റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

സാധനങ്ങൾ പൊതിയിൽ നിന്നും പാത്രങ്ങളിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു ഷേർളിയും മക്കളും അപ്പോൾ…

 

“ഇതിൽ പഞ്ചസാര ഇല്ലല്ലോ അമ്മച്ചി…ഇനിയിപ്പോ നാളത്തേക്ക് എന്ത് ചെയ്യും..”

 

റിനി പറഞ്ഞു…

 

“ശോ… അത് ലിസ്റ്റിൽ എഴുതാൻ മറന്നു.. ഇനിയിപ്പോ ഇന്ന് അവനോട് ചെന്ന് പറയാൻ നിൽക്കേണ്ട…”

 

അവർ മകളോട് പറഞ്ഞു…

 

“ആ ഇപ്പോൾ ചെന്ന് പറഞ്ഞാൽ ചേട്ടായി കണ്ണ് പൊട്ടണ ചീത്ത പറയും… ഒരിക്കൽ എനിക്ക് അനുഭവം ഉള്ളതാ…”

 

അതും പറഞ്ഞുകൊണ്ട് റിൻസി അങ്ങോട്ടേക്ക് വന്നു…

 

“അവൻ ഒന്ന് ഒച്ച വയ്ക്കുമായിരിക്കും പക്ഷെ അപ്പോഴും നമ്മുടെ ആവശ്യവും അവൻ നിറവേറ്റാൻ മറക്കില്ല… അതും ഓർമയുണ്ടല്ലോ..”

 

ഷേർളി പുഞ്ചിരിയോടെ മക്കളെ നോക്കി പറഞ്ഞു…

 

“ആ അത് നേരാണ്… അന്നും വഴക്ക് പറഞ്ഞിട്ട് അപ്പോൾ തന്നെ ചേട്ടായി കവലയിൽ പോയി സാധനം വാങ്ങി വന്നിരുന്നു..”

 

റിനി പറഞ്ഞു…

 

“നമ്മുടെ ഓരോ ആവശ്യങ്ങളും ചെയ്ത് തരും… പക്ഷെ എന്താമ്മച്ചി ചേട്ടായി സ്നേഹത്തോടെ നമ്മളോട് മിണ്ടാതെ…ക്ലാസ്സിലെ കുട്ടികളൊക്കെ അവരുടെ ചേട്ടന്മാരെ പറ്റി പറയുമ്പോ കൊതിയാകും…”

 

ചിറി കോട്ടിക്കൊണ്ട് റിൻസി പറഞ്ഞു…

 

“ചേട്ടായി ഒന്ന് ചിരിച്ചു കണ്ടിട്ട് വടിയായ മതിയായിരുന്നു എന്നാണ് എന്റെ പ്രാർത്ഥന…”

 

തമാശ രൂപേണ റിനി പറഞ്ഞു…

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.