റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

അച്ചായൻ മരിച്ചതിന് ശേഷം അവൻ ആ കാണുന്ന പഴയ ഓടിട്ട വീട്ടിലേക്ക് താമസം മാറ്റിയത്…

 

അത് അവന്റെ അമ്മച്ചി ജനിച്ച വീടാണ്….

 

നമ്മൾ കഴിയുന്ന ഈ വീടും പറമ്പും എല്ലാം അവന്റെ അമ്മച്ചിയുടെ ആണ്…

 

അച്ചായൻ മരിച്ചു രണ്ടാഴ്ച്ച കഴിഞ്ഞ് അവന്റെ ഉറക്കെയുള്ള വിളി കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് എത്തിയത്…

 

ചുമട് നിറയെ വീട്ട് സാധനങ്ങളുമായി അവൻ അപ്പോഴും ഉള്ളിലേക്ക് കേറാതെ ഞാൻ വരുന്നതും നോക്കി പുറത്ത് നിന്നു…

 

ഒന്നും പറയാതെ എന്റെ മുന്നിലേക്ക് അത് വച്ചിട്ട് അവൻ പോയി…

 

അവൻ പോകുന്നതും നോക്കി കരയാൻ അല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല…

 

പിന്നീട് ഒരിക്കലും അവൻ ആ പതിവ് തെറ്റിച്ചിട്ടില്ല…

 

കുറ്റബോധം കൊണ്ട് എന്റെ മനസ്സ് പലപ്പോഴും ഉരുകി തീർന്നിട്ടുണ്ട്..

 

അവൻ ആഗ്രഹിച്ച നേരത്ത് അമ്മയുടെ സ്നേഹം എനിക്ക് കൊടുക്കാൻ കഴിഞ്ഞില്ല…

 

ഇപ്പോൾ ഒരിക്കലെങ്കിലും അവൻ അമ്മച്ചി എന്നൊന്ന് വിളിച്ചിരുന്നെങ്കിൽ എന്ന്

ആഗ്രഹിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല …”

 

അത് പറഞ്ഞു നിർത്തിയതും അവരുടെ കണ്ണുകളിൽ നിന്നും അവനോടുള്ള സ്നേഹക്കടൽ ഒഴുകി തുടങ്ങി…

 

എന്ത് പറയണമെന്ന് അറിയാതെ അമ്മച്ചിയുടെ മുഖത്തേക്ക് നോക്കിയിരിക്കാനേ അവർക്കും കഴിഞ്ഞുള്ളു…

 

അപ്പച്ചന്റെ മരണശേഷമുള്ള കാര്യങ്ങൾ തങ്ങൾക്ക് ഓര്മയുണ്ടെങ്കിലും ചേട്ടായിയുടെ ഈ ഗൗരവ സ്വഭാവത്തിന് ഇങ്ങനെയൊരു കഥ ഉണ്ടെന്നത് അവർക്ക് പുതിയ അറിവായിരുന്നു…

 

പലപ്പോഴും ചേട്ടയിയുടെ സ്വഭാവത്തിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയപ്പോൾ അമ്മച്ചി ആ ചോദ്യങ്ങളുടെ നേരെയൊക്കെ മുഖം തിരിക്കുക ആയിരുന്നു പതിവ്…

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.