കുഞ്ഞുവാവയുടെ ചിത്രം പതിപ്പിച്ച ആ വാഹനം തന്റെ ചേട്ടായിയുടേതാണെന്നു തിരിച്ചറിയാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല…
താൻ കാണാതെ എവിടെയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടാകും …പാവം..
അവളുടെ മനസ്സ് മന്ത്രിച്ചു…
അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു… ഒപ്പം ആത്മവിശ്വാസവും…
ഏത് പ്രതിസന്ധികളും തങ്ങളെ കാക്കാൻ ഒരാൾ ഉണ്ടെന്ന്…
കൂടെ ഉണ്ടായിട്ടും ഇത്ര നാളും ആ കൈകളുടെ ശക്തി തിരിച്ചറിയാൻ കഴിയാത്തതിൽ അവൾക്ക് കുറ്റബോധം തോന്നി…
അതവളുടെ കണ്ണുകളിലെ നനവ് വ്യക്തമാക്കി.
ധൈര്യത്തോടെയും ഉറപ്പോടെയും അവൾ പദങ്ങൾ ചലിപ്പിച്ചു…
വീട്ടിൽ എത്തിയപ്പോൾ ആ വിവരം
ഷേർളിയോടും റിനിയോടും പറയാനും അവൾ മറന്നില്ല…
ഷേർളി അത് കേട്ട് വല്ലാതെ സന്തോഷിച്ചു…
“എന്താ ഇച്ചേച്ചി മുഖത്തിന് ഒരു വാട്ടം…”
റിൻസിയുടെ ചോദ്യം കേട്ടതും റിനി പുഞ്ചിരിച്ചു..
“ഇത് ചേട്ടായി നമ്മളോടുള്ള സ്നേഹം കൊണ്ട് ചെയ്യുന്നതാണ് …ശരിയാണ്… പക്ഷെ നമ്മുടെ ലക്ഷ്യം ഇതല്ലല്ലോ…”
ഒന്നും മനസ്സിലാകാതെ റിൻസി റിനിയെ നോക്കി…
“ആ മനസ്സ് തുറന്ന് നമ്മളെ സ്നേഹിക്കണം, നമ്മളോട് ഒരുപാട് സംസാരിക്കണം, ഒരുപാട് യാത്ര പോണം, അമ്മച്ചിയെ സ്നേഹിക്കണം, പിന്നെ ഈ വീട്ടിൽ നമ്മോടൊപ്പം കഴിയണം ഇതൊക്കെയല്ലേ നമുക്ക് വേണ്ടത്…
ഇന്നും ഇന്നാലെയുമൊക്കെ ചേട്ടായി ചെയ്ത പ്രവർത്തികൾ കാണുമ്പോ ആ മനസ്സിൽ നമ്മളോടുള്ള സ്നേഹം കൂടി എന്ന് നിനക്ക് തോന്നാം…
ആ മനസ്സിൽ എന്നും സ്നേഹമേ ഉള്ളു…
അതിനി കൂടാനും കുറയാനും പോകുന്നില്ല….
ചേട്ടായി തന്റെ ഉത്തരവാദിത്വങ്ങൾ കൂട്ടി എന്നേ ഇന്നത്തെ ഈ പ്രവർത്തികൊണ്ട് മനസ്സിലാക്കാൻ പറ്റൂ…”
റിനി പറഞ്ഞു നിർത്തി…
“ഇത്ര നാൾ കൊണ്ട് ചേട്ടയിക്ക് ഇത്രയും മാറ്റം വന്നില്ലേ… പോകെ പോകെ ഇനിയും മാറും…”
റിൻസി പറഞ്ഞു…
അത് കേട്ടതും റിനി ഒന്ന് പുഞ്ചിരിച്ചു.
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??