജുഷ. മഞ്ജു എന്ന് വിളിക്കും. അച്ഛന്റെയും എന്റെയും കാര്യങ്ങൽ ഒക്കെ നോക്കി ഒരു ഗൃഹനാഥയായി കഴിഞ്ഞു പോകുന്നു. അവരുടെ വിവാഹം കഴിഞ്ഞ് 3 വർഷം ആയിട്ടും ഒരു കുഞ്ഞിനെ അവർക്ക് ദൈവം നൽകിയില്ല. അങ്ങനെ ഒരുപാട് ട്രീറ്റ്മെന്റ് ഒക്കെ ചെയ്തു. കൂടാതെ അമ്പലങ്ങളിൽ വഴിപാടുകളും പ്രാർത്ഥനകളും ഒക്കെ നടത്തി കഴിഞ്ഞു കിട്ടിയ മകൾ. അത്കൊണ്ട് തന്നെ ആകണം അവളെ ഒത്തിരി സ്നേഹിച്ചും കൊഞ്ചിച്ചും, എല്ലാ വാശികളും ഇഷ്ടങ്ങളും സാധിച്ചു കൊടുത്തും ആണ് ലച്ചുവിനെ വളർത്തിയത്.. ലച്ചു ഒരു ഇത്തിരി ദേഷ്യം കൂടുതൽ ഉള്ള കൂട്ടത്തിൽ ആണ്.. എന്തേലും ആഗ്രഹിച്ചാൽ അത് അപ്പോ കിട്ടണം. ഇല്ലേൽ ദേഷ്യം വരും.. എങ്കിലും കഴിവതും വീട്ടിൽ അതിനുള്ള സാഹചര്യം ആരും ഉണ്ടാക്കില്ല എന്നതാണ് സത്യം. അമ്മ കുറച്ചൊക്കെ ദേഷ്യം കാട്ടുമെങ്കിലും അച്ഛൻ അവളുടെ എല്ലാ വാശിക്കും കൂട്ട് നിൽക്കും.. അതുകൊണ്ട് എല്ലാം കൺമുന്നിൽ കിട്ടുക ആണ് പതിവ്.
അടിപൊളി… ?സിസ്റ്റർ..
താങ്ക്സ് ബ്രോ..
Nannayittund!!
Thank you
നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ?? ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..???
മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.
Sis,
U hav an excellent way in writting skill … keep it up ..
Nannayitund … ??
നന്ദി sis..
Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.
Kuttappan ?
കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും
നന്നായിട്ടുണ്ട്
തുടർന്ന് എഴുതു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.
Adipoliayitund. Waiting for nxt part❤❤❤
നന്ദി ചേച്ചി..
സൂപ്പർ ? വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…????❣️
താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.
നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???
നമ്മുടെ അപരാജിതൻ പോലെ ഉണ്ട്
Your writing is nice
Nannayittund pettann adutta part venam
ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ ?
???
എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️
??????
അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
??
❤️???
ബ്രോ അല്ല കേട്ടോ. Sis ആണ്..