റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

..

 

“ഉറങ്ങുന്നവരെ ഉണർത്താൻ എളുപ്പമാണ്… പക്ഷെ ഉറക്കം നടിക്കുന്നവരെയോ… അത് വലിയ കഷ്ടപ്പാടാണ് മോളെ…”

 

ഒരു ദീര്ഘനിശ്വാസത്തോടെ അവൾ പറഞ്ഞു..

 

പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ റിൻസി അപ്പോഴും അവളെ നോക്കി…

 

“എടി മണ്ടി… ചേട്ടയിക്ക് നമ്മളെ ജീവനാണ് അമ്മച്ചിയെയും…

 

അത് ഉള്ളിൽ മറച്ചു വച്ചുകൊണ്ടാണ് ഈ ഗൗരവം കാണിക്കുന്നത്..

 

അപ്പൊ അങ്ങനെ ഉള്ളൊരു ആളുടെ ആ മുഖം മൂടി മാറ്റണമെങ്കിൽ അത് വളരെ പ്രയാസമാണ്…

 

കാരണം കുട്ടിക്കാലം മുതലേ നേരിട്ട അവഗണനയുടെയും വിഷമങ്ങളുടെയും ഫലമായിട്ട് ചേട്ടായി സ്വയം അങ്ങനെ ആയി തീർന്നതാ…

 

അതിൽ നിന്നും പെട്ടെന്നൊരു മാറ്റം ചേട്ടായി വിചാരിച്ചാൽ പോലും ആ മനസ്സിന് കഴിയില്ല..”

 

“അപ്പോൾ നമ്മൾ എന്ത് ചെയ്യും…”

 

സംശയത്തോടെ റിൻസി ചോദിച്ചു…

 

“കാത്തിരിക്കണം… ആ മനസ്സിന്റെ ഉള്ളിലെ ചങ്ങലകളിൽ ബന്ധിച്ച ആ പഴയ കൗമാരക്കാനെ പുറത്തേക്ക് വിടുന്നത് വരെ..

 

അതിനോടൊപ്പം നമ്മൾ ശ്രമം തുടരുകയും വേണം…”

 

റിൻസിക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി…

 

ഇച്ചേച്ചിക്ക് ചേട്ടായിയുടെ മനസ്സ് ഇത്ര പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ അവൾ അത്ഭുതപ്പെട്ടു…

 

“ഇജ്ജ് സുലൈമാൻ അല്ല…ഹനുമാൻ തന്നെ പഹയാ…”

 

അതും പറഞ്ഞുകൊണ്ടവൾ ഇച്ചേച്ചിയെ കെട്ടിപ്പിടിച്ചു…

 

 

അതേ…മ്മള് എത്തിട്ടോ….

 

റിനി പറഞ്ഞതൊക്കെ ശരിയാണെന്ന് പിന്നീടുള്ള ദിവസങ്ങളിലെ റെജിയുടെ രീതികൾ കണ്ടപ്പോൾ റിൻസിക്ക് മനസ്സിലായി..

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.