റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

“റിൻസി…പേടിക്കണ്ട… ഒന്നുമില്ല… വാ നമുക്ക് വീട്ടിലേക്ക് പോകാം,, അവരെല്ലാം നിന്നെ കാണാഞ്ഞിട്ട് വിഷമിക്കുന്നുണ്ടാകും…”

 

അല്പനേരം അങ്ങനെ നിന്നിട്ട് അവൻ പറഞ്ഞു…

അവൻ ബൈക്കിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് നിന്നു..

 

യാന്ത്രികമായി അവൾ ആ ബൈക്കിന് പിന്നിൽ കയറി…

 

അവന്റെ പിന്നിലിരുന്ന് യാത്ര പോകാൻ അവൾ ഒരുപാട് കൊതിച്ചിരുന്നു പക്ഷെ അന്നൊന്നും അതിന് കഴിഞ്ഞില്ല…

 

അവസരം കിട്ടിയപ്പോൾ അവൾക്ക് അത് ആസ്വദിക്കുവാനും കഴിഞ്ഞില്ല…

 

അവന്റെ ദേഹത്തേക്ക് കൈ വയ്ക്കാൻ അവൾക്കെന്തോ മടി തോന്നി…

 

കുറച്ച് മുൻപ് അവന്റെ മാറോട് പറ്റിച്ചേർന്ന് അവനെ വരിഞ്ഞു മുറുക്കിയത് ഭയമെന്ന വികാരം തന്നെ അത്രമേൽ കീഴടക്കിയത് കൊണ്ടാണ് എന്നവൾ ഓർത്തു…

 

അവൻ മെല്ലെ ബൈക്ക് ചലിപ്പിച്ചു…

 

അവൾ വല്ലാതെ ഭയപ്പെട്ടിട്ടുണ്ട് എന്നത് അവന് മനസ്സിലായി…

 

തമാശകൾ പറഞ്ഞു അവളുടെ ഉള്ളിലെ പേടി മാറ്റണമെന്ന് അവന്റെ ഉള്ളം പറയുന്നുണ്ട്..

 

പക്ഷെ വാക്കുകൾ പുറത്തേക്ക് വരാത്ത അവസ്ഥ…

 

അല്ല… അവൻ മനപ്പൂർവം മൗനത്തിന്റെ മുഖം മൂടി അണിഞ്ഞിരിക്കുന്നു…

 

എന്തിന് വേണ്ടി… അറിയില്ല…

 

സ്വയം തന്നെത്തന്നെ ശിക്ഷിക്കുകയാണ് അവൻ..

 

വീടിന് അടുത്തുള്ള ഇടവഴി എത്തിയതും അവൻ വണ്ടി നിർത്തി…

 

“റിൻസി…”

 

പതിവിലും മധുരമായി അവൻ വിളിച്ചു…

 

അവൾ മറുപടിയായി ഒന്ന് മൂളി…

 

“ഇന്നത്തെ സമൂഹം ഇങ്ങനെയാണ്… അതിനെ ഒരു സുപ്രഭാതത്തിൽ ഉടച്ചു വാർക്കാൻ ഒന്നും കഴിയില്ല…

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.