റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

റെജിയാണ്‌ തനിക്കെതിരെ വരുന്നതെന്ന് റിൻസിയും അപ്പോഴേക്കും മനസ്സിലാക്കി…

 

അവളുടെ കാലുകൾ ശരവേഗത്തിൽ അവനടുത്തേക്ക് പാഞ്ഞു…

 

എന്തിനെന്നറിയാതെ ഒരു തുള്ളി കണ്ണീർ അവന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞു…

 

ബൈക്ക് നിർത്തി ഇറങ്ങുന്നതിനു മുൻപ് തന്നെ അവൻ അവൾ കാണാതെ അത് തുടച്ചു കളയാനും മറന്നില്ല…

 

“എവിടെ പോയി കിടക്കുവായിരുന്നടി ഇത്ര നേരം…”

 

അവൻ അലറി…

 

ഇത്രയും നേരം താൻ അനുഭവിച്ച വിഷമം  മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു…

 

“ചേട്ടായി…”

 

അങ്ങനെ വിളിച്ചുകൊണ്ടവൾ അവന്റെ മാറത്തേക്ക് ചാഞ്ഞു…

 

ആ കൈകൾ അവനെ വരിഞ്ഞു മുറുക്കി…

 

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ റെജി പതറി…

 

അവന്റെ ഷർട്ട് അവളുടെ കണ്ണീരിൽ നനഞ്ഞു..

 

അവളുടെ ശരീരം പേടിച്ചെന്ന പോലെ വിറക്കുന്നുണ്ടായിരുന്നു….

 

അപ്പോഴാണ് ആ വഴിയിലേക്ക് രണ്ട് യുവാക്കൾ ബൈക്കിൽ വരുന്നത് അവന്റെ കണ്ണിൽപ്പെട്ടത്…

 

തങ്ങളെ കണ്ടതും അവർ പാതിവഴിയിൽ വണ്ടി തിരിച്ചുവിട്ടു…

 

അവന് അപ്പോഴേക്കും എല്ലാം മനസ്സിലായി തുടങ്ങിയിരുന്നു….

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.