റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

“ഇല്ലമ്മേ… ചേട്ടായിയെ ഞങ്ങള് വെറുക്കില്ല…

 

അമ്മച്ചിയോട് ചേട്ടായി സ്നേഹത്തോടെ മിണ്ടും നോക്കിക്കോ…

 

അറിവില്ലാതെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്ക് അമ്മച്ചി…”

 

അതും പറഞ്ഞു റിനി അമ്മയെ കെട്ടിപ്പിടിച്ചു…

 

“മിണ്ടിയില്ലെങ്കിലും വേണ്ടില്ല… ഒരു നേരത്തെ ആഹാരം ഈ കൈകൊണ്ട് അവന് ഉണ്ടാക്കി കൊടുത്തിട്ട് ചത്താൽ മതിയായിരുന്നു…”

 

ഷേർളി ആരോടെന്നില്ലാതെ പറഞ്ഞു…

 

“ചേട്ടായി ഈ വീട്ടിൽ നിന്നും ആഹാരവും കഴിക്കും അമ്മച്ചിയോട് സ്നേഹത്തോടെ മിണ്ടുകയും ചെയ്യും… അമ്മച്ചി വിഷമിക്കാതെ..”

 

എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ റിൻസി പറഞ്ഞു…

 

അമ്പലത്തിൽ നിന്നുള്ള പ്രഭാത വന്ദനം കേട്ടാണ് ഷേർളി ഉണർന്നത് .

 

മുഖം കഴുകി മുൻ വശത്തെ വാതിൽ തുറന്ന് ഉമ്മറത്തെ തിണ്ണയിൽ എത്തിയതും പാൽ നിറച്ച കുപ്പി അവളുടെ കണ്ണിൽ പെട്ടു…

 

അറിയാതെ അവളുടെ  മിഴികൾ  അപ്പുറത്തെ വീട്ടിലേക് പാഞ്ഞു ..

 

അലക്ഷ്യമായി ചുവടുകളോടെ അങ്ങോട്ടും ഇങ്ങോട്ടും നടുന്നു തന്റെ കൈയിലെ കട്ടൻ ചായ ആസ്വദിച്ചു നുകരുന്ന റെജിയെ ആണ് അവൾക്  അവിടെ കാണാൻ കഴിഞ്ഞത് ….

 

ആ കാഴ്ച കണ്ടതും അവളുടെ മനസ് വല്ലാതെ വിങ്ങി …..

 

കുട്ടിക്കാലത്തു എത്ര പാൽ ചായ കുടിച്ചാലും മതിവരാതെ വീണ്ടും അതിനു വേണ്ടി തന്നോട്  വാശിപിടിക്കുന്ന ആ കുറുമ്പുകാരനെ അവൾ ഓർത്തു ….

 

ആ പഴയ ഒമ്പതു വയസുകാരൻ ഒരിക്കലെങ്കിലും തിരിച്ചു വന്നിരുന്നെങ്കിൽ എന്നവൾ വല്ലാതെ മോഹിച്ചു …

 

അവന്റെ അലക്ഷ്യമായ നോട്ടവും മുഖ ചേഷ്ടകളും അവൾ അവിടെ നിന്നുകൊണ്ട് തന്നെ സാകൂതം വീക്ഷിച്ചു .

 

പിന്നീട് ഒരു നെടുവീർപ്പോടെ  അവൾ അകത്തേക്കു നടന്നു …

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.