റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

“അതെന്നാ പണിയാ പിള്ളേരെ… ഞാൻ ഒറ്റക്ക് ഇവിടെ ഇരിക്കാനോ…”

 

സംശയത്തോടെ അവർ ചോദിച്ചു…

 

“ഓഹ്… നേരത്തെ എന്നതാ പറഞ്ഞേ അമ്മച്ചി… ഉറങ്ങി കിടക്കണ മോനെ ബുദ്ധിമുട്ടിക്കണ്ട എന്നല്ലേ…

 

അതോണ്ട് പുന്നാര അമ്മച്ചി ഇവിടിരിക്ക്..

 

ഞങ്ങള് ബുദ്ധിമുട്ടിച്ചോളാം മോനെ…”

 

റിൻസിയാണ് അത് പറഞ്ഞത്…

 

അത് കേട്ടതും ഷേർളി ചിറി കോട്ടി…

 

“എന്റെ കൊച്ചന്റെ അടുത്ത് ഇത്തിരി നേരം ഇരിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ നീയൊക്കെ കൂടി നമ്മളെ ഒഴിവാക്കുന്നോ…”

 

പരിഭവത്തോടെയുള്ള ഷേർളിയുടെ വാക്കുകൾ ഇരുവരിലും ചിരി പടർത്തി…

 

“അച്ചോടാ പാവം അമ്മച്ചി…പേടിക്കണ്ടാട്ടോ…

 

മ്മക്ക് മൂന്ന് പേർക്കും കൂടി പോയി അങ്ങേരുടെ കൈയിന്ന് തെറി കേട്ടിട്ട് വരാം…”

 

ഷേർളിയെ പുണർന്നുകൊണ്ട് റിൻസി പറഞ്ഞു..

 

രണ്ട് കുടകളിലായി അവർ വേഗം അവന്റെ വീട്ടിലേക്ക് പോയി…

 

ഒരു ആവേശത്തിന്റെ പുറത്ത് ഇറങ്ങി പുറപ്പെട്ടു എങ്കിലും അവന്റെ പ്രതികരണം എങ്ങനെ ആയുരുക്കുമെന്നതിനെ കുറിച്ച് അവർക്ക് ഉള്ളിൽ ആശങ്ക തോന്നിയിരുന്നു…

 

മൂവരും പക്ഷെ മുഖത്ത് ആ ഭാവം പ്രകടിപ്പിക്കാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചു…

 

രാത്രിയിൽ മുൻവശത്തെ ബൾബ് ഒരിക്കലും റെജി ഓഫാക്കാറില്ല എന്നത് ഷേർളിക്ക് അറിയാമായിരുന്നു…

 

ഉറക്കം വരാത്ത പല രാത്രികളിലും അവർ കണ്ണുനീരിന്റെ നനവോടെ ആ വീട്ടിലേക്ക് നോക്കി നിൽക്കാറുണ്ടായിരുന്നു…

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.