ഈ സമൂഹത്തിൽ ജീവിക്കണമെങ്കിൽ ഓരോ പെണ്കുട്ടിയും ഒന്നിലും അടി പതറാത്ത ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്…
ഇന്നത്തെ അനുഭവം നാളെ നിനക്കൊരു പാഠം ആയിരിക്കും…
കൂടുതൽ കരുത്തോടെ മനസ്സ് പാകപ്പെടുത്താൻ പറ്റിയൊരു ദിവസമായി കരുതുക..
ഒന്ന് മാത്രം ഓർക്കുക…
നിന്നെ സംരക്ഷിക്കാൻ നിന്നോളം പൊന്നൊരാൾ വേറെയില്ല…
തളരരുത്..”
അത്രയും പറഞ്ഞുകൊണ്ട് അവൻ ബൈക്ക് ചലിപ്പിച്ചു…
അവന്റെ വാക്കുകൾ അവളിലൊരു തീപ്പൊരി വിതറി…
പുത്തൻ ഊർജത്തിന്റെ തീപ്പൊരി…
ചുരുക്കം വാക്കുകളിൽ ഒരു സവിശേഷം നടത്തിയതായി അവൾക്ക് തോന്നി…
അവളുടെ മനസ്സിൽ അവനോടുള്ളൊരു കാഴ്ചപ്പാട് തന്നെ ആ വാക്കുകളിൽ മാറ്റി…
കുട്ടിക്കാലം മുതൽ താൻ കണ്ട് വളർന്ന ഒരു മനുഷ്യൻ…
ഇങ്ങനെയൊരു മുഖം അവനുണ്ടെന്നു അവൾ അറിഞ്ഞിരുന്നില്ല…
സ്നേഹത്തിനോടൊപ്പം വല്ലാത്തൊരു ബഹുമാനവും അവൾക്ക് റെജിയോട് തോന്നി..
അതിന്റെ സൂചകമായിട്ടെന്നോണം അവളുടെ കൈ അവന്റെ തോളിലമർന്നു…
റെജിയേയും റിൻസിയേയും കണ്ടതോടെ ഷേർളിയുടെയും റിനിയുടെയും മുഖം തിളങ്ങി…
ചേട്ടായിയോടൊപ്പമുള്ള റിൻസിയുടെ ബൈക്കിലുള്ള ആ വരവ് റിനിയിൽ അപ്പോഴും ചെറിയ അസൂയ ഉണ്ടാക്കി…
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??