റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

ആശ്വാസത്തോടെ തന്റെ അടുത്തേക്ക് വന്ന തന്റെ കുഞ്ഞു പെങ്ങളെ താൻ വഴക്ക് പറഞ്ഞതോർത്ത് അവന് ആത്മനിന്ദ തോന്നി…

 

അപ്പോഴും തന്നെ ചുറ്റിയ അവളുടെ കൈകൾക്ക് മുറുക്കം കൂടുകയായിരുന്നു…

 

“റിൻസി…”

 

വിളിച്ചു നോക്കിയെങ്കിലും അവന്റെ മാറോട് ചേർന്ന് കരയുക അല്ലാതെ അവൾ മറ്റൊന്നും ചെയ്‌യുന്നുണ്ടായിരുന്നില്ല…

 

അവളുടെ കരച്ചിലിന്റെ ശക്തി കൂടി വന്നു…

 

കുട്ടിക്കാലത്ത് തന്റെ മുന്നിൽ കളിച്ചു വീണ് ചോര പൊടിഞ്ഞ അവളെ എടുത്ത് മാറോട് ചേർത്തതിന് അമ്മയുടെ കൈയ്യിൽ നിന്ന് കിട്ടിയ തല്ല് അവൻ ഒരുനിമിഷം ഓർത്തു…

 

പിന്നീട് പലതവണ അവൾ തന്റെ മുന്നിൽ വീണ് കരയുമ്പോഴും അവൻ നോക്കി നിന്നിട്ടേയുള്ളൂ…

 

എടുക്കണമെന്നുണ്ട്… പക്ഷെ ഒരിക്കലും അത് ചെയ്തില്ല…

 

അപ്പോഴൊക്കെയും ആശ്രയതിനെന്ന പോലെ തന്നെ നോക്കി കരയുന്ന ആ കുഞ്ഞു മുഖം അവന് പെട്ടെന്ന് ഓർമ വന്നു …

 

അറിയാതെ അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി…

 

“മോളെ…”

 

അവന് വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല…

 

ഇത്രയും കാലം താൻ അണിഞ്ഞ മുഖം മൂടി തകരുന്നതായി അവന് തോന്നി…

 

അപ്പോഴേക്കും അവളെ തന്റെ മാറോട് ചേർക്കാനായി അവന്റെ കൈകൾ ഉയർന്നിരിന്നു …

 

പൊടുന്നനെ അവൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നു..

 

അതിന്റെ ഫലമെന്നോണം അവൻ ഉയർത്തിയ കൈകളും പകുതിക്ക് വച്ച് താഴേക്ക് പതിച്ചു…

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.