റെജിയുടെ മനസിലൊരു സ്നേഹത്തിന്റെ തീപ്പൊരി വിതറാൻ നല്ലൊരു അവസരത്തിന് വേണ്ടി അവർ ക്ഷമയോടെ കാത്തിരുന്നു ..
ദിനങ്ങൾ ആഴ്ചകൾക്ക് വഴിമാറി, ആഴ്‌ചകൾ മാസത്തിനും…
ധനു മാസത്തിലെ ഒരു സന്ധ്യാ നേരത്ത് ജോലി കഴിഞ്ഞ് തന്റെ ബൈക്കിൽ അവൻ വീട്ടിലേക്ക് വരുകയായിരുന്നു…
വീടിന് മുൻവശത്ത് എത്തിയതും അപ്പുറത്തെ വീട്ടിലെ ഉമ്മറത്ത് നിൽക്കുന്ന ഷേർളിയേയും റിനിയെയും അവൻ കണ്ടിരുന്നു…
അവനെ കണ്ടതും അവർ അവനരികിലേക്ക് നടന്നടുത്തു…
ആ മുഖങ്ങളിൽ വല്ലാത്തൊരു ഭയം അവൻ കണ്ടിരുന്നു…
“ഞാൻ വിളിച്ചിരുന്നു…. കിട്ടിയില്ല..”
ഷേർളി പറഞ്ഞു…
“ആ ഫോൺ ഓഫ് ആയിരുന്നു… എന്ത് പറ്റി…”
“റിൻസി ട്യൂഷൻ കഴിഞ്ഞ് വരുന്ന സമയം കഴിഞ്ഞു…ഇത് വരെ എത്തിയില്ല…എനിക്കെന്തോ…”
വെപ്രാളത്തോടെ അവർ പറഞ്ഞൊപ്പിച്ചു…
കേട്ടതും അവന്റെ ഉള്ളൊന്നു പൊള്ളി…
പക്ഷെ അവൻ മുഖത്ത് അത് പ്രകടമാക്കിയില്ല..
തിരിച്ചൊരു മറുപടി അവരോട് പറയാതെ തന്റെ ബാഗ് തിണ്ണയിൽ വച്ചിട്ട് അവൻ വണ്ടിയുമായി കവലയിലേക്ക് ഇറങ്ങി…
ഉള്ളിൽ തിരിച്ചറിയാൻ കഴിയാത്ത എന്തോ ഒരു വികാരം മുളപൊന്തുന്നതായി അവന് തോന്നി..
കവല എത്തിയതും അവിടം ഏകദേശം ശൂന്യമായിരുന്നു…
ഇരുട്ടിന് കനം വച്ചു തുടങ്ങാൻ അധിക നേരം വേണ്ട എന്നത് അവന്റെ ഉള്ളിൽ വല്ലാത്ത ഭീതി പടർത്തി….
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??